Posts

Showing posts from March 18, 2018

#ദിനസരികള്‍ 346

            വയല്‍ക്കിളികളെക്കുറിച്ച് നമ്മുടെ മന്ത്രി സുധാകരന്‍ പറഞ്ഞത് അവര്‍ കിളികളല്ല കഴുകന്മാരാണ് എന്നാണ്. അദ്ദേഹത്തിന്റെ ആ പ്രസ്ഥാവനയോട് സുഗതകുമാരിയടക്കമുള്ളവര്‍ അതിശക്തമായി പ്രതികരിച്ചു. :- “ കീഴാറ്റൂരിലെ വയൽക്കിളികളിൽ ഒന്നാണു ഞാനും. പ്രകൃതിയുടെ ഭാഷ ഞങ്ങൾ സംസാരിച്ചുതുടങ്ങിയിട്ട്‌ വർഷങ്ങൾ നാല്പതിലധികമാകുന്നു.   അന്നത്തെക്കാൾ എത്രയോ ഭീകരമായ പ്രകൃതി നാശമാണ്‌ ലോകവ്യാപകമായി ഇന്നു നടക്കുന്നത്‌.   ഓരോ വയലും അന്നപൂർണ മാത്രമല്ല , ജലസംഭരണി കൂടിയാണ്‌ എന്ന്‌ ആയിരംവട്ടം പറഞ്ഞുകഴിഞ്ഞു. ഓരോ വയലും അനന്തമായ ജൈവവൈവിധ്യകേന്ദ്രമാണ്‌. മാനത്തുകണ്ണിയും തവളയും മുതൽ ഒരായിരം ദൃശ്യങ്ങളും അദൃശ്യങ്ങളുമായ ചെറുജീവികളുടെ ആവാസവ്യവസ്ഥയാണ്‌.   മനുഷ്യൻ എന്ന മഹാശക്തൻ , എത്ര തിന്നാലും ആർത്തിയൊടുങ്ങാത്തവർ , എത്ര സുഖിച്ചാലും ആസക്തി തീരാത്തവൻ മാത്രം ഈ ഭൂമിയിൽ ജീവിച്ചാൽ മതിയോ ? അവയോടൊപ്പമെങ്കിലും ഈ ഭൂമിയിൽ ജീവിച്ചാൽ മതിയോ ? അവയോടൊപ്പമെങ്കിലും ഈ പാവപ്പെട്ട കർഷകരെയും പ്രകൃതി   മാറോടണച്ചിരിക്കുന്നു എന്നു മറക്കരുത്‌. ബഹുമാനപ്പെട്ട സുധാകരൻ , ആറന്മുള സമരംകഴിഞ്ഞ്‌ നാമൊന്നു നെടുവീർപ്പിട്ടതല്ലേയുള്ളൂ. തികച്ചും അനാവശ്യമായ ഒരു വ

#ദിനസരികള്‍ 345

ഫാസിസത്തിന്റെ സ്വഭാവത്തെക്കുറിച്ചും സമൂഹത്തില്‍ അത്തരം തിക്താത്മകമായ പ്രത്യയശാസ്ത്രങ്ങള്‍ മേല്‍ക്കോയ്മ നേടിയെടുക്കുന്ന രീതികളെക്കുറിച്ചും നാം ധാരാളം ചര്‍ച്ച ചെയ്തുകഴിഞ്ഞിരിക്കുന്നു.ഏറ്റവും സങ്കീര്‍ണവും അത്രതന്നെ ലളിതവുമായ ഭാഷയില്‍ ഫാസിസം അതിന്റെ ഗുണഭോക്താക്കളേയും ഇരകളേയും സൃഷ്ടിച്ചെടുക്കുന്ന രീതികളെക്കുറിച്ചും നമുക്കു ധാരണയുണ്ട്.ചരിത്രത്തിന്റെ ഏതോതൊക്കെ വഴികളില്‍ തന്റെ ദംഷ്ട്രകളെ ഉപയോഗിച്ചുകൊണ്ട് മാനവികേതരമായ ആ പ്രത്യയശാസ്ത്രം വേരു പിടിപ്പിച്ചിട്ടുണ്ടോ അതാതു വഴികള്‍ എല്ലായ്പ്പോഴും തന്നെ കലുഷിതവുമായിട്ടുണ്ട്.ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമുക്കു കണ്ടെത്താനാകും.എന്നിട്ടും ഒരു ജനത എന്ന നിലയില്‍ നാം എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഭയപ്പെടുത്തുകയും സ്വത്വബോധങ്ങളില്‍ അതിരറ്റ് അഭിരമിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് ഫാസിസത്തിന്റെ സ്വഭാവസവിശേഷതയാണ്. ക്രൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടവര്‍ എന്നൊരു ധാരണ ഉണ്ടാക്കുകയും ആത്മാഭിമാനമുള്ളവര്‍ ആ ശത്രുവിനെ നേരിടാന്‍ ഒന്നിച്ചു നില്ക്കണം എന്ന് അനുശാസിക്കുകയും ചെയ്യുകയു

