#ദിനസരികള്‍ 521- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറാം ദിവസം.
|| എന്റെ നാടുകടത്തല്‍ – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള || സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ച് എം എന്‍ കാരശ്ശേരി പറഞ്ഞ ഒരു കഥയുണ്ട്. തിരുവിതാംകൂറിലെ ദിവാനായിരുന്നുവല്ലോ പി രാജഗോപാലാചാരി. അദ്ദേഹത്തിന്റെ ഉപജാപത്തിന്റെ ഫലമായിട്ടാണ് രാമകൃഷ്ണപിള്ളയുടെ നാടുകടത്തലുണ്ടായത്.ഒരു ദിവസം തന്റെ പത്രമായ സ്വദേശാഭിമാനിയില്‍ തന്റെ പത്രത്തില്‍ രാജഗോപാലാചാരിയുടെ പേര് തെറ്റായി ജാരഗോപാലാചാരി എന്നാണ് അച്ചടിച്ചിരുന്നത്. എവിടെയൊക്കെ ആ പേര് അന്നേ ദിവസം പത്രത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്നുവോ അവിടെയൊക്കെ ജാരഗോപാലാചാരി എന്നുതന്നെ എഴുതപ്പെട്ടു. ഇതുവായിച്ച ദിവാന്‍ അത്യന്തം ക്രുദ്ധനായി. തിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം തിരുത്തു വന്നു.അതിങ്ങനെയായിരുന്നു ദിവാന്‍ ശ്രീ രാജഗോപാലാചാരിയുടെ പേര് നമ്മുടെ പത്രത്തില്‍ ഇന്നലെ രാജഗോപാലാചാരി എന്നതിനു പകരം ജാരഗോപാലാചാരി എന്നടിച്ചത് “ അച്ചി ” പ്പിഴവായിരുന്നുവെന്ന് അറിയിക്കുന്നു . രാജഭരണത്തോടും അതിന്റെ കിങ്കരന്മാരോടും എത്ര കഠിനവും രൂക്ഷവുമായിട്ടാണ് സ്വദേശാഭിമാനി പെരുമാറിയിരുന്നതെന്ന് ഈ ഒരൊറ്...