Posts

Showing posts from April 26, 2020

#ദിനസരികള് 1112 - സവര്‍ക്കറെ വിട്ടയച്ചു കൊണ്ടുള്ള ഉത്തരവ്

            ബോംബേ ഗവണ്‍‌മെന്റ് വിനായക് ദാമോദര്‍ സവര്‍ക്കറെ ജയിലില്‍ നിന്നും വിട്ടയക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ആഭ്യന്തര വകുപ്പ താഴെ പറയുന്ന തീരുമാനങ്ങള്‍ അറിയിക്കുന്നു. 1.1898 ലെ ക്രിമിനല്‍ നടപടിക്രമങ്ങളുടെ 401 ആം വകുപ്പനുസരിച്ച് വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ശിക്ഷാകാലം ചില ഉപാധികളോടെ വെട്ടിക്കുറയ്ക്കാന്‍ കൌണ്‍സിലിന്റെ ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നു. 2. ഉപാധികളോടെയുള്ള ഈ വിട്ടയക്കല്‍ ഉത്തരവ് യെര്‍വാദാ ജയിലിന്റെ സൂപ്രണ്ടിന് അയച്ചുകൊടുക്കുന്നതും ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഉപാധികളെല്ലാം തന്നെ സമ്മതിച്ചുവെന്ന് കുറ്റവാളിയില്‍ നിന്നും സൂപ്രണ്ട് എഴുതി വാങ്ങേണ്ടതും ഉത്തരവനുസരിച്ച് കുറ്റവാളിയെ വിട്ടയച്ചതിന്റെ റിപ്പോര്‍ട്ട് ജയില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വഴി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കേണ്ടതുമാണ്.           ഉപാധികള്‍ താഴെ പറയുന്നു (1)                                       ബോംബേ കൌണ്‍സില്‍ ഗവര്‍ണറുടെ അധികാരപരിധിക്കുള്ളില്‍ മാത്രമേ കുറ്റവാളിയായ വിനായക് ദാമോധര്‍ സവര്‍ക്കര്‍ താമസിക്കുവാന്‍ പാടുള്ളു. അത് പ്രസ്തുത അധികാരപരിധിക്കുള്ളില്‍ വരുന്ന രത്നഗിരി ജില്ലയിലായിരിക്കണം. എന

#ദിനസരികള് 1111 - ഗ്രാംഷിയെക്കുറിച്ച്

1986 ല് ‍ രവീന്ദ്രനാണ് മലയാളത്തില് ‍ ഗ്രാംഷിയെക്കുറിച്ചുള്ള ഒരു പഠനം ആദ്യമായി തയ്യാറാക്കുന്നത്.പിന്നീട് ഏകദേശം പത്തു കൊല്ലത്തിനു ശേഷം , ഇ എം എസും പി ഗോവിന്ദപ്പിള്ളയും ചേര് ‍ ന്ന് എഴുതിയ ഗ്രാംഷിയന് ‍ വിചാര വിപ്ലവം എന്ന സാമാന്യം നല്ലൊരു പഠന ഗ്രന്ഥം പുറത്തു വന്നു. അതേത്തുടര് ‍ ന്ന് മലയാളത്തില് ‍ ഗ്രാംഷിയന് ‍ ചിന്താസരണികളെ പിന് ‍ പറ്റി ധാരാളം ലേഖനങ്ങളും ലഘു കൃതികളുമുണ്ടായി. ഈ തലച്ചോറ് ഒരു ഇരുപതു വര് ‍ ഷത്തേക്കെങ്കിലും പ്രവര് ‍ ത്തന രഹിതമാക്കപ്പെടണം എന്ന മുസ്സോളിനിയുടെ നിര് ‍‍ ദ്ദേശത്തെ മുന് ‍ നിറുത്തി ജയിലിലടയ്ക്കപ്പെട്ട ഗ്രാംഷി നമ്മുടെ യുവാക്കളെ ആശയപരമായി ആയുധമണിയിക്കുന്ന , തീപ്പിടിപ്പിക്കുന്ന ഒരാവേശമായി മാറി. ഗ്രാംഷിയുടേതായി രേഖപ്പെടുത്തപ്പെട്ട രചനകളെല്ലാംതന്നെ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ ഗ്രാംഷിയന് ‍ ദര് ‍ ശനത്തില് ‍ വിപുലവും സജീവവുമായ ഒരു ശേഖരം നമുക്കുണ്ടായിവരികയും നമ്മുടെ ഭാവുകത്വങ്ങളില് ‍ ഇടപെടാന് ‍ ശേഷിയുള്ള സംവാദോല് ‍ ക്കടമായ ഒരു നിതാന്തജാഗ്രതയായി അത് മാറുകയും ചെയ്തു. ജയില് ‍ മോചിതനായി എങ്കിലും കൊടിയ പീഢനത്തിന്റെ ഫലമായി അദ്ദേഹത്

