#ദിനസരികള്‍ 213
സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിത വായിച്ചിട്ടുണ്ടോ ? ഒരു തീഗോളം വിഴുങ്ങിയപോലെ ഉടലാകെ പൊള്ളിക്കുന്നതാണ് ആ കവിത.പ്രായത്തിനൊപ്പം ബുദ്ധി വളരാത്ത ഒരു മകളുടേയും ആ നോവില്‍ ജീവിതകാലം മുഴുവന്‍ വെന്തു ജീവിക്കുന്ന ഒരമ്മയുടേയും കഥയാണ് കവയത്രി പറയുന്നത്. തന്റെ കാലത്തിന് ശേഷം ഈ കുഞ്ഞ് എന്തു ചെയ്യും എന്ന ചിന്ത അമ്മയെ എത്രമാത്രം ആഴത്തില്‍ വേവവലാതിപ്പെടുത്തുന്നു എന്നറിയണമെങ്കില്‍ ഈ കവിതയിലൂടെ കടന്നുപോകുക തന്നെ വേണം.അക്കവിതക്ക് ഒരാസ്വാദനമെങ്കിലുമെഴുതാന്‍ ഞാന്‍ അശക്തനാണ്.ആയിരത്തിത്തൊള്ളാ യിരത്തിത്തൊണ്ണൂറുകളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആദ്യമായി ഞാന്‍ ആ കവിത വായിക്കുന്നത്. അതിനുശേഷം എത്ര തവണ ഞാനതു വീണ്ടും വീണ്ടും വായിച്ചിട്ടുണ്ടെന്ന് അറിയില്ല.പക്ഷേ ഓരോ തവണ വായിക്കുമ്പോഴും നമ്മെ പൊള്ളിക്കുവാനുള്ള ശേഷി അക്കവിതക്ക് കൂടിക്കൂടി വരുന്നുവെന്ന് നിസ്സംശയം പറയാം. കൊല്ലേണ്ടതെങ്ങനെ ? ചിരിച്ച മുഖത്തു നോക്കി യല്ലില്‍ത്തനിച്ചിവിടെയമ്മ തപിച്ചിടുന്നു. ഇല്ലാ ഭയം വിഷമമൊന്നുമിവള്‍ക്കു തിങ്കള്‍ ത്തെല്ലിനു തുല്യമൊരു പുഞ്ചിരിയുണ്ട് ചുണ്ടില്‍ - എന്നാണ് കവിത തുടങ്ങുന്നത്. മകള്‍ക്ക് മുപ്പത്തി...