#ദിനസരികള് 373




||നിരാസങ്ങള്‍||

ഇടങ്ങളാകെയു-
മടര്‍ന്നു മാറുമീ
കൊടിയ കാലത്തിന്‍
തരിശിടങ്ങളില്‍
നിനക്കൊളിക്കുവാ-
നിടമൊരുക്കുവാ
നെനിക്കു സാധ്യമോ
പ്പ്രണയപ്പെണ്‍ കിളീ?

മുതുകുതുളച്ച്
ഒരു ചൂണ്ട കൊരുത്തെടുക്കുന്നുണ്ട്
നാടുവാഴി
നാളിയുടെ നീളത്തോളം
സ്വതന്ത്രവും സ്വാഭാവികവുമായ
സ്വാതന്ത്ര്യത്തെ
നാം അമൃതെന്ന് വണങ്ങി
വാങ്ങി ഭുജിച്ച് തൃപ്തനായി
നാടുവാഴിക്ക് സിന്ദാബാദ് വിളിക്കുന്നു

ഇഷ്ടികച്ചുമരിന്റെ
തണുത്ത നിലത്തുകിടന്ന്
കെന്‍ സരോ വിവക്കു വേണ്ടി
മോചനഗാനം രചിക്കുന്നു.
കാലുകളിലെ ചങ്ങലക്കിലുക്കം
ആ കവിതക്ക് കൈമണി കൊട്ടുന്നു

ഹഹഹഹഹഹഹഹഹ
ഹഹഹഹഹഹഹഹഹഹഹ
ഹഹഹഹഹഹഹഹഹഹ
എല്ലാം തരിശിലേക്കടിയുന്ന
ഈ സുന്ദരനിമിഷത്തിലല്ലേ
നാം അല്പമെങ്കിലും ജീവിതത്തെ ആസ്വദിക്കേണ്ടത്?
അല്ലേ അല്ലേ അല്ലേ ?

അല്ല പ്രണയപ്പെണ്‍മണീ
നിന്റെ മുലകളെ അവനൊന്ന്
തൊട്ടാലെന്താണ്?
നിന്റെ ചൊടികളെ അവനൊന്നുമ്മവെച്ചാലെന്താണ്
നിന്റെ പൊക്കിള്‍ക്കുഴിയിലെ
മാദകത്വത്തില്‍
അവനൊന്ന് ലാലസനായാലെന്താണ്?

കിഴക്കോട്ട് പാഞ്ഞ്
പടിഞ്ഞാട്ടു തലവെച്ച്
വടക്കോട്ട് ചേറിവീണ്
തെക്കോട്ടെടുക്കാന്‍
ഇതാ കൂലിയായി
ഒരു മുപ്പതുവെള്ളക്കാശ്

ആന്റി ഭ്രാന്തു വാക്സിന്‍


ഞാനിന്നലെത്തന്നെ കുത്തിവെച്ചിരിക്കുന്നു തോഴി !

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്