#ദിനസരികള്‍ 343


            മാര്‍ക്സിസത്തിന്റെ അടിത്തറയില്‍ ഊന്നിനിന്നുകൊണ്ടാണ് സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടുന്നതെങ്കിലും മാര്‍ക്സിസ്റ്റ് വിമര്‍ശകരാല്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത വശങ്ങളെക്കൂടി സംസ്കാരികവിമര്‍ശനത്തിന്റെ അതിരുകളില്‍ ഉള്‍‌പ്പെടുന്നു എന്നുള്ളത് പി ജി ഊന്നിപ്പറയുന്നു.കൃതിയുടെ ഉല്പാദനപ്രക്രിയ വിതരണം അനുവാചകര്‍‌ ആസ്വദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സമ്പ്രദായം മുതലായവ ഉദാഹരണം.കൂടാതെ നിലവാരം കുറഞ്ഞതെന്നും പൈങ്കിളിയെന്നും കരുതപ്പെടുന്ന കൃതികളും ഈ പദ്ധതിക്ക് അന്യമല്ല. കാലങ്ങളായി നിര്‍മിച്ചു വെച്ചിരിക്കുന്ന അര്‍ത്ഥബോധങ്ങളെ രാഷ്ട്രീയമായി പുനര്‍വായിക്കുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ല.സാസ്കാരിക പഠനവും മാര്‍ക്സിസവും പരസ്പരം കഠിനമായി ബന്ധപ്പെട്ടിരിക്കുന്നു. സാംസ്കാരിക പഠന പദ്ധതി ആധുനിക മാധ്യമവിപ്ലവത്തിന്റേയും അച്ചടിയും ദൃശ്യവുമായ ജനപ്രിയകലാസൃഷ്ടികളുടേയും മധ്യത്തില്‍ അവയോടുള്ള പ്രതികരണവും വ്യാഖ്യാനവും ആയിട്ടാണ് രൂപം കൊണ്ടതായതാണ് പുതുമകള്‍ക്ക് കാരണം.എന്നാല്‍ കലയുടേയും സംസ്കാരത്തിന്റേയും സാമൂഹ്യഅടിത്തറ അംഗീകരിക്കുകയും അവയെക്കൂടി വിശകലനം ചെയ്താലേ സാഹിത്യനിരൂപണം അര്‍ത്ഥവത്തും പൂര്‍ണവും ആവുകയുള്ളു എന്നും വാദിച്ചു പോന്ന മാര്‍ക്സിസ്റ്റ് നിരൂപണപാരമ്പര്യത്തിന് സാംസ്കാരിക പഠനങ്ങളുടെ മൂലസ്രോതസ്സുകള്‍ കണ്ടെത്താം.
            സാംസ്കാരിക പഠനരംഗത്തെ പ്രവണതകളെ ചൂണ്ടിക്കാണിക്കാനും ചടുലമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ ആശയത്തിന്റെ പ്രയോക്താക്കളെ പരിചയപ്പെടുത്താനും പിജിയുടെ ലേഖനത്തിന് കഴിയുന്നുണ്ട്. സാസ്കാരിക പഠനത്തിന്റെ മേഖലയില്‍  മലയാളത്തിന് പി ജി നല്കിയ സംഭാവന എത്ര മഹത്തരമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ കടന്നുപോയാല്‍‌ നമുക്ക് ബോധ്യമാകും.ആധികാരികമായ എത്രയോ കുറിപ്പുകള്‍ പി ജി ഈ വിഷയത്തില്‍ എഴുതിയിട്ടുണ്ട്. സംസ്കാരം കുഴപ്പം പിടിച്ച വാക്ക്, സാസ്കാരിക പഠനത്തിന്റെ പ്രസക്തി , ഭരണകൂടവും സംസ്കാരവും, സംസ്കാരവും രാഷ്ട്രീയവും , സാംസ്കാരിക ഭൌതികവാദവും പൈങ്കിളിയുടെ ശാപമോക്ഷവും , കല സമൂഹവും സൌന്ദര്യവും തുടങ്ങിയവ അവയില്‍ ചിലതുമാത്രമാണ്.ഈ പുസ്തകത്തിലേയും പ്രധാനപ്പെട്ടെ ലേഖനങ്ങളിലൊന്ന് പിജിയുടേതുതന്നെയാണെന്ന് നിസ്സംശയം പറയാം.സാസംകാരി പഠനത്തിന്റെ പ്രസക്തിയും വ്യാപ്തിയും വ്യക്തമാക്കുന്ന ഒരു വിഹഗവീക്ഷണമാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ മുന്നോട്ടു വെക്കുന്നത്.സാംസ്കാരിക പഠനം എന്തെന്ന് വ്യക്തമാക്കാന്‍ ഈ പഠനത്തിന് കഴിയുന്നുണ്ട്


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1