#ദിനസരികൾ 380
രണ്ടു വിഖ്യാതരായ മണ്ടന്മാര്‍തമ്മില്‍ ഇന്നലെ തിരുവനന്തപുരത്ത് പൊടിപാറുന്ന ചരച്ച നടക്കുന്ന സമയത്താണ് പ്രസ്തുത സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഞാനവിടെയെത്തിയത്.കേട്ടതു ശരിയാണ്. ജോറായി നടക്കുകയാണ് വിഷയത്തിലൂന്നിനിന്നുകൊണ്ടുള്ള ചര്‍ച്ച. വിഷയം ആത്മാവുണ്ടോ എന്നാണ്. ആത്മാവുണ്ടോ എന്ന വിഷയത്തില്‍ തീ പാറുന്ന ചര്‍ച്ച നടത്തുന്ന ഇവരെ മണ്ടന്മാര്‍ എന്നല്ലാതെ എന്തു വിളിക്കും ? ആരൊക്കയാണതെന്നല്ലേ ? ആധുനിക ശാസ്ത്രീയ യുക്തിബോധത്തിന്റെ സമസ്തശലാകകളേയും ആനയിച്ചുകൊണ്ട് എതിരാളിയുടെ വാദമുഖങ്ങളെ ഖണ്ഡിച്ച് ഖണ്ഡിച്ച് ധൂളീസദൃശം പാറിപ്പറത്തുന്ന ആറടിപ്പൊക്കക്കാരന്‍ സി രവിചന്ദ്രനും , ഇപ്പുറത്ത് ആയിരത്താണ്ടുകളോളമായി പഠിച്ചും പഠിപ്പിച്ചും പോരുന്ന ഭാരതീയ തത്വചിന്താപദ്ധതികളുടെ അധിത്യകകളില്‍ കയറിനിന്ന് തന്റെ വാഗ്പ്രവാഹങ്ങള്‍ക്ക് ഔപനിഷദികമായ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ വാരി വലിച്ചു വിതറുന്ന സ്വാമി സന്ദീപാനന്ദ ഗിരിയും. പരസ്പരം മണ്ടന്മാരാക്കിക്കൊണ്ടുള്ള അവരുടെ വാഗ്സമരത്തില്‍ കൈയ്യടിക്കാന്‍ എസ്സെന്‍സിന്റേതായി രവിചന്ദ്രന്റെ വലയത്തിലെ കുറച്ചു ഗുണ്ടകളും സ്...