#ദിനസരികള്‍ 851 - മഞ്ചലിലേറിയ തമ്പ്രാക്കളും ഓമനക്കുട്ടന്റെ വെപ്രാളവും
മഞ്ചലിലേറിയ തമ്പ്രാക്കളും ഓമനക്കുട്ടന്റെ വെപ്രാളവും ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കണ്ണികാട്ട് അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സി.പി.എം. ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അന്വേഷണത്തില്‍ അദ്ദേഹം പണപ്പിരിവു നടത്തിയെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ദുരന്തനിവാരണ നിയമം അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിക്കുകയും തഹസില്‍ദാര്‍ പോലീസിന് പരാതി നല്കുകയും ചെയ്തു. അതോടൊപ്പം തന്നെ സംഭവത്തില്‍ പാര്‍ട്ടിയുടെ മുഖച്ഛായക്കു കോട്ടംതട്ടിയതിനാല്‍ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും അദ്ദേഹത്തെ സസ്പെന്റ് ചെയ്യുവാനും തീരുമാനിച്ചുവെന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ നേതൃത്വം അറിയിച്ചു. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷം റവന്യു- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു വാസുദേവന്‍, ഇക്കാര്യത്തില്‍ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ തെറ്റായിപ്പോയെന്നും ഓമനക്കുട്ടന്‍ നിരപരാധിയാണെ...