#ദിനസരികള്‍ 956 ചോദ്യോത്തരങ്ങള്‍
ചോദ്യം – ആറാമത് ജ്ഞാനപീഠ പുരസ്കാരം കവി അക്കിത്തത്തിനാണല്ലോ . എന്തു തോന്നുന്നു ? ഉത്തരം :- ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ ചൊല്പടിക്കെന്നെ ബലികൊടുക്കുന്നു ഞാന്‍ - എന്നെഴുതിയത് അക്കിത്തം തന്നെയാണ്.സ്വയം പണയമായി മാറി അന്യനു വിടുവേല ചെയ്യുന്നവന്റെ ദയനീയ സ്ഥിതിയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.അതൊരു പക്ഷേ ജീവിക്കാനുള്ള ഗതികേടുകൊണ്ടുകൂടിയാകാം. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം എന്നെഴുതിയവരും ഇവിടെയുണ്ടെന്നു കൂടി ഓര്‍മിക്കുക. അത് മാനികള്‍ക്കല്ലേ എന്നൊരു സമാധാനം നമുക്കു ചുറ്റും ചിരിച്ചു മറിയുന്നുണ്ടെന്നതു കൂടി ശ്രദ്ധിക്കുക. അതേ പണയവസ്തുവിന്റെ സ്ഥിതിയാണ് അക്കിത്തത്തിനുമുള്ളത് എന്നു പറഞ്ഞാല്‍ അമ്പരക്കേണ്ടതില്ല. കവിതയില്‍ അദ്ദേഹം മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. എന്നാല്‍ കവി...