#ദിനസരികള്‍ 915 ശിഥില ചിന്തകള്‍ , ശീതളച്ഛായകള്‍ ..
. ചിലരുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് വളരെ പെട്ടെന്നായിരിക്കും അവര്‍ വന്നു കയറുക. ചില നിമിഷങ്ങള്‍ മാത്രമേ അവര്‍ നമ്മോടൊപ്പം ചിലവഴിച്ചുള്ളുവെങ്കിലും ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍ ഒരടയാളം അവശേഷിപ്പിച്ചുകൊണ്ടായിരിക്കും നിഷ്ക്രമിക്കുക. ഇടക്കിടയ്ക്ക് നാം ആ സ്നേഹസാമീപ്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നു. ഇനിയെന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാനാകുമോ എന്ന സംശയത്തില്‍ നെടുവീര്‍പ്പിടുന്നു.വീണ്ടും നാം ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നു കയറുന്നു. പ്രളയകാലം അത്തരം സഹവര്‍ത്തിത്വത്തിന്റേതായ നിരവധി കൂട്ടാളികളെ സൃഷ്ടിച്ചു തന്നിട്ടുണ്ട്. ചിലരെ ഓര്‍മ്മിച്ചെടുക്കട്ടെ. പ്രളയജലം വാര്‍ന്നു പോയതിനു ശേഷമുളള ഒരു പ്രഭാതം. രാവിലെ എനിക്കൊരു ഫോണ്‍ വരുന്നു. സഖാവേ ഞങ്ങള്‍ എറണാകുളത്തു നിന്നുമാണ്. ഞങ്ങള്‍ കുറച്ചു പേര്‍ വയനാട്ടിലേക്ക് വന്നിട്ടുണ്ട്. വെള്ളം കയറിയ കിണറുകള്‍ വൃത്തിയാക്കാനാണ് ഉ...