#ദിനസരികള്‍ 1020 കൊറോണ : പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടത് !
മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു.രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക് പോകാന്‍ അനുവദിച്ചത്. ബാധിതരായവരാകട്ടെ ചൈനയില്‍ തന്നെ തുടരുകയാണ്.ഇന്ത്യയിലേക്ക് എത്തിയവരെ പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ രണ്ടാഴ്ചക്കാലം താമസിപ്പിച്ച് നിരീക്ഷിച്ചതിനുശേഷമാണ് അനന്തര നടപടികള്‍ നിശ്ചയിക്കുക. ചൈനയിലെപ്പോലെ നിയന്ത്രണാതീതമാകാത്തതുകൊണ്ടുതന്നെ കൂടുതല്‍ കരുതലും ശ്രദ്ധയും നിരീക്ഷണത്തിലുള്ളവര്‍ക്ക് ലഭിക്കുമെന്നതിനാല്‍ അവരൊക്കെ ജീവിതത്തിലേക്ക് മടങ്ങി വരികതന്നെ ചെയ്യും. എന്നാല്‍ ചൈനയില്‍ അവശേഷിക്കുന്നവരെക്കുറിച്ച് ഏറെ ആശങ്കകളുണ്ട്. വഴിവക്കില്‍ മരിച്ചു വീണുകിടന്നിട്ടും ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നാം വായിച്ചു.കൊറോണയുടെ പ്രഭവകേന്...