#ദിനസരികള്‍ 306





മോണ്‍ട്രിയാന്‍
എന്റെ പ്രിയപ്പെട്ട മോണ്‍ട്രിയാന്‍
എന്തിനാണ് നിങ്ങളെന്റെ കണ്ണുകളെ
ചതുരങ്ങളായി പരത്തി
വെച്ചിരിക്കുന്നത്?

ചതുരങ്ങളില്‍
നീല  ജനനം
മഞ്ഞ ജീവിതം
ചുവപ്പു മരണം

കറുപ്പിലും വെളുപ്പിലും
അതിരുകളില്‍ അലുക്കുകള്‍

അല്ലെങ്കില്‍
അകലെയൊരു നീലമല
മഞ്ഞത്തടാകം
ചുവപ്പസ്തമയം
കറുപ്പിലൊരു നദി
വെളുപ്പിലൊരു വഴി

മോണ്‍ട്രിയാന്‍ ,
എന്റെ കാഴ്ചകളുടെ
വിശാലവൈവിധ്യങ്ങളെ
നിറങ്ങളുടെ
തിരയടിച്ചാര്‍ക്കലുകളെ
നിങ്ങളുടെ
ചതുരങ്ങള്‍
ഭംഗിയായി വിഴുങ്ങുന്നു
അവസാനമൊരു
ചതുരപ്പെട്ടിയിലേക്ക്
ഞാനൊതുങ്ങിത്തീരുന്നു

ചതുരത്തില്‍ നിന്ന്
ചതുരമെടുത്താല്‍
ചതുരം മാത്രം
അവശേഷിക്കുന്നു

(പീത് മോണ്‍ട്രിയാന് )










Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