Posts

Showing posts from April 15, 2018

#ദിനസരികള് 373

||നിരാസങ്ങള്‍|| ഇടങ്ങളാകെയു- മടര്‍ന്നു മാറുമീ കൊടിയ കാലത്തിന്‍ തരിശിടങ്ങളില്‍ നിനക്കൊളിക്കുവാ- നിടമൊരുക്കുവാ നെനിക്കു സാധ്യമോ പ്പ്രണയപ്പെണ്‍ കിളീ? മുതുകുതുളച്ച് ഒരു ചൂണ്ട കൊരുത്തെടുക്കുന്നുണ്ട് നാടുവാഴി നാളിയുടെ നീളത്തോളം സ്വതന്ത്രവും സ്വാഭാവികവുമായ സ്വാതന്ത്ര്യത്തെ നാം അമൃതെന്ന് വണങ്ങി വാങ്ങി ഭുജിച്ച് തൃപ്തനായി നാടുവാഴിക്ക് സിന്ദാബാദ് വിളിക്കുന്നു ഇഷ്ടികച്ചുമരിന്റെ തണുത്ത നിലത്തുകിടന്ന് കെന്‍ സരോ വിവക്കു വേണ്ടി മോചനഗാനം രചിക്കുന്നു. കാലുകളിലെ ചങ്ങലക്കിലുക്കം ആ കവിതക്ക് കൈമണി കൊട്ടുന്നു ഹഹഹഹഹഹഹഹഹ ഹഹഹഹഹഹഹഹഹഹഹ ഹഹഹഹഹഹഹഹഹഹ എല്ലാം തരിശിലേക്കടിയുന്ന ഈ സുന്ദരനിമിഷത്തിലല്ലേ നാം അല്പമെങ്കിലും ജീവിതത്തെ ആസ്വദിക്കേണ്ടത്? അല്ലേ അല്ലേ അല്ലേ ? അല്ല പ്രണയപ്പെണ്‍മണീ നിന്റെ മുലകളെ അവനൊന്ന് തൊട്ടാലെന്താണ്? നിന്റെ ചൊടികളെ അവനൊന്നുമ്മവെച്ചാലെന്താണ് നിന്റെ പൊക്കിള്‍ക്കുഴിയിലെ മാദകത്വത്തില്‍ അവനൊന്ന് ലാലസനായാലെന്താണ്? കിഴക്

#ദിനസരികള്‍ 372

            ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജികള്‍ തള്ളിയത് , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരെ ആക്ഷേപിക്കുന്ന നടപടിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ വിധി പുറത്തുവന്ന ദിവസം കോണ്‍ഗ്രസ് പറഞ്ഞതുപോലെ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കരിദിനമാണ്. ഇന്ത്യയിലെ ജുഡീഷ്യറിക്ക് എത്രമാത്രം അപകടകരവും പക്ഷപാതപരവുമായി പെറുമാറാന്‍ കഴിയും എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈ വിധി തുറന്നു കാണിക്കുന്നത്. സംഘപരിവാരത്തിന്റെ വിനീത വിധേയനാണെന്ന ആക്ഷേപമുയര്‍ന്നിരിക്കുന്ന ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗസമിതിയാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നടപടികളെ സുപ്രിംകോടതിയിലെ തന്നെ മറ്റു ജഡ്ജിമാര്‍ പരസ്യമായി ചോദ്യം ചെയ്തതിന്റെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ലെന്ന കാര്യം കൂടി ഓര്‍മിക്കുക.ബി ജെ പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ പ്രതിസ്ഥാനത്തു വരുന്ന സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്‌ പരിഗണിക്കുന്നതിനിടയിലാണ് ദുരൂഹസാഹചര്യത്തില്‍ ജസ്റ്റീസ് ലോയ മരണപ്പെടുന്നത്. ആ കേസിലെ ഓരോ നടപടിയും സത്യസന്ധവും സുതാര്

#ദിനസരികള്‍ 371

|| ചോദ്യോത്തരങ്ങള്‍ || ചോദ്യം : പൈങ്കിളി സാഹിത്യങ്ങള്‍ വായിക്കാറുണ്ടോ ? ഉത്തരം : പൈങ്കിളി സാഹിത്യമെന്ന് പറയുമ്പോള്‍ അതെന്തോ മോശമായ ഒന്നാണെന്ന ഒരു ധ്വനി നിങ്ങളുടെ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു.എന്നെ സംബന്ധിച്ചാകട്ടെ പൈങ്കിളി സാഹിത്യമെന്ന ജനപ്രിയ സാഹിത്യത്തിന് ഒരു തരത്തിലുള്ള ശീലക്കേടുകളുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.ജീവിതത്തെ വ്യാഖ്യാനിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യമാണ് ഏതൊരു എഴുത്തുകാരനും , തന്റെ മാധ്യമം ഏതാണെങ്കിലും ചെയ്തുപോരുന്നത്.അതിനുപയോഗിക്കുന്ന രീതികളെക്കുറിച്ച് എത്രയോ നൂറ്റാണ്ടുകളായി സാഹിത്യലോകം ചര്‍ച്ച ചെയ്തകൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒന്ന് മോശം , മറ്റേത് നല്ലത് എന്ന തലത്തില്‍ അനിഷേധ്യമായ ഒരു തീര്‍പ്പ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മാത്രവുമല്ല, ഇനിയൊട്ട് ഉണ്ടാകുകയുമില്ല.പിന്നെ മറ്റൊരു കാര്യം സാഹിത്യം പൈങ്കിളിയാകുന്നതും അല്ലാതെയാകുന്നതുമൊക്കെ കേവലം ആപേക്ഷികമായ മാത്രം കാര്യങ്ങളാണ്. ഉദാഹരണത്തിന് ജയിംസ് ജോയ്സിന്റെ മുന്നില്‍ മലയാളത്തിലെ ഏതൊരു സാഹിത്യകാരനും പൈങ്കിളി സാഹിത്യകാരനായിപ്പോകുമെന്നു മനസ്സിലാക്കുമ്പോള്‍ ഈ പൈങ്കിളിയെന്നു

