എഫ് ബിയില്‍ മേയുന്നതിനിടയില്‍ സോമന്‍ കടലൂരില്‍ നിന്നും കിട്ടിയ ഒരു സന്ദേശം പങ്കുവെയ്ക്കട്ടെ - ബാലചന്ദ്ര ൻ ചുള്ളിക്കാടിനോട് വിദ്യാ ർ ത്ഥിയായ യുവകവി ചോദിക്കുന്നു : " സ ർ , നല്ല കവിയാവാ ൻ എന്തു ചെയ്യണം ?" ചുള്ളിക്കാട് തിരിച്ചു ചോദിച്ചു : " ഞാ ൻ നല്ല കവിയാണെന്നു തനിക്ക് അഭിപ്രായമുണ്ടോ ?" യുവകവി : "തീ ർ ച്ചയായും . അതുകൊണ്ടല്ലേ ചോദിക്കുന്നത്. " കവി : " ഉപദേശം തരാ ൻ ഞാ ൻ ആരുമല്ല . ഞാ ൻ എന്തു ചെയ്തു എന്നു മാത്രം പറയാം . ഈ ചോദ്യം ആരോടും ഒരിക്കലും ഞാ ൻ ചോദിച്ചില്ല . എന്താണു കവിത , എന്തായിരിക്കണം കവിത , എങ്ങനെ കവിത എഴുതണം എന്നെല്ലാം ഉപദേശിക്കുകയും കവിത തിരുത്താ ൻ മുതിരുകയും ചെയ്യുന്ന ആചാര്യപദ ദു ർ മ്മോഹികളെയും പ്രസ്ഥാനനായകസ്ഥാനമോഹികളെയും ഞാ ൻ കുട്ടിക്കാലം മുതലേ പാടേ അവഗണിച്ചു . എനിക്കുതോന്നുന്നതു മാത്രം , തോന്നുമ്പോ ൾ മാത്രം , തോന്നിയപോലെ എഴുതി. അത്രേയുള്ളു." ഒറ്റ വായനയില്‍ ആഹാ ഗംഭീരം എന്നു തോന്നുമെങ്കിലും ചുള്ളിക്കാട് ഇവിടെ സമര്‍ത്ഥമായി നുണ പറയുകയാണ്. ഒരു പക്ഷേ പ്രത്യക്ഷമായി നല്ല ക...
Posts
Showing posts from August 31, 2025
- Get link
- X
- Other Apps
അപ്പോള്‍ മാലോകരേ ഒരു കാര്യം പറഞ്ഞു കൊള്ളട്ടയോ ? നമ്മുടെയിടയില്‍ പൊതുവേ കാണുന്ന ഒരു പ്രവണത, ചരിത്രകാലങ്ങളിലുണ്ടായ ഒരു സംഭവത്തെ അതിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി , ഇന്നിന്റെ യുക്തിബോധത്തില്‍ വെച്ച് വിലയിരുത്തുക എന്നുള്ളതാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഒരു സാഹിത്യകൃതിയെ അല്ലെങ്കില്‍ ഒരു ചരിത്ര സംഭവത്തെ അത് ആവിഷ്കരിക്കപ്പെട്ട കാലത്തിന്റെ നീതിബോധങ്ങളെ , സാമൂഹികതകളെ പരിഗണിക്കാതെ വര്‍ത്തമാനകാലത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും പന്തിയായ ഒരു കാര്യമല്ല എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. ഒരുദാഹരണം പറഞ്ഞാല്‍ രാമായണത്തെ വിലയിരുത്തുമ്പോള്‍ അക്കാലത്ത് നിലനിന്ന രാഷ്ട്രീയ വ്യവസ്ഥകളേയും ധാര്‍മ്മിക സങ്കല്പങ്ങളേയുമൊക്കെ പരിഗണിക്കേണ്ടിവരും. ദേവദാസി സമ്പ്രദായം നില നിന്ന ഒരു സമൂഹത്തെക്കുറിച്ച് അത് മോശമായിരുന്നു എന്ന് നമുക്ക് ഇന്ന് പറയാം. എന്നാല്‍ അത്തരമൊരു വ്യവസ്ഥയെ അംഗീകരിച്ചിരുന്ന ഒരു സമൂഹം...