#ദിനസരികള്‍ 978 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 4
പലരും തിരിച്ച് മേധാവിക്ക് എഴുതിയത് തങ്ങളുടെ കീഴിലുള്ള മുസ്ലീം ജീവനക്കാരെ വ്യക്തിപരമായി സംശയിക്കുന്നില്ല എന്നാണ്.എന്നാലും ഏതെങ്കിലും തരത്തില്‍ സംശയിക്കപ്പെടാനിടയുള്ള ആളുകളെ മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. ബീജാപ്പുരിലെ ഒരു പട്ടാളസംഘത്തിന്റെ തലവന്‍ , ഗോള്‍ ഗുംബസിന്റെ അധികാരി വിശ്വസ്തനല്ല എന്നു ചൂണ്ടിക്കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേക്ക് റിപ്പോര്‍ട്ട് നല്കി .അദ്ദേഹത്തിന് അന്ന് യൂണിയനില്‍ ചേരാന്‍ വിസമ്മതം പ്രകടിപ്പിച്ച ഹൈദരാബാദില്‍ ബന്ധുക്കളുണ്ട് എന്നതായിരുന്നു മേജര്‍ കണ്ടെത്തിയ കാരണം. ആ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗോള്‍ ഗുംബസിന്റെ മേധാവിയെ ബോംബെയിലെ കാനേരി ഗുഹകളുടെ സംരക്ഷണച്ചുമതലയിലേക്ക് മാറ്റി. ആഗ്ര അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വടക്കന്‍ മേഖലയുടെ സൂപ്രണ്ടില്‍ നിന്നുമാണ് ഏറ്റവുമധികം റിപ്പോര്‍ട്ടുകളെത്തിയത്.താജ് മഹലും ഫത്തേപ്പൂര്‍ സിക്രിയും അദ്ദേഹത്തിന്റെ പരിധിയിലാണല്ലോ.അദ്ദേഹം പാകിസ്താനിലേക്ക് കുടിയേറിയ ഇരുപത്തെട്ടു ജീവനക്കാരുടെ പട്ടികയാണ് അയച്ചത്.അത...