#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍
കണ്ണില്ലാത്ത കുട്ടികളെ കടല്‍ കാണിക്കേണ്ടതെങ്ങനെ ? എന്നൊരു വിഷമകരമായ ചോദ്യം കടലു കാണാന്‍ പോയവര്‍ എന്ന കവിതയില്‍ സുഗതകുമാരി ഉന്നയിക്കുന്നുണ്ട്. കടല്‍ കാണാന്‍ പോകാം എന്നു വാശിപിടിക്കുന്ന കുഞ്ഞുങ്ങളെച്ചൊല്ലി കവി ആലോചിക്കുന്നു :- " ഇവരെയെമ്മട്ടില്‍ കടല്‍ കാണിക്കേണ്ടൂ ഇവര്‍ കണ്ണില്ലാത്ത കിടാങ്ങളല്ലയോ ? ഇവര്‍ക്കു വാനമില്ലിവര്‍ക്കു താരമി ല്ലിവര്‍ക്കമ്മാവനായ് ചിരിക്കില്ലാ തിങ്കള്‍ " ഇവര്‍ക്കു പൂക്കളും നിറമില്ലാത്തവര്‍ ഇവര്‍ക്കു പെറ്റമ്മ മുഖമില്ലാത്തവള്‍ ...