#ദിനസരികള് 1110

          ചില ജീവിതങ്ങള്‍ അങ്ങനെയാണ്. മറ്റുള്ളവരില്‍ ഒരു ഞെട്ടല്‍ അവശേഷിപ്പിച്ചുകൊണ്ട് പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങും. ഒരു നിമിഷം കൊണ്ട് അവര്‍ തങ്ങളുടെ ചുറ്റും കൂടിയിരിക്കുന്നവരെ ഇരുട്ടിലേക്ക് ഒറ്റപ്പെടുത്തും. പ്രിയപ്പെട്ടവരില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത പെട്ടെന്നൊന്നും നികത്തപ്പെടില്ല. മാനന്തവാടിയിലെ വ്യവസായിയായിരുന്ന അറയ്ക്കല്‍ ജോയിയുടെ നിര്യാണവും അത്തരത്തിലൊരു ഞെട്ടലും ശൂന്യതയുമാണ് കൂടെയുള്ളവര്‍ക്ക് സമ്മാനിച്ചത്.           കഴിഞ്ഞ ദിവസം ദുബായിയില്‍ വെച്ചാണ് അറയ്ക്കല്‍ ജോയി അന്തരിക്കുന്നത്. ഹൃദായഘാതം എന്നായിരുന്നു പ്രാഥമികമായ വിവരം. പിന്നീട് ആത്മഹത്യയാണ് എന്ന് ദുബായി പോലീസ് സ്ഥിരീകരിച്ചു. എന്തായാലും വളരെ ചുരുങ്ങിയ കാലംകൊണ്ട് വ്യവസായ ലോകത്തില്‍ പേരെടുത്ത അദ്ദേഹം സഹജീവികളോട് കരുണയുള്ളവനായിരുന്നുവെന്നാണ് പലരുടേയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.കൂടെയുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്ന് പലരും സാക്ഷിപ്പെടുത്തുന്നു. തന്നെ ആശ്രയിച്ചു കഴിയുന്ന കുടംബക്കാരേയും ബന്ധുമിത്രാദികളേയും അദ്ദേഹം കൈപിടിച്ചുയര്‍ത്തി.           ഒരു സാധാരണ കുടുംബത്തില്‍

#ദിനസരികള് 1109 നിറംകൊണ്ടും ഭാഷകൊണ്ടും കുലംകൊണ്ടും മുറിവേറ്റവന്റെ കവിത.

          എന്‍ എന്‍ കക്കാട് , വഴി വെട്ടുന്നവരോട് എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടുണ്ട്.പെരുവഴി നിലവിലിരിക്കുമ്പോള്‍ ആ വഴിയേ എളുപ്പത്തിന് പോകാതെ സ്വന്തമായി വഴിവെട്ടാന്‍ ശ്രമിക്കുന്നവരെയാണ് പ്രസ്തുത കവിത അഭിവാദ്യം ചെയ്യുന്നത് :                         ഇരുവഴിയില്‍ പെരുവഴി നല്ലൂ                    പെരുവഴി പോ ചങ്ങാതി                    പെരുവഴി കണ്‍മുന്നിലിരിക്കേ                    പലതുണ്ടേ ദുരിതങ്ങള്‍                    വഴിവെട്ടാന്‍ പോകുന്നവനോ                    പല നോമ്പുകള്‍ നോല്‍‌ക്കേണം                    പല കാലം തപസ്സു ചെയ്ത്                    പല പീഢകളേല്‍‌ക്കേണം – എന്നാണ് കവിയുടെ മുന്നറിയിപ്പ്. നാം വെട്ടിത്തെളിക്കുന്ന പുതിയ വഴികളില്‍ കാല്‍പ്പാദം പതിഞ്ഞ് പതിഞ്ഞ് പരുവപ്പെട്ടുവരാന്‍ ഏറെ കാലമെടുക്കും. ഏറെ വെല്ലുവിളികളെ നേരിടേണ്ടിവരും. ചിലപ്പോള്‍ എങ്ങുമെത്താതെ ഒടുങ്ങിപ്പോകേണ്ടിവരും. പാറക്കൂട്ടങ്ങളെ തച്ചു തകര്‍‌ക്കേണ്ടിവരും. മലമ്പള്ളങ്ങളെ തുരന്നു പോകേണ്ടിവരും. മലരികളും ചുഴികളും നിറഞ്ഞ നദികളെ മുറിച്ചു കടക്കേണ്ടിവരും. അങ്ങനെ എന്തെല്ലാം പ്രതിബന്ധങ്ങളെ നേരിടേണ്ടി വരില്ല ? ക്ഷമ

