Posts

Showing posts from April 16, 2017
#ദിനസരികള് ‍ 10 കേരളത്തിലെ പോലീസ് നീതിനിര്‍വ്വഹണത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം എന്ന് നിരന്തരം ഓര്‍മ‌പ്പെടുത്തുന്ന ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ജനപക്ഷത്ത് നില്ക്കുക എന്നതാണ് പോലീസിന്റെ ധര്‍മ്മമെന്നും , കക്ഷിരാഷ്ട്രീയസ്വാധീനങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തുകൊണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് അവകാശ നിഷേധം ഉണ്ടാകരുത് എന്നും മുഖ്യമന്ത്രി ദിവസേനയെന്നവണ്ണം പോലീസ് സേനയെ ഓര്‍മപ്പെടുത്തുന്നുണ്ട്. യാതൊരുവിധത്തിലുമുള്ള ബാഹ്യഇടപെടലുകള്‍ക്കും വഴങ്ങാതിരിക്കുവാനുള്ള പിന്തുണ സര്‍ക്കാര്‍തന്നെ നേരിട്ട് നമ്മുടെ സേനക്ക് നല്കുന്നത് , ഒരു തരത്തിലുമുള്ള നീതിനിഷേധവും പൊതുജനങ്ങള്‍ക്ക് ഉണ്ടാകരുത് എന്ന ജനാധിപത്യബോധം ഉള്‍‌ക്കൊള്ളുന്നതു കൊണ്ടാണ്.പോലീസ് വാഴ്ചയുടെ കിരാതസ്വഭാവം നേരിട്ട് ധാരാളം അറിഞ്ഞിട്ടുള്ള ഒരാളാണ് മുഖ്യമന്ത്രി. ഒറ്റ രാത്രി കൊണ്ട് പോലീസ് സേനയെ ആകെ നവീകരിച്ചു കളയാം എന്ന മിഥ്യാധാരണ മുഖ്യമന്ത്രിയ്ക്കില്ല. അതുകൊണ്ടാണ് സേനയുടെ ചിന്തയും പെരുമാറ്റവും പരിഷ്കരിക്കപ്പെടണം എന്നതിന്റെ അടിസ്ഥാനത്തില്‍ നവീകരണത്തിനുള്ള നിര്‍‌ദ്ദേശങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ടാണ് മുന്‍മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ന...
# ദിനസരികള്‍ 9             വീണ്ടും മൂന്നാര്‍ തന്നെ ! പാപ്പാത്തിച്ചോലയില്‍ കൈയ്യേറി സ്പിരിറ്റ് ഇന്‍ ജീസസ് എന്ന വിശ്വാസ സംഘടന സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതി വ്യാപകമായ വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുകയാണ്. പ്രബലമായ ഒരു മതവിഭാഗത്തിന്റെ ആശാകേന്ദ്രമായ ഒരു പ്രതീകത്തോട് തെല്ലു പോലും അനാദരവ് കാണിക്കപ്പെടരുത് എന്ന് ചിന്തിക്കുന്ന ജനാധിപത്യമനസ്സുകളാണ് ആ കുരിശുനീക്കത്തെ അപലപിക്കുന്നത്. എന്നാല്‍ സുമനസ്സുകളായ അത്തരം വിശ്വാസികളേയും നമ്മുടെ ജനാധിപത്യബോധത്തേയും വെല്ലുവിളിച്ചുകൊണ്ട് , അനധികൃതമായി , സര്‍ക്കാര്‍ സ്ഥലത്ത് കുരിശ് വീണ്ടും നാട്ടിയിരിക്കുകയാണ്.ഇത് തെറ്റായ പ്രവണതയും അധിക്ഷേപാര്‍ഹവുമാണ്. ജനകോടികളുടെ ആരാധനക്ക് പാത്രമാവുന്ന ഒരു പ്രതീകം എങ്ങനെയാണ് അനധികൃതമായി അധിനിവേശസ്വഭാവത്തോടെ സ്ഥാപിക്കപ്പെടുക ? സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട് ഒരു മഹദ് ജീവിതത്തെ വ്യക്തമായി ആക്ഷേപിക്കുകയല്ലേ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് ചെയ്യുന്നത് ? കുരിശിനെ ആക്ഷേപിക്കുവാനും കൈയ്യേറ്റത്തെ സഹായിക്കുവാനുമേ ഇത്തരം നടപടികള്‍‌കൊണ്ട് കഴിയുകയുള്ളു എന്ന് തിരിച്ചറിയാത്...
