#ദിനസരികള് 535
കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീരപ്പനെ കോടതി വെറുതെവിട്ടു.വിധി വന്നപ്പോഴേക്കും കേസിലെ കക്ഷികളായ രണ്ടുപേരും മരിച്ചിരുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ കോടതി വിധിയുടെ മുകളില്‍ തമാശക്കോട്ടകള്‍ പണിതുകൊണ്ട് ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു.പക്ഷേ ആ ചിരികള്‍ക്കുമുകളില്‍ വിഷാദാത്മകമായ ഒരസ്വസ്ഥത കനംതൂങ്ങി നിന്നു.നമ്മുടെ നീതിന്യായവ്യവസ്ഥയുടെ അര്‍ത്ഥശൂന്യമായ ചില സന്ദര്‍ഭങ്ങളെ ചിരിയില്‍ വിലയിപ്പിച്ചുകളയാനുള്ള ശ്രമങ്ങള്‍ക്കുമപ്പുറം അനന്തമായി നീളുന്ന നമ്മുടെ കോടതി വ്യവഹാരങ്ങളെക്കുറിച്ചുള്ള ഒരു വേവലാതിയായി അതു മാറി. ഈ ജനാധിപത്യരാജ്യത്ത്, അസമയത്തു ലഭിക്കുന്ന നീതി അനീതിയാണെന്നു ചിന്തിക്കുന്ന നമ്മുടെ രാജ്യത്ത് കടലാസുകൂമ്പാരങ്ങളായി കോടതികളെന്ന രാവണന്‍ കോട്ടകളില്‍ നീതികാത്തിരിക്കുന്നത് കോടിക്കണക്കിനു ജീവിതങ്ങളാണ്.നിസ്സാരമായ പിണക്കങ്ങളുടെ പേരില്‍ നിരവധി വര്‍ഷങ്ങള്‍ നീളുന്ന നീതിന്യായ വ്യവഹാരങ്ങളിലേക്ക് വഴുതിവീണവര്‍ മുതല്‍ മനസ്സാക്ഷിയില്ലാത്തെ കുറ്റകൃത്യങ്ങളുമായി സമൂഹത്തെ വെല്ലുവിളിച്ചവര്‍ വരെ ...