#ദിനസരികള്‍ 344

സുഗതകുമാരി എഴുതിയ ജെസ്സി എന്നൊരു കവിതയുണ്ട്.ജീവിതത്തിന്റെ അപ്രവചനീയമായ ഒഴുക്കുകളില്‍ തകര്‍ന്ന് തുലഞ്ഞു പോയ   ജീവിതത്തെ ആവിഷ്കരിക്കുന്ന ആ കവിതയിലെ ജെസ്സി എന്ന കഥാപാത്രത്തെ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഇടവഴികളില്‍ വെച്ച് നാം കണ്ടുമുട്ടിയിട്ടുണ്ടാകും.ആത്മഹത്യക്കും കൊലക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന ജീവിതങ്ങളാണ് അവയൊക്കെയും തന്നെ.ജെസ്സിയും പറയുന്നതു് ഒരാര്‍ത്ഥനാദം പോലെ പാഞ്ഞുപോകുന്ന ജീവിതത്തിന് നേരിടേണ്ടിവരുന്ന കെടുതികളെക്കുറിച്ച് തന്നെയാണ്.ജെസ്സി കവയത്രിയുടെ സഹപാഠിയായിരുന്നു.എല്ലാ ബാല്യങ്ങളേയും പോലെ കൊച്ചുകൊച്ചുകുതൂഹലങ്ങളില്‍ തുങ്ങിയാടുന്ന രസികത്തരങ്ങളുമായി ജീവിതത്തിന്റെ തുടക്കങ്ങളില്‍ ജെസ്സിയും പിച്ച വെച്ചിട്ടുണ്ടാകണം.എന്നാല്‍ കവിത അവളെ കാണിച്ചു തരുമ്പോള്‍ കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ് കനം തുങ്ങി വിളര്‍ത്ത , കാല്‍ മുട്ടിലുണങ്ങാത്ത വ്രണമുള്ള ഒരു കുട്ടിയാണ്.കേള്‍ക്കുക             ഒന്നിച്ചു നാലാം ക്ലാസിലിരുന്നോള്‍ ജെസ്സി കണ്ണില്‍             കണ്ണുനീര്‍ കനംതൂങ്ങി നില്പവള്‍ വിളര്‍ത്തവള്‍             കാല്‍മുട്ടിലുണങ്ങാത്ത ചിരങ്ങും മയം തീരെ             ക്കാണാത്ത ചെറുമുടിപ്പിന്നല