# ദിനസരികള്‍ 8             കേരളമാകെ ആകാംക്ഷയോടെ കാത്തിരുന്ന മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ വീണ്ടും വിവാദത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ തവണ റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐയുടെ തന്നെ കൈവശമുള്ള പാര്‍ട്ടി ഓഫീസിലേക്ക്  നീണ്ടതോടെയാണ് പൊളിക്കല്‍ നിറുത്തിവെക്കേണ്ടിവന്നതെങ്കില്‍ ഇത്തവണ തുടക്കത്തിലേ തന്നെ ഒരു മതവിഭാഗം സ്ഥാപിച്ച കുരിശു നീക്കിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.കുരിശു നീക്കിയ രീതിയോട് മുഖ്യമന്ത്രിയും അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നു.നീക്കേണ്ടതായിരുന്നുവെങ്കില്‍ അതൊരു ചര്‍ച്ചയിലൂടെ ആകാമായിരുന്നു എന്നും അങ്ങനെ അനധികൃതമായി സ്ഥാപിച്ച കുരിശടികള്‍ മാറ്റിയ ചരിത്രം കേരളത്തിനുണ്ട് എന്നും അദ്ദേഹം പറയുമ്പോള്‍ അത് മുഖവിലക്കെടുക്കേണ്ടതുതന്നെയാണ്. എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ബോധപൂര്‍വ്വം ഒരു അട്ടിമറി സംഘടിപ്പിക്കപ്പെടുമ്പോള്‍ ഈ സമവായത്തിന്റെ പാത സ്വീകരിക്കുന്നതിന് പകരം സംഘര്‍ഷം ഉണ്ടാക്കുകയല്ലേ കൈയ്യേറ്റക്കാര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും അഭികാമ്യമായിട്ടുള്ളത് ? അതുതന്നെയാണ് അവിടെ സംഭവിച്ചിട്ടുള്ളതു...
# ദിനസരികള് ‍ 7 ബീവറേജസ് കോര്‍പ്പറേഷന്റെ മാനന്തവാടിയിലെ വിദേശമദ്യവില്പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട ചില ആളുകള്‍ നടത്തുന്ന സമരം തുടങ്ങിയിട്ട് ഏകദേശം ഒന്നര വര്‍ഷത്തോളമായിരിക്കുന്നു. ഇപ്പോള്‍ ഔട്ട്‌ലറ്റിന്റെ മുന്നില്‍ നടത്തിയിരുന്ന സമരം, ഇതുവരെ തീരുമാനമൊന്നുമാകാത്ത സ്ഥിതിക്ക് മാനന്തവാടി സബ്കളക്ടറുടെ ഓഫീസിന് മുന്നിലേക്ക് മാറ്റിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിയാതെ പോയതെന്ന് ഈ ഘട്ടത്തിലെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട് യു ഡി എഫിന്റെ നേതൃത്വത്തില്‍ ശ്രീ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ സമരം ഒന്നോ രണ്ടോ വ്യക്തികളുടെ മാത്രം താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന ധാരണ പൊതുസമൂഹത്തില്‍ രൂഢമൂലമായിട്ടുണ്ട്. പില്ക്കാലത്ത് അവര്‍ തന്ത്രപരമായി മുന്‍നിരയില്‍ നിന്ന് മാറുകയും പാവപ്പെട്ട ആദിവാസി അമ്മമാരെ - അതും രണ്ടോ മൂന്നോ ആളുകളെ മാത്രം – സമരം ഏല്പിച്ചുകൊടുക്കുകയും ചെയ്തു. ഈ ആദിവാസി അമ്മാരുടെ പേരില്‍ പോലും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇവരില്‍പെട്ട ആളുകള്‍ മദ്യപിച്ച് മാനന്തവാടി അങ്ങാടിയില്‍ പരസ്യമായി നടന്നതും സമരത്തിന് കൂലി കൊടുക്കുന...
