Posts

Showing posts from February 2, 2020

#ദിനസരികള്‍ 1028 ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ

അധ്യായം ഒന്ന് പത്തിമുതലാളി ആടുന്നുണ്ടായിരുന്നു . കോമപ്പച്ചെട്ടിയാരുടെ സമ്മാനമായി കിട്ടിയ ഒരു കുപ്പി ചാരായത്തിന്റെ ഉശിരുള്ള വിര്യം ആജാനുബാഹുവായ അയാളേയും കീഴ്പ്പെടുത്തിയിരുന്നു . രാവിലെ മാനന്തവാടിയിലെ റജിസ്ട്രാപ്പിസിലേക്ക് പോയതാണ് . ഉച്ചതിരിഞ്ഞാണ് ചെട്ടിയാരെ കാണുന്നത് . കണ്ടപാടെ അയാള് ‍ കൈക്കു പിടിച്ച്   കൂട്ടിക്കൊണ്ടുപോയി . പന്നിയിറച്ചിയും ചാരായവും . ഏറെക്കാലമായി ചെട്ടിയാരെ കണ്ടിട്ട് . അതു ശരിക്കും ആഘോഷിച്ചു . കുടിച്ചു , തിന്നു . ശേഷം തിരിച്ച് വീട്ടിലേക്കുള്ള നടപ്പ് . സാധാരണക്കാരനായ മറ്റാരാണെങ്കിലും ഇത്രത്തോളം ദൂരം നടന്നെത്തുമായിരുന്നില്ല .             കുത്തിപ്പിടിച്ചിരുന്ന കാട്ടാവണക്കിന്റെ ഉണങ്ങിയ വടി അയാള് ‍ നിലത്തേക്കിട്ടു . വടി , കുത്തിപ്പിടിക്കാന് ‍ വേണ്ടി മാത്രമല്ല . വല്ല കാട്ടുമൃഗങ്ങളും മുന്നില് ‍ വന്നു ചാടിയാലോ എന്ന ഒരു കരുതല് ‍. ഒന്നു മൂത്രമൊഴിക്കണം . രാത്രി മൂത്തു തുടങ്ങിയിട്ടില്ല . നല്ല നിലാവുണ്ട് . രണ്ടു കൈകൊണ്ടും തിരക്കു പിടിച്ച് മുണ്ട് വലിച്ചു കയറ്റി ഉടുത്തിരിക്കുന്ന കോണകം ഒരു വശത്തേക്ക് നീക്കി അയാള് ‍ സ്വന്ത