#ദിനസരികള് 542
ശൂദ്രന് വിദ്യ അഭ്യസിക്കുകയോ? അതില് പരം മ്ലേച്ഛമായ കാര്യം വേറെയുണ്ടോ ? നാടു നശിക്കുകയാണ്. അതുകൊണ്ട് 1905 ല് വെങ്ങാനൂരില് അയ്യങ്കാളി സ്ഥാപിച്ച കുടിപ്പള്ളിക്കുടം സവര് ണര് കത്തിച്ചു കളഞ്ഞു. തങ്ങള് വിദ്യ അഭ്യസിക്കുന്നതു പാപമാണെന്നും ദൈവവിരോധമുണ്ടാകുമെന്നും വിശ്വസിച്ച ശൂദ്രരില് പെട്ടവര് ക്ക് ആശ്വാസമായെങ്കിലും അയ്യങ്കാളി പിന്തിരിഞ്ഞില്ല. അയാള് വീണ്ടും സ്കൂളുകെട്ടിപ്പൊക്കി ശൂദ്രരെ വിളിച്ചിരുത്തി അക്ഷരം പഠിപ്പിച്ചു.ആ സ്കൂള് ഇന്ന് അയ്യങ്കാളി സ്മാരക പുതുവിളാകം സ്കൂള് എന്നറിയപ്പെടുന്നു.ശൂദ്രരെ ദൈവം ശപിച്ചു പാപികളാക്കിയെന്ന് ഇന്നാരും പറയില്ല. വൈക്കം സത്യാഗ്രഹം. ക്ഷേത്രങ്ങളുടെ പരിസരത്തുകൂടി പോകുന്നതുപോലും പാപമാണെന്ന് വിശ്വസിച്ചു പോന്ന അധകൃതരെ ക്ഷേത്രത്തിനകത്തേക്കു വരെ കടത്തി വിട്ട ഈ സമരത്തിന്റെ പേരില് ദൈവകോപമുണ്ടായതായി ചരിത്രത്തില് രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സവര് ണര് നടക്കുന്ന വഴിയെ നടക്കുന്നതുപോലും പാപമാണെന്നു കരുതി സമരത്തില് നിന്നും വലിയൊരു പങ്കും വിട്ടുനിന്നു. താഴ്ന്ന ജാതിക്കാരുടെ പിന് തലമുറ ഇന്ന് ആ വഴിയേ അന്തസ്സോടെ നടക്കുന്നു.വ...