#ദിനസരികള് 370

|| ദീപക് ശങ്കരനാരായണന് പിന്തുണ || സംഘികള് ‍ നുണ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങള് ‍ നിലവിലുണ്ട്. അത്തരത്തിലുള്ള നുണ പ്രചാരണമാണ് ദീപക്കിനെതിരേയും നടക്കുന്നത്. കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും ആ വ്യാഖ്യാനമാണ് ശരിയെന്ന് വരുത്തിത്തീര് ‍ ക്കുവാന് ‍ പ്രചാരണങ്ങള് ‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘികളുടെ അജണ്ട. അതുതന്നെയാണ് ദീപക് ശങ്കരനാരായണന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാക്കിയതിനു പിന്നിലേയും ചേതോവികാരമെന്ന് സത്യസന്ധമായി ചിന്തിക്കുന്നവര് ‍ ക്ക് ബോധ്യമാകുന്നതേയുള്ളു. ഒരു ന്യൂനപക്ഷം ജനാധിപത്യസംവിധാനത്തിന്റെ അപര്യാപ്തതകള് ‍‌ കൊണ്ട് ഭൂരിപക്ഷത്തെ അടക്കി ഭരിക്കുകയും അടിച്ചമര് ‍ ത്തുകയും ചെയ്യുന്നതിലെ നീതികേട് ചൂണ്ടിക്കാണിക്കുകയാണ് ദീപക് ചെയ്തിട്ടുള്ളത്.ആ ന്യൂനപക്ഷത്തിന്റെ നീതിയല്ല നീതിയെന്നും , ശരിയായ നീതി നടപ്പിലാകണം എന്നാണുദ്ദേശമെങ്കില് ‍ ന്യൂനപക്ഷത്തെ തള്ളിക്കളയേണ്ടിവരിക തന്നെ വേണം എന്നുമാണ് ദിപക് വാദിക്കുന്നത്.ശരിയായ ഒരു കാഴ്ചപ്പാടാണ് അത്.ആകെ ജനതയുടെ മുപ്പത്തിയൊന

#ദിനസരികള്‍ 369

             ദുര പെരുകി മര്‍ത്ത്യരേ നിങ്ങല്‍ ചെയ്യും             ദുരിതമിനി നിങ്ങളെത്തേടിയെത്തും             കരുണയുടെ തുള്ളിയും കണ്ടിടാതെ             പൊരിയുമിനി നിങ്ങള്‍ തന്‍ ജീവിതങ്ങള്‍ - അതിര്‍ത്തി നിര്‍ണയിച്ചിട്ടില്ലാത്ത ബ്രഹ്മാണ്ഡകടാഹത്തില്‍ ഒഴുകി നടക്കുന്ന ഭൂമിയെന്ന ഒരു കുഞ്ഞുതുള്ളിയില്‍ പറ്റിപ്പിടിച്ചിരുന്ന് ലോകം കീഴടക്കിയെന്ന് വമ്പടിക്കുന്നവനെ നാം മനുഷ്യനെന്ന് വിളിക്കുക.ആ വിളിക്ക് പൂവെന്നും , പുഴുവെന്നും പൂമ്പാറ്റയെന്നും വിളിക്കുന്നതിന് അപ്പുറമുള്ള എന്തെങ്കിലും സവിശേഷമായ അധികാരാവകാശങ്ങളുണ്ടെന്ന് നാം ഭാവിക്കുന്നുവെങ്കില്‍ അതില്‍പ്പരം എന്താണ് അല്‍‌പ്പത്തരം ? അവനവന്റെ ധാരണകള്‍ക്കു വേണ്ടി അവസാനത്തെ ആയുധവും അന്യന്റെ നെഞ്ചിലേക്കെയ്യുന്ന വന്‍ നേടിയെന്നാണ് ഭാവിക്കുന്നതെങ്കില്‍ എത്ര ശുഷ്കമായിരിക്കണം നേട്ടങ്ങളെക്കുറിച്ചുള്ള അവന്റെ സങ്കല്പങ്ങളെന്ന് ആലോചിക്കുക. ഞാന്‍ മാത്രമാകുമ്പോഴല്ല നാമാകുമ്പോഴാണ് മനുഷ്യന്‍ ബലവാനാകുന്നതെന്ന് എന്നാണ് നാം മനസ്സിലാക്കുക ?             എല്ലാ ആക്രമണങ്ങളും ദുരയുടെ ഫലമായി ഉണ്ടാകുന്നതാണ്.തന്റെ ആശയം മാത്രം വിജയിക്കണമെന്ന ദുര , താന്‍ വിചാരിക്കുന്ന