#ദിനസരികള്‍ 1180 സ്വര്‍ണക്കടത്ത് – ഒരു നയതന്ത്ര ഗൂഢാലോചനയോ ?
അസംബന്ധത്തിന്റെ പടുകുഴിയില്‍ വീണ അശ്ലീലക്കൂട്ടങ്ങളായി കേരളത്തിലെ പ്രതിപക്ഷം അധപതിച്ചിരിക്കുന്നുവെന്ന ഖേദകരമായ വസ്തുതയാണ് സ്വര്‍ണക്കടത്തിനെ മുന്‍നിറുത്തി നടത്തപ്പെടുന്ന സമരാഭാസങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്. നയതന്ത്രപരിരക്ഷയോടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രാഷ്ട്രീയമുതലെടുപ്പു നടത്താനുള്ള കുത്സിത നീക്കം മാത്രമാണ് ഇത്തരത്തിലുള്ള സമരങ്ങള്‍ക്കു പിന്നിലെന്ന് തിരിച്ചറിയാവുന്നതേയുള്ളു.സ്വര്‍ണക്കടത്തു വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സിയായി ബി ജെ പി യുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എന്‍ ഐ എ ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. കൂടാതെ പ്രത്യക്ഷത്തില്‍ തന്നെ പ്രതിപട്ടികയിലുള്ള സരിത്ത്, സ്വപ്ന, സന്ദീപ് നായര്‍ , ഫാസില്‍ ഫരീദ് എന്നിവര്‍ക്കെതിരെ യു എ പി ...