#ദിനസരികള് 1108 യൂദാസിന്റെ സുവിശേഷം - 2

            1970 കളുടെ അവസാന പാദങ്ങളിലാണ് യൂദാസിന്റെ സുവിശേഷം കണ്ടെടുക്കപ്പെടുന്നത്. ഈജിപ്തിലെ നൈല്‍ നദിയുടെ തീരത്തെ ഒരു ഗുഹയില്‍ നിന്നുമാണ് നാലുഗ്രന്ഥങ്ങളുടെ ശേഖരമടങ്ങിയ പെട്ടി   കണ്ടെടുക്കപ്പെടുന്നത്.വേണ്ടത്ര ധാരണയില്ലാതെ കൈകാര്യം ചെയ്തതുകൊണ്ട് അത്രയും പഴക്കം ചെന്ന ഗ്രന്ഥങ്ങളുടെ അവസ്ഥ കൂടുതല്‍ ദയനീയമായി. ” ഗ്രന്ഥശേഖരത്തില്‍ ആകെ 66 പേജുകളുണ്ടായിരുന്നു.ഒന്നു മുതല്‍ ഒമ്പതുവരെയുള്ള പേജുകളില്‍ ക്രിസ്തുശിഷ്യനായ പത്രോസ് ഫിലിപ്പോസിനെഴുതിയ ലേഖനവും 10 മുതല്‍ 32 വരെയുള്ള പേജുകളില്‍ യാക്കോബിന്റെ സുവിശേഷവും 33 മുതല്‍ 56 വരെയുള്ള പേജുകളില്‍ യൂദാസിന്റെ സുവിശേഷവുമാണ് ഉണ്ടായിരുന്നത്. 57 മുതല്‍ 66 വരെയുള്ള പേജുകള്‍ കാലപ്പഴക്കത്താല്‍ ഏറെ ഭാഗവും നഷ്ടമായ നിലയായിരുന്നതിനാല്‍ ഈ പുസ്തകത്തിന്റെ തലക്കെട്ട് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയി.ബുക്ക് ഓഫ് അലോജെനസ് എന്നറിയപ്പെടുന്ന കോപ്റ്റിക്ക് രചനയാണിതെന്ന് പിന്നീട് കണ്ടെത്തി. ” എന്നാണ് കണ്ടെടുക്കപ്പെട്ട ഗ്രന്ഥങ്ങളെക്കുറിച്ച് നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍. (യൂദാസിന്റെ സുവിശേഷം – ആമുഖം )           കണ്ടെത്തിയ ഗ്രാമീണനില്‍ നിന്നും പുരാവസ്തു ശേഖരിക്കുന്ന

