Posts

Showing posts from May 4, 2025
  നമ്മുടെ നവമാധ്യമങ്ങള് ‍ വഴി കിട്ടിയ ഒരു സന്ദേശം വായിക്കുക :- ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലേക്ക് അയച്ച മിസൈലുകളുടെ എണ്ണം - 58 റിപ്പോർട്ടർ ചാനൽ അയച്ചത് - 256 ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനങ്ങൾ - 4 റിപ്പോർട്ടർ വെടിവെച്ചു താഴെ ഇട്ടത് – 114 ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാൻ പൈലറ്റ് മാരുടെ എണ്ണം -2 റിപ്പോർട്ടർ ചാനലിന്റെ പിടിയിലായത് - കണ്ടമാനം. ഇന്ത്യ ആക്രമിച്ച പാക്കിസ്ഥാൻ തുറമുഖങ്ങൾ - 1 റിപ്പോർട്ടർ വളഞ്ഞിട്ട് ആക്രമിച്ചത്- 12. കൂടാതെ കറാച്ചി തുറമുഖ ആക്രമണത്തിന് ഇന്ത്യൻ സൈന്യത്തിനും മുൻപേ ആദ്യം എത്തിയത് റിപ്പോർട്ടർ സംഘം. ഇന്ത്യയിലെ എല്ലാ വിമാനതവളങ്ങളും റിപ്പോർട്ടർ ഇന്നലെ 8.30 ന് അടച്ചു പൂട്ടിച്ചു – മുകളിലെ സന്ദേശം കേവലമൊരു തമാശയാണ് എന്ന് തോന്നാം. എന്നാല് ‍ തികച്ചും വ്യാജമായ വാര് ‍ ത്തകളെ പ്രചരിപ്പിക്കുന്ന ഒരു രീതിയുടെ ശരിയായ ആവിഷ്കാരമാണത് എന്നതാണ് വസ്തുത. പാകിസ്താനുള്ള തിരിച്ചടികള് ‍ ആരംഭിച്ച ദിവസംമുതല് ‍ നമ്മുടെ ചാനലുകള് ‍ ശ്രദ്ധിച്ചവര് ‍ ക്കറിയാം, തൃശ്ശൂര് ‍ പ്പൂരം അല്ലെങ്കില് ‍ ആവേശകരമായ ഒരു സെവന് ‍ സ് ഫുട്ബോള് ‍ റിപ്പോര് ‍ ട്ട് ചെയ്യുന്ന ലാഘവത്തോടെ വായില്...
  ബര് ‍ ട്രന് ‍ ഡ് റസ്സല് ‍ 1954 ല് ‍ Man’s Peril എന്ന പേരില് ‍ ബി ബി സിക്ക് വേണ്ടി ഒരു പ്രസംഗം നടത്തി “There lies before us, if we choose, continual progress in happiness, knowledge, and wisdom. Shall we, instead , choose death, because we cannot forget our quarrels? “ തിരഞ്ഞെടുക്കാനാണെങ്കില് ‍ നമുക്കു മുന്നില് ‍ സന്തോഷത്തിന്റേയും വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പാതകളുണ്ട്. എന്നാല് ‍ അതിനു പകരം നമുക്ക് മറന്നു കളയനാകാത്ത വക്കാണങ്ങളുടെ പേരില് ‍ മരണമാണോ തിരഞ്ഞെടുക്കേണ്ടത് ? “ ലോകം സമാധാനത്തിലൂടെയാണ് പുലരേണ്ടത് എന്ന് അതിഗാഢമായി ആഗ്രഹിച്ച ഒരു മനുഷ്യന് എവിടെ കലാപങ്ങള് ‍ കണ്ടാലും ഇടപെടാതിരിക്കാനാകില്ല , നിങ്ങള് ‍ കലഹിക്കരുത് എന്ന് പറയാതിരിക്കാനാകില്ല. വിഖ്യാതമായ ക്യൂബന് ‍ ക്രൈസിസിന്റെ കാലത്തും 1962 ലെ ഇന്ത്യാ ചൈന യുദ്ധകാലത്തും ബര് ‍ ട്രന് ‍ ഡ് റസ്സലിന്റെ ഇടപെടലുകള് ‍ അന്തരീക്ഷത്തെ തണുപ്പിക്കുകയും രാജ്യങ്ങള് ‍ യുദ്ധത്തിന്റെ വക്കില് ‍ നിന്നും സന്തോഷത്തിന്റെ മഹാസാന്ത്വനങ്ങളിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ചൈന സംഘര് ‍ ഷം ലഘൂകരിക്കപ്പെട്ട ശേഷം റസ്സല് ‍ എഴുതിയതില് ...
