Posts

Showing posts from November 19, 2017

ദിനസരികള്‍ 227

# ദിനസരികള്‍ 227 പണ്ട് ബോംബേവാസക്കാലം.അന്ന് ബോംബേ തന്നെ, മുംബൈ ആയിട്ടില്ല. ഒഴിവുസമയങ്ങളില്‍ നഗരത്തിലെ മുക്കിലും മൂലയിലും അലഞ്ഞു നടക്കലാണ് പ്രധാന പണി.ജ്യേഷ്ഠന് ജോലി സി എസ് ടിയിലും താമസം ആന്റോപ് ഹില്ലിലാണ്.മലയാളികളുടെ ‘ രാജ്യമായ ’ മാട്ടുംഗയിലേക്ക് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും നിന്നും അധികംദൂരമില്ല. എവിടേയും പോകാനില്ലെങ്കില്‍ മാട്ടുംഗിയിലെ പാര്‍ക്കിലും മലയാള പുസ്തകങ്ങള്‍ കിട്ടുന്ന കടകളിലും വെറുതെ കറങ്ങും. ഏകദേശം നാലുകൊല്ലക്കാലം ബോംബേയില്‍ താമസിച്ചതിനാല്‍ ആ മഹാനഗരം എനിക്ക് ഏറെക്കുറെ വശമായിക്കഴിഞ്ഞിരുന്നു.             മുംബൈയിലുണ്ടായിരുന്ന നാലുവര്‍ഷത്തില്‍ നിന്നാണ് ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങള്‍ പഠിച്ചെടുത്തത്.വലിയ പാഠങ്ങളെന്നൊക്കെ വെറുതെ പറയുന്നതാണ്.അത്ര വലിയ പാഠമൊന്നുമില്ല.വേണമെങ്കില്‍ ഒരു ചെറിയ പാഠം എന്നു പറയാം. അതിനെ ,  ഈ മനുഷ്യന്‍ എന്നു പറയുന്ന ജീവി , ഒരു സോപ്പുകുമിളയുടെ ഉള്ളുറപ്പുപോലുമില്ലാത്തവനാണ് എന്ന് വേണമെങ്കില്‍ വിശദമാക്കാം. വെറും നിസ്സാരന്‍. തന്റെ അല്പത്തരങ്ങളി‍ല്‍ അസാധ്യമായി അഹങ്കരിക്കുന്നവന്‍.വിജയങ്ങളില്‍ അമിതമായി ആഹ്ലാദിക്കുന്നവന്‍. പരാജയങ്ങളില്‍ വെറുതെ

ദിനസരികള്‍ 226

Image
രോഗങ്ങള്‍ മനുഷ്യനെ അശാന്തരാക്കുന്നു. വിഷാദികളും പലപ്പോഴും ഉന്മാദികളുമാക്കുന്നു. നിലനില്ക്കുന്ന സാമൂഹികക്രമത്തിന്റെ എല്ലാ നീതിബോധങ്ങളേയും ലംഘിക്കുവാനോ എതിര്‍ക്കുവാനോ പ്രേരിപ്പിക്കുന്നു.താന്‍ കേന്ദ്രമായി നിന്നുകൊണ്ട് നിര്‍മിച്ചെടുത്ത ഒരു സാമ്രാജ്യത്തിന്റെ ഒഴുകിപ്പോകലില്‍ വെപ്രാളപ്പെട്ട് സ്വയമൊരു ഡോണ്‍ ക്വിക്സോട്ടായി നിന്നുകൊണ്ട് ലോകത്തോട് യുദ്ധം പ്രഖ്യാപിക്കുന്നു.അല്ലെങ്കില്‍ ആത്മനിരാസത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിനിന്നുകൊണ്ട് ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നു, രമണനെപ്പോലെ. രോഗങ്ങളുടെ അപ്രവചനീയമായ ഗതിവേഗങ്ങളില്‍ കരുത്തു ചോര്‍ന്നും നിരാശരായും പടുകുഴികളിലേക്ക് നിപതിക്കുന്നവരും പ്രതിലോമകരങ്ങളായ വാസനകളെപ്പുണര്‍ന്ന് അപരജീവിതങ്ങള്‍ക്ക് ഭീഷണിയാകുന്നവരുമുണ്ട്.ഇതില്‍ രണ്ടിലും പെടാതെ രോഗങ്ങള്‍‍ക്കെതിരെ തന്റെ സര്‍ഗ്ഗാത്മകത കൊണ്ട് പ്രതിരോധം തീര്‍ക്കുകയും നവമായ ദര്‍ശനങ്ങളുടെ അധിത്യകകളിലേക്ക് അനുവാചകനെ നയിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. അവരെ നാം എഴുത്തുകാര്‍ എന്നു വിളിക്കുന്നു.അത്തരം എഴുത്തുകാരെക്കുറിച്ചും രോഗങ്ങള്‍ അവരിലുണ്ടാക്കുന്