#ദിനസരികള് 1107 മരക്കവികളോട് ഒരപേക്ഷ

            എനിക്ക് മരങ്ങളെ വലിയ ഇഷ്ടമാണ്. അവയെ വെറുതെയങ്ങനെ നോക്കിയിരിക്കുന്നതു തന്നെയൊരു രസമാണ്. വിവിധ ആകൃതികളില്‍ പടര്‍ന്നു വിടര്‍ന്നു വന്‍ശിഖരങ്ങളുമായി ചിലതെല്ലാം ഭൂമിക്കു സമാന്തരമായി പടര്‍ന്നു കിടക്കുന്നു. ചിലതാകട്ടെ ആകാശവിതാനങ്ങളെ തുളച്ചു ഉയരങ്ങളിലേക്ക് ഏറി നില്ക്കുന്നു. അവയിലെല്ലാമായി എണ്ണിയെടുക്കാനാകാത്തത്ര ഇലകള്‍ പഴുത്തതും പച്ചയുമായി ഇടകലര്‍ന്നു നില്ക്കുന്നു. ചിലതൊക്കെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവയാണ്.ചിലതാകട്ടെ ഇലപൊഴിക്കുന്നവ.ഇനിയും ചിലത് രുചിയും മണവുമുള്ള കനികള്‍ പേറുന്നവ. കണ്ണിന് ഇമ്പമേകുന്ന നിറങ്ങളില്‍ പഴുത്തു പാകമാകുന്നവ. അങ്ങനെ ഏതെല്ലാം വിധത്തിലുള്ള വൈജാത്യങ്ങള്‍ പേറുന്ന മരങ്ങളാണ് നമുക്കു ചുറ്റും ? കൂടാതെ അവയിലാകെയും ആടിപ്പാടിക്കഴിഞ്ഞു കൂടുന്ന ഖഗമൃഗാദികള്‍ ! ശബ്ദംകൊണ്ടും രൂപം കൊണ്ടും രസിപ്പിക്കുന്ന മറ്റു ഭംഗികള്‍ ! ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു മരത്തെത്തന്നെ ആശ്രയിച്ചു കഴിയുന്ന നിരവധിയായ ജീവജാലങ്ങളെ നമുക്ക് കണ്ടെടുക്കാം.                    കനിഞ്ഞു പൂക്കളും തേനും                    കനിയും നീട്ടിനില്ക്കും നിന്‍                    നിറഞ്ഞ തൃക്കര

#ദിനസരികള് 1106 ഇനിയും പഠിക്കാത്ത ഏമാന്മാര്‍

          പോലീസില്‍ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു കൂട്ടരുണ്ട്.സേനയില്‍ വളരെ കുറഞ്ഞൊരു ശതമാനമേ ഇത്തരക്കാരുള്ളു. എങ്കിലും യാതൊരു വിധത്തിലുള്ള മനുഷ്യത്വവും നിയമാവബോധവും തൊട്ടുതെറിക്കാത്ത അത്തരക്കാരുടെ പെരുമാറ്റവും രീതികളും സേനക്കാകമാനമാണ് നാണക്കേടാണുണ്ടാക്കുന്നത്. ഈ ലോക്ക് ഡൌണ്‍ കാലത്ത് സര്‍ക്കാര്‍ പോലീസിന് നല്കിയ ചില സവിശേഷ നിയന്ത്രണാധികാരങ്ങളെ മുന്‍‌നിറുത്തി തനി തെമ്മാടിത്തരംകാണിക്കുന്ന പോലീസുകാരെക്കുറിച്ച് നാം ധാരാളമായി ചര്‍ച്ച ചെയ്തതാണ്. ആ ചര്‍ച്ചകളെ മുന്‍നിറുത്തി കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ പോലീസിന് പ്രത്യക്ഷമായും പരോക്ഷമായും ചില താക്കീതുകള്‍ നല്കിയിട്ടുമുണ്ട്. എന്നാലും അതെല്ലാംതന്നെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് യൂണിഫോമണിഞ്ഞ ഒരു കൂട്ടം തെമ്മാടികള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അഴിഞ്ഞാടുന്നത്.           ഏറ്റവും അവസാനം , ഇന്നലെ ,   ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ എഡിറ്ററായ മനോഹരന്‍ മോറായിയൊണ് ചക്കരക്കല്‍ സി ഐ ക്രൂരമായി മര്‍ദ്ദിച്ചത്. മുണ്ടയാട് ഒരു കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു അദ്ദേഹം. അതേ ആവശ്യത്തിന് കടയില്‍ മറ്റാളുകളും എത്തിയിട്ടുണ്ടായിരുന്നു. അവരെല്ലാം