#ദിനസരികള്‍ 343

             മാര്‍ക്സിസത്തിന്റെ അടിത്തറയില്‍ ഊന്നിനിന്നുകൊണ്ടാണ് സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടുന്നതെങ്കിലും മാര്‍ക്സിസ്റ്റ് വിമര്‍ശകരാല്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത വശങ്ങളെക്കൂടി സംസ്കാരികവിമര്‍ശനത്തിന്റെ അതിരുകളില്‍ ഉള്‍‌പ്പെടുന്നു എന്നുള്ളത് പി ജി ഊന്നിപ്പറയുന്നു. ” കൃതിയുടെ ഉല്പാദനപ്രക്രിയ വിതരണം അനുവാചകര്‍‌ ആസ്വദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സമ്പ്രദായം മുതലായവ ഉദാഹരണം.കൂടാതെ നിലവാരം കുറഞ്ഞതെന്നും പൈങ്കിളിയെന്നും കരുതപ്പെടുന്ന കൃതികളും ഈ പദ്ധതിക്ക് അന്യമല്ല. ” കാലങ്ങളായി നിര്‍മിച്ചു വെച്ചിരിക്കുന്ന അര്‍ത്ഥബോധങ്ങളെ രാഷ്ട്രീയമായി പുനര്‍വായിക്കുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ല.സാസ്കാരിക പഠനവും മാര്‍ക്സിസവും പരസ്പരം കഠിനമായി ബന്ധപ്പെട്ടിരിക്കുന്നു. ” സാംസ്കാരിക പഠന പദ്ധതി ആധുനിക മാധ്യമവിപ്ലവത്തിന്റേയും അച്ചടിയും ദൃശ്യവുമായ ജനപ്രിയകലാസൃഷ്ടികളുടേയും മധ്യത്തില്‍ അവയോടുള്ള പ്രതികരണവും വ്യാഖ്യാനവും ആയിട്ടാണ് രൂപം കൊണ്ടതായതാണ് പുതുമകള്‍ക്ക് കാരണം.എന്നാല്‍ കലയുടേയും സംസ്കാരത്തിന്റേയും സാമൂഹ്യഅടിത്തറ അംഗീകരിക്കുകയും അവയെക്കൂടി വിശകലനം ചെയ്താലേ സാഹിത്യനിരൂപണം

#ദിനസരികള്‍ 342

             നിലനില്ക്കുന്ന സമ്മതികളെ മാറ്റിമറിക്കാനും പ്രത്യയശാസ്ത്രപരമായ മേല്‍‌ക്കോയ്മ സൃഷ്ടിച്ചെടുക്കാനും കഴിയുന്നുവെങ്കില്‍ മാത്രമേ ഒരു വര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊരു വര്‍ഗ്ഗത്തിലേക്ക് അധികാരത്തിന്റെ കൈമാറ്റം സാധ്യമാകൂ.അങ്ങനെ മേല്‍‌ക്കോയ്മ ഉണ്ടാക്കിയെടുക്കാന്‍ നടത്തുന്ന പ്രചാരണങ്ങളുടെ സ്വഭാവത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്.സോവിയറ്റ് യൂണിയനെ മുന്‍നിറുത്തി പി ജി ഇങ്ങനെ എഴുതുന്നു ” സോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ തകര്‍ച്ചക്ക് ശത്രുക്കളുടെ ഉപജാപം സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ തിരോധാനം, സാമ്പത്തികരംഗത്തെ പരാജയം മുതലായ പല കാരണങ്ങളും ഉണ്ടെങ്കിലും സംസ്കാരത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും രംഗത്ത് സംഭവിച്ച അപചയം വളരെ നിര്‍ണായകമായിരുന്നുവെന്ന് പല നിരീക്ഷകന്മാരും ചൂണ്ടിക്കാണിക്കുന്നു.സംസ്കാരത്തിലും പ്രത്യയശാസ്ത്രത്തിലും മേല്‍‌ക്കൈ നേടാനുള്ള നിരന്തര പോരാട്ടം വിപ്ലവപ്രസ്ഥാനങ്ങളുടെ എന്ന പോലെ പ്രതിവിപ്ലവപ്രസ്ഥാനങ്ങളുടെ കര്‍മപരിപാടിയിലും മുഖ്യസ്ഥാനം നേടുന്നതിന്റെ കാരണം ഇതാണ്. ” ഹെജിമനി നേടിയെടുക്കുന്നതിനുള്ള സംഘട്ടനത്തില്‍ ഉപയോഗിക്കപ്പെടുന്ന