ദിനസരികള്‍ 225

സത്യം തെളിയിക്കുന്നതിന് വേണ്ടി കേരളത്തില്‍ വിവിധങ്ങളായ പരീക്ഷണങ്ങള്‍ നിലവിലുണ്ടായിരുന്നു.ജലപരീക്ഷ , അഗ്നിപരീക്ഷ , വിഷപരീക്ഷ, തൂക്കുപരീക്ഷ എന്നിങ്ങനെയായിരുന്നു അവ അറിയപ്പെട്ടിരുന്നത്.ശ്രീ വേലായുധന്‍ പണിക്കശേരിയുടെ കേരള ചരിത്ര പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രാചീനി കേരളത്തിലെ കുറ്റങ്ങളെക്കുറിച്ചു അവക്കു ലഭ്യമായിരുന്ന ശിക്ഷകളെക്കുറിച്ചും കുറ്റവാളികളെ കണ്ടെത്തുന്ന രീതികളെക്കുറിച്ചും പറയുന്നത് , ഇത്തരം പരീക്ഷകള്‍ നടത്തിയിരുന്നത് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു എന്നാണ്.ജല പരീക്ഷ വൈശ്യന്മാര്‍ക്കും, അഗ്നിപരീക്ഷ ക്ഷത്രീയന്മാര്‍ക്കും വിഷപരീക്ഷ ശൂദ്രന്മാര്‍ക്കും തൂക്കുപരീക്ഷ ബ്രാഹ്മണന്‍മാര്‍ക്കുമായിരുന്നു.ശരിയേത് തെറ്റേത് എന്ന് നിശ്ചയിക്കുവാന്‍ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തുക എന്നതുമാത്രമായിരുന്നു അക്കാലത്ത് പോംവഴിയായിരുന്നത്.അതായത്, അഗ്നിപരീക്ഷ നേരിടുന്നവന്‍ കുറ്റം ചെയ്തില്ലെങ്കില്‍ കൈപൊള്ളില്ല എന്ന വിശ്വാസമായിരുന്നു. തിളക്കുന്ന എണ്ണയില്‍ കൈ മുക്കിയായിരുന്നു സത്യം തെളിയിക്കേണ്ടിയിരുന്നത്. അതുപോലെ മുതലകള്‍ നിറഞ്ഞ ജലാശയങ്ങളിലൂടെ നീന്തി മറുകര എത്തുക എന്നത് ജലപരീക്ഷയും , കടുത്ത വിഷമുള്ള പാമ്പിനെ ഇട്