# ദിനസരികള് ‍ 6 ആകാശത്തേക്ക് ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത് വന്നു വീഴുന്നത് ഏതെങ്കിലും ഒരു കവിയുടെ തലയിലായിരിക്കും. അത്രമാത്രം കവികളുടെ ബാഹുല്യമുണ്ട് ഇന്ന് നമ്മുടെ പൊതുസമൂഹത്തില്‍.അത് നല്ലതുതുന്നെ. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍‍പോലും കവിയശ:പ്രാര്‍ത്ഥികളായി അരങ്ങത്ത് വന്നു കേറുമ്പോള്‍ നാം ജീവിച്ചു പോരുന്ന ഇന്നത്തെ സമൂഹം നേടിയെടുത്തിരിക്കുന്ന സാംസ്കാരികമായ ഉന്നതിയെ മനസ്സാ വാഴ്ത്തിപ്പാടേണ്ടതല്ലേ? ഹൃദയം ചീന്തിയെടുത്ത ചോരയിലാണ് കവിത എഴുതുന്നത് എന്നൊക്കെ പണ്ടത്തെ എഴുത ്തുകാര്‍ പറയുന്നത് വെറുതെയാണ്. എവിടുന്നെങ്കിലും കീറിയെടുത്ത ഒരു കഷണം പേപ്പറോ മറ്റോ മതി കവിത എഴുതാന്‍ എന്നു വന്നാല്‍ അതില്‍ അഭിമാനിക്കുന്നതല്ലേ ഉചിതം? ആവട്ടെ ആവട്ടെ ! കവിതയുടെ കൈവഴികളെക്കുറിച്ചും അതിന്റെ ഒഴുക്കുകളെക്കുറിച്ചുമൊക്കെ വിധി പറയാന്‍ നാമാര് ? ആസ്വദിക്കുക എന്നതു മാത്രമാണ് നമ്മുടെ കടമ എന്നിരിക്കേ പ്രത്യേകിച്ചും ? എന്തായാലും കാലികരായ പല കവികളുടേയും കൃതികളെ വായിക്കുമ്പോള്‍ നാവിന്‍തുമ്പില്‍ വെണ്‍മണി മഹന്റെ “ എന്നേ വിസ്മയ !മേതുമില്ല കവിതാ സാമര്‍ത്ഥ്യ ; മെന്നാല്‍ ഭവാ നിന്നേറെക്കഷണിച്ചിവണ്ണമുളവാക്കീട്ടെന്തു സാ...
# ദിനസരികള്‍ 5                   മാധ്യമം ആഴ്ചപ്പതിപ്പില്‍ ആനന്ദ് പട്‌വര്‍ധന്‍ , കൌണ്ടര്‍കറന്‍റ്സില്‍ വിദ്യാഭൂഷന്‍ റാവത്തുമായി നടത്തിയ അഭിമുഖത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു. സൂക്ഷ്മവും ബഹുതലസ്പര്‍ശിയായ വിമര്‍ശനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ അഭിമുഖം. ഉദാഹരണത്തിന് സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് “ ഹിറ്റ്ലറും ഹീരോഹിതോയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ എനിക്ക് ദഹിക്കില്ല.അത്രയും വിലകൊടുത്ത് സ്വാതന്ത്ര്യം നേടിയെടുക്കാനാവില്ല ” എന്നും വിവേകാനന്ദനെക്കുറിച്ച് “ വളരെയധികം വിമര്‍ശിക്കപ്പെടേണ്ടതരം പൌരുഷസങ്കല്പമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അകമേ ജാതിചിന്ത രൂഢമൂലമായിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹ ” മെന്നുമുള്ള പട്‍വര്‍ധന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക. രേഖീയമായ നമ്മുടെ ധാരണകളെ കീഴ്മേല്‍ മറിച്ച് നവമായ ഒരു ചരിത്രബോധം ഉണ്ടാക്കിയെടുക്കുവാനുള്ള ശ്രമം ഈ അഭിമുഖത്തില്‍ നമുക്ക് കണ്ടെത്താനാകും.ആറെസ്സെസ്സിന്റേയും മറ്റു സംഘപരിവാരസംഘടനയുടേയും അണികളെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് നരേന്ദ്രമോഡിയും അമിത് ഷായും നടത്തിയ നോട്ടുനിരോധനം പ്രത്യക്ഷത്തില്‍...