  പതിവുപോലെ അന്നും എന്റെ ഉച്ചമയക്കത്തെ ഞെട്ടിച്ചുകൊണ്ട് അയ്യപ്പപ്പണിക്കര് ‍ മുറിയിലേക്ക് കയറി വന്നു. തലയിലെ തൂവല് ‍ ‌ത്തൊപ്പിയൂരി മേശപ്പുറത്തേക്കിട്ടു. നരച്ച താടിരോമങ്ങള് ‍ ക്കിടയിലൂടെ രണ്ടും കൈയ്യും മുകളിലേക്കും താഴേക്കും ചലിപ്പിച്ചു. പിന്നെ ഇടതുകൈകൊണ്ട് ഉഴിഞ്ഞ് ഒതുക്കിവെച്ചു. ചാരു കസേരയുടെ കൈയ്യിലേക്ക് രണ്ടുകാലും കയറ്റി വെച്ച് മയക്കത്തിലായിരുന്ന ഞാന് ‍ അപ്പോഴേക്കും കാലുകള് ‍ താഴ്ത്തി എഴുന്നേറ്റിരുന്നു. പണിക്കര് ‍ സര് ‍ എപ്പോഴും അങ്ങനെയാണ്. ഒന്ന് മയങ്ങുമ്പോഴായിരിക്കും കയറി വരിക.അത് മനപ്പൂര് ‍ വ്വം ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളതെങ്കിലും ഞാന് ‍ ഈര് ‍ ഷ്യ പുറത്തു കാണിക്കാതെ പറഞ്ഞു “ഇരിക്ക് സര് ‍ ” അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി. മനസ്സു വായിച്ചപോലെ പറഞ്ഞു “ ഞാന് ‍ നിന്റെ മയക്കം കളഞ്ഞു അല്ലേ ? “ “ഓ സാരമില്ല സര് ‍ .. “ “ഉം... പൊതുവേ മയക്കങ്ങള് ‍ കൂടി വരുന്നുണ്ട്.. മയങ്ങിക്കിടക്കാന് ‍ നല്ല സുഖമാണല്ലോ “ ആ വാക്കുകളില് ‍ കേള് ‍ ക്കുന്നതിനുമപ്പുറം അദ്ദേഹം എന്തോ ഒന്ന് കോര് ‍ ത്തു വെച്ചിരിക്കുന്നതായി എനിക്ക് തോന്നി... “സര് ‍ ഇരിക്കൂ.. “ ഞാന് ‍ വീണ്ടും പറഞ്ഞു. അദ്ദേഹ...
  ഈ രാജ്യം നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഒരു പങ്കാളിത്തവുമില്ല ! ജനത ചോരചിന്തി നടത്തിയ സായുധ സമരങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഒരു മുദ്രാവാക്യം പോലും വിളിക്കുകയോ ഏറ്റു വിളിക്കുകയോ ചെയ്തിട്ടില്ല . എന്നാലോ കൊളോണിയൽ ശക്തികൾ ഭരിക്കുന്നതാണ് ഈ നാടിന് നല്ലത് എന്ന് പ്രഖ്യാപിച്ചു കൊണ്ട് അവരുടെ ദയാദാക്ഷിണ്യങ്ങൾക്കുവേണ്ടി ഷൂസ് വരെ നക്കിത്തുടയ്ക്കാൻ അവർക്ക് മടിയില്ലായിരുന്നു. എന്നാലോ ജാതിയുടേയും മതത്തിൻ്റേയും പേരിൽ ജനതയെ പരസ്പരം തമ്മിലടിപ്പിക്കാൻ അവർ എന്നും മുന്നിലായിരുന്നു. എന്നാലോ ഈ രാജ്യം ഇന്നു കാണുന്ന തരത്തിൽ ഒരു രാജ്യമായി നിലവിൽ വന്നുകൂടെന്നും നാട്ടു രാജ്യങ്ങളായി നിലനില്ക്കണമെന്നും തീവ്രമായി വാദിക്കുവാൻ അവർക്ക് മടിയില്ലായിരുന്നു . എന്നാലോ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി പ്രഖ്യാപനം ചെയ്തപ്പോൾ ആ നീക്കത്തെ മുക്തകണ്‌ഠം പ്രശംസിക്കുവാനും രാജവെടുത്ത തീരുമാനത്തെ അഭിനന്ദിക്കുവാനും അവർക്ക് മടിയില്ലായിരുന്നു. എന്നാലോ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ ഈ രാജ്യത്തെ രണ്ടായി പകുക്കുവാനും ഐക്യത്തെ ചിന്നഭിന്നമാക്കുവാനും തങ്ങളുടെ ശേഷിയെ സമർത്ഥമായി വിനിയോഗിക്കാൻ അവർക്ക് മടിയേതുമില്ലായിരുന്നു. അങ്ങനെ വിഭ...
