#ദിനസരികള് 692
എന്തുകൊണ്ട് ഇടതുപക്ഷം ? മറ്റൊരു ലോകസഭ ഇലക്ഷനേയും കൂടി നാം അഭിമുഖീകരിക്കുകയാണ്.എന്നാല്‍ ഇന്ത്യ സ്വതന്ത്രയായതിനു ശേഷം നടന്ന മറ്റേതെങ്കിലും ഇലക്ഷനെപ്പോലെയല്ല 2019 ലെ ലോകസഭയിലേക്കുള്ള ഈ തെരഞ്ഞെടുപ്പ്.കാരണം രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന ജനാധിപത്യമെന്ന ക്രമത്തിന്റെ കീഴില്‍ നടക്കുന്ന അവസാനത്തെ ഇലക്ഷനാകണമോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഭാരതത്തിലെ ജനത ഈ വോട്ടെടുപ്പിലൂടെ നല്കാന്‍ പോകുന്നത്. അവസാനത്തെ തിരഞ്ഞെടുപ്പ് ! ഇത് കേവലം അതിവൈകാരികമോ തീര്‍ത്തും രാഷ്ട്രീയമായതോ ആയ ഒരു പ്രസ്താവനയല്ല.രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ വിലയിരുത്തുമ്പോള്‍ ഒരു പൌരന്‍ ചിന്തിക്കുന്നത് സ്വാഭാവികമായും ഇത്തരത്തിലായിരിക്കുമെന്നതുതന്നെയാണ് വസ്തുത. നരേന്ദ്രമോഡിയുടെ കീഴില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഒരാധുനിക ജനാധിപത്യ സമൂഹത്തില്‍ നിലനില്ക്കേണ്ട എല്ലാത്തരത്തിലുമുള്ള മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു. ജനങ്ങള്‍ സാമുദായികമായി ഏറെ വിഭജിക്കപ്പെട്ടു.ഇതര മതവിശ്വാസങ്ങള്‍ക്കു മുകളില്‍ ആക്രമണോത്സുകമായ മേല്‍ക്കോയ്മ സ്ഥാപിച്ചുകൊണ്ട് ഹിന്ദുത്വ തീവ്രവാദം പത്തിവിടര്‍ത്തിയാടി.ലോകരാജ്യങ്ങളുടെ മുന്നില...