
നമത് ഓര്‍മ്മയായി എന്ന് ഒരു സുഹൃത്താണ് അറിയിച്ചത്. ഗുഗിള്‍ ബസാണ് അയാളെ എന്നിലേക്ക് , അഥവാ ഞാന്‍ അയാളിലേക്ക് എത്തിപ്പെടാന്‍ കാരണമായത്. അതിനുമുമ്പേ നമത് ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയനായിരുന്നുവെങ്കിലും ഞാനൊക്കെ ഓണ്‍ലൈന്‍ ജീവിയാകുന്നത് ബസ്സു വന്നതിനു ശേഷമാണ്. അതിനുമുമ്പേ ഫേസ് ബുക്ക് , ഓര്‍ക്കൂട്ട് പോലെയുള്ള അധോലോകങ്ങളുമായി ബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും അത്രതന്നെ ആവേശമുണ്ടായിരുന്നില്ല. പോയാല്‍ പോയി എന്ന മട്ടായിരുന്നു. എന്നാല്‍ ബസ്സ് വന്നതോടെ അരങ്ങ് മാറി. അതൊരു സര്‍വ്വകലാശാല പോലെയായിരുന്നു. അടിയും പിടിയും കൂക്കിവിളിയും പാട്ടും കൂത്തും കത്തിക്കുത്തും അതിഗംഭീരമായ സൈദ്ധാന്തിക ചര്‍ച്ചകളും ഒക്കെയായി അതിവിശാലമായ ഒരു കാമ്പസുപോലെ ബസ്സ് ഒഴുകിക്കിടന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങളെല്ലാം ആ കാമ്പസിന്റെ ഏതോതോ വിതാനങ്ങളിലേക്ക് പറന്നു ചെന്നു. ഉപനിഷത്തുമുതല്‍ ഊക്കുപാട്ടുവരെ കുലസ്ത്രീകള്‍ മുതല്‍ ചന്തപ്പെണ്ണുവരെ , ഉപ്പുതൊട്ടു കര്‍പ്പൂരം വരെ അവിടെ ചര്‍ച്ചയ്ക്കെടുക്കപ്പെട്ടു. ഓരോന്നും ഇഴകീറി പരിശോധിക്കപ്പെട്ടു ! തെറ്റുകള്‍ക്ക...