# ദിനസരികള്  4 ഹിരണ്യായ നമ എന്ന് മാത്രം ജപിക്കുവാനും മറ്റെല്ലാ ഈശ്വരസങ്കല്പങ്ങളേയും മറന്നു കളയാനും കല്പിച്ച ഹിരണ്യകശിപുവിനെ വധിക്കാന്‍ സാക്ഷാല്‍ മഹാവിഷ്ണുവിന് നരസിംഹമായി അവതരിക്കേണ്ടി വന്നു. അഹങ്കാരത്തിന്റേയും അല്പത്തത്തിന്റേയും ആള്‍രൂപമായിരുന്ന തനിക്കുവേണ്ടി ആരാധനാലയങ്ങളുണ്ടാക്കുകയും അവിടെ പ്രാര്‍ത്ഥിക്കാന്‍ ഭക്തന്മാരെ സൃഷ്ടിക്കുകയും ചെയ്ത ഹിരണ്യകശിപു, കൃതയുഗത്തിലെ നാലാമാത്തെ അവതാരത്തിന് നിമിത്തമായി. വിഷ്ണുഭക്തനായ തന്റെ സ്വന്തം പുത്രന്‍ പ്രഹ്ലാദന്റെ പ്രാര്‍ത്ഥനയാണ് വരസിദ്ധിയാല ്‍ അജയ്യനെന്ന് അഹങ്കരിച്ച ഹിരണ്യ കശിപുവിന്റെ ആയുസ്സെടുക്കാന്‍ കാരണമായത്.ഹിരണ്യായ നമ എന്ന പ്രാര്‍ത്ഥനയൊഴിച്ച് മറ്റെല്ലാ പ്രാര്‍ത്ഥനകളേയും നിരോധിച്ച് തനിക്ക് വരസിദ്ധി അനുവദിച്ച ദേവതകളെപ്പോലും വെല്ലുവിളിച്ച ഹിരണ്യന് പക്ഷേ മഹാവിഷ്ണുവിന്റെ മുമ്പില്‍ പിടിച്ചു നില്ക്കാനായില്ല. എത്ര വലിയ വരബലം അനുവദിച്ചു കിട്ടിയായാലും അത് അനുവദിച്ചവര്‍ക്ക് അതിനുമപ്പറുത്ത് ബലമുണ്ടെന്ന് ഹിരണ്യകശിപു മറന്നു. ആ മറവിക്ക് സ്വന്തം ജീവിതം തന്നെയാണ് പകരം കൊടുക്കേണ്ടി വന്നത്. ഇതാ ഇപ്പോള്‍ ഈ കലിയുഗത്തില്‍ മറ്റൊരു ഹിരണ്യ കശിപു പിറന്നിരിക്കുന്നു....

#ദിനസരികള്‍ 3

ക്യൂബന്‍ പ്രതിസന്ധിയുടെ കാലത്ത് ഒരു വയോവൃദ്ധന്‍ ലോകശക്തികളുടെയിടയില്‍ നനുത്തതെങ്കിലും ഉറച്ച ശബ്ദത്തില്‍ ഇനിയുമൊരു യുദ്ധം അരുത് അരുത് എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നത് നാം കേട്ടു. മനുഷ്യവര്‍ഗ്ഗത്തിനെ മുച്ചൂടും മുടിക്കുമായിരുന്ന ഒരു യുദ്ധത്തില്‍ നിന്ന് സോവിയറ്റ് യൂണിയനേയും അമേരിക്കയേയും പിന്തിരിപ്പിക്കാന്‍ ബര്‍ട്രന്‍ഡ് റസ്സല്‍ എന്ന , അപ്പോഴേക്കും തൊണ്ണൂറു കഴിഞ്ഞിരുന്ന ആ വൃദ്ധന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു.ക്രുഷ്‌ചേവിനോടും കെന്നഡിയോടും നിരന്തരം ബന്ധപ്പെട്ട റ സ്സല്‍ അധികാരപ്രമത്തതയോട് സന്ധിയില്ലാത്ത സമരം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന് അയച്ച ടെലിഗ്രാമില്‍ ഈ യുദ്ധനീക്കം ഭ്രാന്താണെന്ന് വിളിച്ചു പറയാന്‍ - അതും അമേരിക്കയുടെ പ്രസിഡന്റിനോട് - ആരാണ് ധൈര്യം കാണിക്കുക? എന്നു മാത്രവുമല്ല , ഈ യുദ്ധത്തെ ശക്തമായി അപലപിക്കാനും അധികാരികളുടെ ഭ്രാന്തന്‍ നീക്കങ്ങള്‍‍ക്കെതിരെ ലോകത്തിന് വേണ്ടി തെരുവിറങ്ങാനും റസ്സല്‍ ഉദ്‌ബോധിപ്പിച്ചു. ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറല്‍ ഊതാണ്ടിന് അയച്ച കത്തില്‍ ഈ യുദ്ധനീക്കത്തെ ഒടുക്കത്തെ വിഡ്ഢിത്തം എന്നാണ് റസ്സല്‍ വിശേഷിപ്പിച്ചത്. ഇപ്പോള്‍ ലോകം വീണ്ടുമൊരു യുദ്ധത്തെക്കുറി...