  യുദ്ധം പാടില്ല എന്ന് പറഞ്ഞാല്‍ എന്നെ ദേശവിരുദ്ധനാക്കുമോ  ?  രാജ്യദ്രോഹിയാക്കുമോ  ?  എന്നാലും സാരമില്ല , ആകാവുന്നത്ര ഉച്ചത്തില്‍ പറയട്ടെ രാജ്യം ഒരു യുദ്ധത്തിന് പിന്നാലെ പോകരുത്           പഹല്‍ഗാമില്‍ നടന്ന നിഷ്ഠൂരമായ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പാകിസ്താന്‍ തീറ്റിപ്പോറ്റുന്ന തീവ്രവാദികളാണ് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. 26 പേരെയാണ് ഇന്ത്യയുടെ മണ്ണില്‍ വെച്ച് അവര്‍ വകവരുത്തിയത്.   നിരപരാധികളായ കേവല യാത്രികരായിരുന്നു അവര്‍  !  ഇതുചെയ്തവരോട്, ചെയ്യാന്‍ പ്രേരണ നല്കിയവരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. അവരെ എത്രയും വേഗം കണ്ടെത്തി പരമാവധി ശിക്ഷ നല്കുക തന്നെ വേണം എന്ന കാര്യത്തില്‍ തര്‍ക്കമേയില്ല.എന്നാല്‍ ഇപ്പോള്‍ നടക്കുന്ന മുന്നൊരുക്കങ്ങളും കൂടിക്കാഴ്ചകളും കാണുമ്പോള്‍ രാജ്യം അതിര്‍ത്തി കടന്നൊരു ആക്രമണത്തിന് കോപ്പു കൂട്ടുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.                ഇന്ന് പാകിസ്താന്‍ പത്രമായ ഡോണ്‍ ചെനാബ് വരണ്ടു കിടക്കുന്നു ...
Image
  വൈലോപ്പിള്ളിയുടെ ഏറെ പ്രസിദ്ധമായ ഒരു കവിതയാണ് മലതുരക്കല്‍ . പക്ഷികള്‍ക്കുപോലും മറികടന്നു പോകാന്‍ കഴിയാത്തത്ര തലപൊക്കമുള്ള ഭീമാകാരമായ ഒരു മല ! ആ മല തുരന്നു വേണം അതിലെ കടന്നുപോകുന്ന ആവിയന്ത്രത്തിന് വഴിയൊരുക്കേണ്ടത്. അത് അപ്രാപ്യമായ ഒരു ലക്ഷ്യമാണെന്ന് പണിക്കൂട്ടത്തിന് തോന്നുന്നു. എത്ര തുരന്നാലും ഈ മലയെ മുറിച്ച് കടക്കുന്നത് അസാധ്യമാണ്. എന്നാല്‍ പണി ഏറ്റെടുത്തേ പറ്റൂ എന്ന ചെറുപ്പക്കാരുടെ പക്ഷത്തിനെ പിന്‍പറ്റി മലതുരക്കല്‍ തുടങ്ങുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍ അവരുടെ നേതാവായ യുവാവിനോട് അച്ഛന്‍ തന്റെ നിരാശ പങ്കുവെയ്ക്കുന്നു :- “ എന്മകനേ, യിതെന്തൊരു യത്നം ? പക്ഷികള്‍ക്കും മുറിച്ചു പാറീടാന്‍ പറ്റുകി,ല്ലത്ര പോരുമീ ശൈലം ആകവേ നാം തുരക്കണം പോലും ആവിവണ്ടികള്‍ക്കൂളിയിട്ടോടാന്‍. നെറ്റി വേര്‍പ്പിലുരുകുവാനുപ്പിന്‍ കട്ടയോ കുലപര്‍വ്വകൂടം ?” എന്ന നിരുന്മേഷദായകമായ ആ ചോദ്യത്തിനെ പുത്രനാകട്ടെ വലിയ ശുഭാപ്തി വിശ്വാസത്തോടെയാണ് നേരിടുന്നത്. എത്ര വലുപ്പമുണ്ടെങ്കിലും മനുഷ്യന്റെ വീര്യം , അധ്വാനശേഷി , ഈ ഈ മഹാശൈലത്തിനെ തുരന്നു കടന്നുപോകുക തന്നെ ചെയ്യും. അതുകൊണ്ട് നാം കൂടുതല്‍ കൂടുതല്‍ ഉന്മേഷത്തോടെ തു...