#ദിനസരികള്‍ 224

ദൈവങ്ങളോട് ശക്തമായ ഭാഷയില്‍ മുഖാമുഖം നിന്ന് കലഹിക്കുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ ഇതിഹാസ പുരാണങ്ങളിലും കാവ്യനാടകാദികളിലുമുണ്ട്. പെട്ടെന്ന് മനസ്സിലേക്കെത്തുന്നത് എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ ഗാന്ധാരി വിലാപമാണ്.ശ്രീകൃഷ്ണനെ അതിനുമുമ്പോ ശേഷമോ ഇത്രയും ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്യുന്ന മറ്റൊരു രംഗം എന്റെ മനസ്സിലില്ല. പതിനെട്ടു ദിവസത്തെ ഘോരമായ യുദ്ധത്തിനു ശേഷം യുദ്ധക്കളം സന്ദര്‍ശിക്കുന്ന ഗാന്ധാരി , തന്റെ പ്രിയപ്പെട്ടവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് കാരണക്കാരനായി കണ്ടെത്തുന്നത് കൃഷ്ണനെയാണ്.കുറ്റക്കാരനായ കൃഷ്ണനോട് ഗാന്ധാരി സംവദിക്കുന്നതാകട്ടെ ഒട്ടും മയമില്ലാത്ത ഭാഷയിലുമാണ്.             “ കണ്ടീലയോ നീ മുകുന്ദാ ധരണയിലു             ണ്ടായ മന്നരില്‍ മുമ്പന്‍ ഭഗദത്തന്‍             തന്‍ കരി വീരന്നരികെ ധനുസ്സുമായ്             സംക്രന്ദനാത്മജന്‍ എയ്ത ശരത്തിനാല്‍             വീണിതല്ലോ കിടക്കുന്നൂ ധരണയില്‍             ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ – എന്നു തുടങ്ങുന്ന ഗാന്ധാരിയുടെ പ്രതികരണം , കൊല്ലിക്കല്‍ രസമായി കാണുന്നവനാണ് കൃഷ്ണന്‍ എന്ന ആരോപണം ഉന്നയിക്കുന്നു.അതുക

#ദിനസരികള്‍ 223

മുന്നാക്കത്തിലെ പിന്നാക്കക്കാര് ‍ ക്ക് കേരളസര് ‍ ക്കാര് ‍ സംവരണമേര് ‍‌ പ്പെടുത്തിയത് ബുദ്ധിജീവികള് ‍ ക്ക് ചര് ‍ ച്ച ചെയ്ത് രസിക്കുവാനുള്ള ഒരു വിഷയമായി പരിണമിച്ചിരിക്കുകയാണല്ലോ. നമുക്കു ചുറ്റുമുള്ള വിവിധങ്ങളായ മാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല് ‍ ലഭിക്കുമെന്നതുകൊണ്ടുതന്നെ , സംവരണത്തിനെതിരെ നിലപാടെടുക്കുന്നവര് ‍ മുന്നോട്ടു വെക്കുന്ന വാദഗതികളെക്കുറിച്ചൊന്നും ഞാനിവിടെ ചര് ‍ ച്ച ചെയ്യുന്നില്ല.പക്ഷേ മുന്നാക്കത്തിലെ പിന്നാക്ക സംവരണവിരുദ്ധരോട് നിങ്ങള് ‍ ആര് ‍ ക്കാണ് കഴിഞ്ഞ തവണ വോട്ടു രേഖപ്പെടുത്തിയത് എന്ന് ചോദിക്കാതെ വയ്യ എന്ന സാഹചര്യം സംജാതമായിരിക്കുന്നു. ബുദ്ധിജീവികളോട് ഇത്തരമൊരു ചോദ്യം ചോദിക്കേണ്ടി വന്നതില് ‍ ഖേദമുണ്ടെങ്കിലും ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള് ‍ വേദനയുണ്ടാക്കുന്നതും വസ്തുതാവിരുദ്ധവുമാണ് എന്നതിനാല് ‍ നിര് ‍ ബന്ധിതനായിരിക്കുന്നു . ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില് ‍ മുന്നാക്കത്തിലെ സംവരണത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക :- ‘ ഒരോ സമുദായത്തിനും അര് ‍ ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്

