Posts

Showing posts from July 29, 2018

#ദിനസരികള് 478 - നൂറു ദിവസം നൂറു പുസ്തകം – അമ്പതാം ദിവസം.‌

Image
||ഉള്ളില്‍ കിന്നാരം പറയുന്നവര്‍ - നിത്യചൈതന്യയതി||‍ കിന്നരിക്കുക എന്ന വാക്കിന് ശ്രീകണ്ഠേശ്വരം പറയുന്ന അര്‍ത്ഥം ശൃംഗരിക്കുക എന്നാണ്.പ്രകൃതത്തില്‍ അതെത്രമാത്രം യോജിക്കുമെന്നത് സന്ദേഹാത്മകമാണ്.അഭിനവഗുപ്തനും എഴുത്തച്ഛനും കുമാരനാശാനും എം ഗോവിന്ദനും പാസ്റ്റര്‍നാക്കും റസ്സലും തോറോയും യുങ്ങും ഹെസ്സേയുമൊക്കെ ശൃംഗരിക്കുക എന്നതിനു സാധാരണ നാം സ്വീകരിക്കുന്ന അര്‍ത്ഥത്തോടു ചേര്‍ന്നു പോകുമോ?അതുകൊണ്ട് ഉള്ളിലെപ്പോഴും ഉണര്‍ന്നിരുന്ന് നമ്മുടെ ബോധ്യങ്ങളെ അനുനിമിഷം പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ നിര്‍മാണാത്മകമായ സംവാദങ്ങളുയര്‍ത്തുന്ന ആമന്ത്രണങ്ങള്‍ എന്നായിരിക്കണം കിന്നാരംകൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാകുക. വാക്കുകണ്ടെത്തി ചേര്‍ത്തുവെച്ച കവിമനസ്സിനോട് എനിക്ക് കൂറുണ്ടെന്നുകൂടി പറയട്ടെ. റസ്സലിനെപ്പറ്റി ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ സ്വാഭാവികമായ എന്റെ പക്ഷപാതം ആദ്യമായി അദ്ദേഹം കിന്നരിക്കുന്നത് കേള്‍ക്കുന്നതിലേക്ക് നയിക്കുന്നു.റസ്സല്‍ എന്തിനുവേണ്ടി ജീവിച്ചു എന്നു ചോദ്യത്തിനുള്ള ഉത്തരമാണ് യതി തേടുന്നത്.സ്നേഹം സംസ്ഥാപിച്ചെടുക്കാനും , ഓരോ ജീവനുകളേയും പരസ്പരം ആദരങ്ങളോടെ ചേര്‍ത്

#ദിനസരികള് 477 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിയൊമ്പതാം ദിവസം.‌

Image
|| ഈശാവാസ്യോപനിഷത്ത് || ‍             ഉപനിഷത്ത് എന്ന പദത്തിന് തത്ത്വമസി “ ഏതു വിദ്യ അറിഞ്ഞാല്‍ ജീവിതത്തിന്റെ നാനാക്ലേശങ്ങള്‍ അവസാനിക്കുമോ അത് ഉപനിഷത്ത് ” എന്നാണ് അര്‍ത്ഥം പറഞ്ഞിരിക്കുന്നത്.(തത്ത്വമസി – പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് , പേജ് 28) എന്നുവെച്ചാല്‍ ജീവിതത്തിലെ ശോകമോഹാദികളെ അവസാനിപ്പിച്ചുകൊണ്ട് മനുഷ്യനെ ഉണര്‍വ്വിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപനിഷത്തുകള്‍ എഴുതപ്പെട്ടിട്ടുള്ളതു എന്നര്‍ത്ഥം.എന്നുവെച്ചാല്‍ മനുഷ്യനായി ഇവിടെ ജനിച്ചു കഴിഞ്ഞാല്‍ ദുഖം അനുഭവിക്കണം. അപ്പോള്‍പ്പിന്നെ എന്താണ് ദുഖത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി ? ജനിക്കാതിരിക്കുക എന്നതുതന്നെയാണ് ആ വഴി. ജനിക്കാതിരിക്കണമെങ്കില്‍ എന്തു വേണം ? ശരിയായ വിദ്യ എന്താണെന്ന് അറിഞ്ഞ് ആ വിദ്യ നടപ്പില്‍ വരുത്തി ഇനി വരാനുള്ള ജന്മങ്ങളില്‍ നിന്നും വിമുക്തി നേടണം. അപ്പോള്‍ ജന്മങ്ങളുടെ ആവര്‍ത്തനങ്ങളെ അവസാനിപ്പിക്കണമെങ്കില്‍   ജന്മത്തില്‍ത്തന്നെ ശരിയായ വിദ്യ എന്താണെന്ന് ഗ്രഹിച്ച് അഭ്യസിച്ച് ആ വഴിയേ നടക്കണം. അത്തരം വിദ്യകളെ - മറ്റൊരു രീതിയില്‍ പറഞ്ഞാല് പരാവിദ്യയും അപരാവിദ്യയും - ഉപദേശിക്കുകയാണ് ഉപനിഷത്തുകള്‍ ചെയ്യുന്നതെ

#ദിനസരികള് 476 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിയെട്ടാം ദിവസം.‌

Image
|| വെയില് ‍ തിന്നുന്ന പക്ഷി – എ അയ്യപ്പന് ‍ || നെഞ്ചിലേക്കു വന്നു തറച്ച ശരം വലിച്ചൂരിയെടുക്കുമ്പോളുണ്ടാകുന്ന ഒരു പിടച്ചില്‍ , അല്ലെങ്കില് ‍ ജലത്തിനടിയില് ‍ നിന്ന് അവസാനതുള്ളി പ്രാണവായുവും വറ്റിത്തീര് ‍ ന്നതിനുശേഷം ഉപരിതലത്തിലേക്ക് കുതികൊണ്ട് ഒരു കവിള് ‍ നിറയെ ജീവശ്വാസം ആഞ്ഞുവലിച്ചെടുക്കുമ്പോഴുണ്ടാകുന്ന സമാശ്വാസം – ഇതിനു രണ്ടിനുമിടയില് ‍ കൊരുത്തുകിടന്നു പിടയുന്ന എന്തോ ഒന്നാണ് അയ്യപ്പന്റെ കവിത എന്നെനിക്കു തോന്നിയത് ഇപ്പോഴല്ല , ഏതോ പുലര് ‍ കാല സ്വപ്നത്തിന്റെ വിഹ്വലതകളിലാണ്.അയാളുടെ മിത്രഭംഗം എന്നു പേരിട്ടിട്ടുള്ള കവിത വായിച്ച ഏതോ ഒരു രാത്രിയുടെ അവസാനയാമത്തിലാണ് അതു സംഭവിച്ചത്. ഇത്രയും യാതഭാഗം ഇനി ഞാനുറങ്ങട്ടെ ഛത്രത്തെ ദാനം നല്കി സത്രത്തിന് ‍ സോപാനത്തില് ‍ എന്നാരംഭിക്കുന്ന കവിത. തൊട്ടിലില് ‍ ശവമഞ്ചം ഓര് ‍ ത്തുകൊള്ളുക മിത്രാ പട്ടുനൂല് ‍ പ്പുഴു നിന ക്കൊരുക്കും ശവക്കച്ച കുഞ്ഞിനു കൊടുക്കാത തിന്നുന്നു ഫലം ദൈവം കണ്ണുനീര് ‍ കുടിച്ചപ്പോള്‍ ആലിപ്പഴത്തിന് ‍ രുചി – ഇരുമ്പില് ‍ അച്ചുകളുണ്ടാക്കി പഴുപ്പിച്ച