#ദിനസരികള്‍ 311
എനിക്ക് കവിത വായിച്ചാല്‍ മനസ്സിലാകില്ലെന്ന് ഞാനെപ്പോഴും പറയാറുള്ളതാണ്.പക്ഷേ എന്റെ സുഹൃത്തുക്കള്‍ അതു വിശ്വസിക്കാറില്ലെന്നത് വേറെ കാര്യം. ഞാന്‍ പറയുന്നത് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ടല്ലോ ? അതിനെന്താണ് വഴി എന്നാലോചിച്ച് വശംകെട്ടിരിക്കുമ്പോഴാണ് ഈ ആഴ്ചയിലെ മലയാളം വാരിക കൈയ്യില്‍ കിട്ടിയത്.ഒരു ശീലം വെച്ച് പിന്നില്‍ നിന്നും പേജുകള്‍ മറിച്ചു.അമ്പത്തിയാറാമത്തെ പേജിലെത്തിയപ്പോള്‍ ബിനു എം പള്ളിപ്പാടിന്റെ ചൂണ്ടക്കാരന്‍ എന്ന കവിത കണ്ടു.വായിച്ചു. ഒന്നും രണ്ടും മൂന്നും തവണ വായിച്ചു. ഒന്നും മനസ്സിലായില്ല.തേടിയ വള്ളി , മരണക്കിണറില്‍ വണ്ടിയോടിക്കുന്നവന്‍ വന്ന് നീട്ടിപ്പിടിച്ച കാശുവാങ്ങിപ്പോകുന്നത്ര വേഗത്തില്‍ എന്റെ കാലുകളില്‍ ചുറ്റി.എനിക്കു സന്തോഷമായി. ശ്രീ ബിനുവിന് നന്ദി. രണ്ടു പേജിലായി ഒരു വാളയുടെ ചിത്രം സഹിതം ( വാളയെന്നാണ് കവി പറയുന്നതെങ്കിലും കവിയുടെ വാള കൂരിയാണെന്നാണോ ചിത്രകാരന്‍ പറയുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. സംശയമാണ്. ) നീണ്ടു നിവര്‍ന്നു കിടക്കുകയാണ് ചൂണ്ടക്കാരന്‍.ഏതോ ഒരു കോമഡി പരിപാടിയില്‍ കവിത എഴുതാന്‍ അറിയാമോ എന്നു ചോദിച്ചപ്പോള്‍ അറിയില്ല എന്നു പറഞ്ഞയാളോട് കീ ബോര്‍ഡിലെ എന്റര്‍ അടി...