#ദിനസരികള്‍ 276
നീതിബോധം മുടിഞ്ഞുപോയ പുഴുക്കുത്തുകളെ പോലീസില്‍ നിന്ന് മാറ്റി നിറുത്തി സേനയെ നവീകരിച്ചെടുക്കണം എന്ന ആവശ്യത്തിന് കൃത്യമായ പ്രതികരണമുണ്ടായിരുന്നെങ്കില്‍ സ്വന്തം ജീവിതം നിരത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഒരു യുവാവിന് 765 ദിവസമായി ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടിനുള്ളില്‍ സമരം നടത്തേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല.താന്‍ ഭരിക്കുമ്പോള്‍ നടന്ന ഒരു തെമ്മാടിത്തരത്തിനെതിരെ അന്ന് ഉചിതമായ നടപടിയെടുക്കാന്‍ ഇന്നത്തെ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിരുന്നുവെങ്കില്‍ സമരസ്ഥലം സന്ദര്‍ശിച്ച് നാണംകെട്ട് ഓടേണ്ടിവരുമായിരുന്നില്ലെന്നു മാത്രവുമല്ല , കേരളത്തിലെ ജനങ്ങളെ മുഴുവന്‍ ആക്ഷേപിക്കുന്ന എന്തോന്ന് പൊതുജനം എന്ന പുച്ഛം തുപ്പേണ്ട സാഹചര്യമുണ്ടാകുമായിരുന്നുമില്ല.കാക്കിയുടെ തിളക്കത്തിനുമുന്നില്‍ നിങ്ങളുടെയൊക്കെ ജനാധിപത്യബോധം വാലുമടക്കി നില്ക്കുകയാണോയെന്ന് പൊതുജനങ്ങള്‍ക്ക് വിളിച്ചു ചോദിക്കേണ്ടിവരുമായിരുന്നില്ല. ശ്രീജിത്തിന് നീതി കിട്ടിയേ പറ്റൂ. പോലീസിന്റെ ക്രൂരത ആവോളം സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങിയ പിണറായി വിജയനെപ്പോലുള്ള ഒരാള്‍ കേരളം ഭരിക്കുമ്പോള്...