# ദിനസരികള് ‍ 2 “The ultimate goal of farming is not the growing of crops, but the cultivation and perfection of human beings.”  ― Masanobu Fukuoka, The One-Straw Revolution മസനോബു ഫുക്കുവോക്ക.ഭക്ഷണം മരുന്നാണെന്ന് വിശ്വസിക്കുകയും ആ മരുന്ന് പരുവപ്പെടുത്തി എടുക്കേണ്ടത് വിഷരഹിതമായ മണ്ണില്‍ നിന്നായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്ത ജപ്പാനിലെ കര്‍ഷകന്‍.മറ്റു ജീവവര്‍ഗ്ഗങ്ങളില്‍ വെച്ച് ഒന്നാമന്‍ ഇരുകാലിയായ മനുഷ്യനാണ് എന്ന ഊറ്റത്തില്‍ നിന്ന് അവനും ഒരു ആവാസവ്യവസ്ഥയുടെ ഭാഗം മ ാത്രമാണെന്നും ഇതര ജീവജാലങ്ങളെ തന്നോളംതന്നെ പരിഗണിക്കേണ്ടതാണെന്നുമുള്ള ധാരണയാണ് പ്രകൃതിയോട് ഇടപെടുമ്പോള്‍ മനുഷ്യരില്‍ മുന്നിട്ടു നില്ക്കേണ്ടത് എന്നും അദ്ദേഹം ശഠിച്ചു. ഉഴുതുമറിച്ച് കൃത്രിമമായി ഒരുക്കിയെടുക്കുന്ന ഒരു കൃഷിയിടത്തേക്കാള്‍ സ്വഭാവികമായിത്തന്നെ പരുവപ്പെട്ടു കിടക്കുന്ന ഇടത്തിന് ഗുണം കൂടും എന്ന് അദ്ദേഹം തെളിയിച്ചു. ആപേക്ഷികമായി ഇത്തിരിവട്ടം മാത്രമായിരുന്ന തന്റെ കൃഷിയിടത്തെ സര്‍വ്വലോകത്തിലേയും കൃഷിസ്ഥലങ്ങള്‍ക്ക് ഉദാഹരണമാക്കുവാനുള്ള ഒരിടമായി പരിണമിപ്പിച്ചെടുക്കുന്ന അത്ഭുതവിദ്യയുടെ പരീക്ഷണത്തിലായിരുന്നു അദ്...
# ദിനസരികള് ‍ 1 വീണ്ടും മൂന്നാര്‍. വിവാദംകൊണ്ടും വിപണിസാധ്യതകൊണ്ടും കേരളത്തിലെ പ്രദേശങ്ങളില്‍ പ്രഥമസ്ഥാനത്താണ് മൂന്നാര്‍.പശ്ചിമഘട്ട മലനിരകളില്‍ 187 ചതതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തണുത്ത അന്തരീക്ഷ ഘടനയുള്ള ഈ പ്രദേശത്ത് 38471 ആളുകള്‍ ജീവിക്കുന്നതായി 2001 ലെ കണക്കുകള്‍ പറയുന്നു. അവിടെ കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കുടിയേറ്റക്കാരായി ജീവിച്ചു പോരുന്നവരെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ചുകൊണ്ട് വീണ്ടും ഒരു ഒഴിപ്പിക്കല്‍ മാമാങ്കത്തിന് കേരളം സാക്ഷ്യംവഹിക്കുകയാണ്. ഏക്കറു കണക്കിന് ഭൂമി  കൈവശം വെച്ച് അനുഭവിച്ചു പോരുന്ന കേരളത്തിലൊട്ടാകെയുള്ള വന്‍കിട കൈയ്യേറ്റക്കാര്‍‌ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെയാണ് രണ്ടും മൂന്നും നാലുമൊക്കെ സെന്റു സ്ഥലങ്ങളില്‍ കിടപ്പാടം കെട്ടി ജീവിച്ചു ‍പോരുന്നവരെ ഒഴിപ്പിക്കാനുള്ള വ്യഗ്രത റവന്യു അധികാരികളെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. വകുപ്പ് ഭരിക്കുന്നത് “എന്നും ശരിയുടെ ഭാഗത്തു മാത്രം” നിലകൊള്ളുന്ന സി പി ഐക്കാരാകുമ്പോള്‍ അങ്ങനെയാകാതെ തരമില്ലല്ലോ. സഖാവ് വി എസിന്റെ കാലത്തെ മൂന്നാര്‍ ദൌത്യം നാം മറന്നിട്ടില്ലല്ലോ? അന്ന് കൈയ്യേറ്റ ഭൂമിയില്‍ പണിതുയര്‍ത്തിയ സി പി ഐയുടെ ഓഫീ...