#ദിനസരികള്‍ 341

            ഹെജിമനി എന്തെന്ന് കൂടുതല്‍ വ്യക്തമാക്കുന്നത് സാംസ്കാരിക സിദ്ധാന്തങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുമെന്നതിനാല്‍ പ്രൊഫസര്‍ വി സുകുമാരന്‍ എഴുതിയ മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം – നവസിദ്ധാന്തങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് ദീര്‍ഘമായ ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ “ ഹെജിമനി എന്ന ആശയത്തിന്റെ രൂപഭാവങ്ങളെക്കുറിച്ച് അന്റോണിയോ ഗ്രാംഷി നടത്തിയ ആഴത്തിലുള്ള പഠനമാണ് സാംസ്കാരിക സിദ്ധാന്ത വിചാരത്തിന് അദ്ദേഹം നല്കിയ കാതലായ സംഭാവന.മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും ലെനിന്റേയും ല്യൂക്കാച്ചിന്റേയും മറ്റു പല ആചാര്യന്മാരുടേയും എഴുത്തുകളില്‍ ഒരുപാട് സന്ദര്‍ഭങ്ങളിലായി കടന്നു വരുന്ന ഐഡിയോളജി എന്ന ആശയ സ്വരൂപത്തിന്റെ വികാസം . അതാണ് ഗ്രാംഷിയന്‍ ഹെജിമനി.ഇതിനെ ഒരു രാഷ്ട്രീയ സങ്കല്പമായി വിചാരണ ചെയ്യുന്നു.പടിഞ്ഞാറന്‍ ഡെമോക്രസികളില്‍ മുതലാളിത്തവും ആഭാസമായ ചൂഷണവ്യവസ്ഥയുമാണ് കൊടികുത്തി വാഴുന്നത്.എന്നിട്ടും ആ രാജ്യങ്ങളില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവം സംഭവിക്കുന്നില്ല.എന്തുകൊണ്ട് ? ഈ ചോദ്യത്തിന് ഗ്രാംഷി സമാധാനം കണ്ടെത്തുന്നത് ഹെജിമനിയുടെ സ്വത്വവിശ്ലേഷണത്തില്‍ക്കൂടിയാകുന്നു. ആധിപത്യം കൈയ്യാളുന്ന മേലാളവര്‍ഗ്ഗം ചുമ്മാതങ്ങ

#ദിനസരികള്‍ 340

ഐഡിയോളജി അഥവാ പ്രത്യയശാസ്ത്രം എന്ന പദത്തിന് ഗ്രാംഷിയന്‍ പരികല്പനകളില്‍ അസാധാരണമായ പ്രാധാന്യമുണ്ട്. ഇ.എം എസും പി ജിയും ചേര്‍ന്നെഴുതിയ ഗ്രാംഷിയന്‍ വിചാരവിപ്ലവം എന്ന പുസ്തകത്തില്‍ പ്രത്യയശാസ്ത്രം എന്തെന്ന് ഇങ്ങനെ പറയുന്നു :- രാഷ്ട്രീയവും നിയമപരവും ധാര്‍മികവും സൌന്ദര്യശാസ്ത്രം പരവും ദാര്‍ശനികവും ആയ വീക്ഷണങ്ങളുടേയും ആശയങ്ങളുടേയും വ്യവസ്ഥ , ഉപരിഘടനയുടെ ഭാഗമായ പ്രത്യയശാസ്ത്രം ആത്യന്തികമായി സമൂഹത്തിലെ സാമ്പത്തിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു.വിരുദ്ധ താല്പര്യങ്ങളുള്ള വര്‍ഗ്ഗങ്ങളോടുകൂടിയ സമൂഹത്തില്‍ പ്രത്യയശാസ്ത്രസമരം വര്‍ഗ്ഗസമരത്തിന്റെ പ്രതിഫലനമായിരിക്കും.പ്രത്യയശാസ്ത്രം ശരിയോ തെറ്റോ ആയ വിധത്തില്‍ ശാസ്ത്രീയമോ അശാസ്ത്രീയമോ ആയ വിധത്തില്‍ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാകണം ” പ്രത്യയശാസ്ത്രവും സംസ്കാരവും സമൂഹത്തെ ചലനാത്മകമാക്കിത്തീര്‍ക്കുന്നതില്‍ പരസ്പരം ഇടപെട്ടുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടുതലത്തില്‍ വേര്‍തിരിക്കപ്പെടുന്നതായി പി ജി രേഖപ്പെടുത്തുന്നു ഒന്ന് പൊളിറ്റിക്കല്‍ സൊസൈറ്റി അഥവാ രാഷ്ട്രീയ സമൂഹം , രണ്ട് സിവില്‍ സൊസൈറ്റി അഥവാ പൌരസമൂഹം. ” രാഷ്ട്രീയ സമൂഹത്തിന്റെ നിലനില്പിന് ആധ