ദിനസരികൾ 222

പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ ‘കാടെഴുത്തുകളെ’ സമാഹരിച്ച പുസ്തകമാണ് “കാടിനെ ചെന്നു തൊടുമ്പോള്‍“.കാടുമായുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വായനക്കാരനെ ഏറെ വിസ്മയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും.തനിക്കേറെ പ്രിയപ്പെട്ട ഒന്നിനെ , പതുക്കെ തൊട്ടും തലോടിയും അറിയുന്ന പോലെയാണ് അദ്ദേഹം കാടിനെ നമുക്കായി പരിചയപ്പെടുത്തുന്നത്. നോക്കുക ” വരാന്തയിലിരുന്നാല്‍ അകന്നുമാറി മുളങ്കാടുകള്‍ കാണാം.കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അവയുടെ ഹരിത വര്‍ണത്തിനുമേല്‍ വേനലിന്റെ ഇടപെടല്‍ ഓരോ നിമിഷവും തിരിച്ചറിയാനാകും.മുളയിലകളുടെ പച്ച നിറത്തോടൊപ്പം മഞ്ഞ നിറവും കൂട്ടു പിടിച്ച ആദ്യദിനങ്ങളില്‍ , പിന്നെപ്പിന്നെ മഞ്ഞ നിറം മാത്രമായി.രണ്ടു നാളുകള്‍ കൊണ്ടത് സ്വര്‍ണനിറമായിക്കഴിഞ്ഞു.ഇനിയത് കത്തിത്തിളങ്ങും.പിന്നെ മങ്ങിത്തുടങ്ങും.അ പ്പോഴേക്കും ഏതാണ് വെള്ളിനിറത്തോട് അടുക്കും.അപ്പോള്‍ വേനല്‍ കാറ്റിനോട് മന്ത്രിക്കും ‘എന്റെ പ്രണയിനിയെ പോയൊന്ന് തൊടു ‘  എത്ര സൂക്ഷ്മമായ നിരീക്ഷണങ്ങള്‍.ഭദ്രമായ ഭാഷ.ഇലക്കും പൂവിനും കായ്ക്കുമുണ്ടാകുന്ന ഓരോ മാറ്റങ്ങളേയും ഗ്രഹിക്കാനുള്ള അസാമാന്യമായ കഴിവ്.കാടില്‍ കാടാകണം എന്നാണ് കാടുമായി ബന്ധപ്പെടുന്നവര്‍

ദിനസരികള്‍ 221

മാറാലകള്‍. തൂത്തും തുടച്ചും നീക്കം ചെയ്യേണ്ടവ.അല്ലെങ്കില്‍ അവ നമ്മുടെ ഇടങ്ങളെ പൊതിയാന്‍ തുടങ്ങും, പുല്ലുകളെപ്പോലെ.പടര്‍ന്നു പിടിക്കുന്നത് അത്ര വേഗത്തിലായിരിക്കും.നമ്മുടെ മുറികളിലെ മൂലകളില്‍ കണ്ടിട്ടില്ലേ ? ഉണ്ട്. നിങ്ങള്‍ കാണാത്തതുകൊണ്ടാണ്.എന്തുകൊണ്ടാണ് നിങ്ങളതു കാണാത്തത് ? അതുമാത്രമോ ? മറ്റു പലതും കാണുന്നില്ലല്ലോ ? ജീവിക്കുവാനുള്ള തത്രപ്പാടിലാണോ ? ആവട്ടെ.അതും വേണ്ടതുതന്നെ.എന്നാലും ഒരു ദിവസം ഒരു നിമിഷമെങ്കിലും നിങ്ങള്‍ക്ക് ഇളവു കിട്ടാറില്ലേ ? ഇല്ലെങ്കില്‍ വേണ്ട. മാറാലകള്‍ വരട്ടെ , ആരെങ്കിലുമൊക്കെ തുത്തൂതുടച്ചിടാന്‍ വന്നുകൊള്ളുമെന്നാണോ ? വന്നാല്‍ നല്ലതുതന്നെ. പക്ഷേ എല്ലാവരും ഇങ്ങനെ ചിന്തിക്കുകയെന്നത് ഒരു ശീലമാക്കിയിരിക്കുന്ന ഇക്കാലത്ത് , ആര് ആര്‍ക്കു വേണ്ടി വരും ? വരും.വരട്ടെ. നമുക്ക് കാത്തിരിക്കുവാന്‍ ഒരു രക്ഷകന്‍ വേണമല്ലോ ? തൂടച്ചു വൃത്തിയാക്കി നമ്മെ രക്ഷപ്പെടുത്താന്‍ ഒരു രക്ഷകന്‍ വരും.കാത്തിരിക്കുക.             രക്ഷകനെ കാത്തിരിക്കാതെ മാറാലകളെ തൂത്തെറിയാന്‍ ആളുകള്‍ തുനിഞ്ഞിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. അത് വിഡ്ഢികളുടെ കാലമായിരുന്നവെന്ന് പരിഹസിക്കരുത്. അവര്‍ക്കുമുണ്ടായിരുന്നു ജ