#ദിനസരികള്‍ 248
മാനന്തവാടി മത്സ്യമാര്‍ക്കറ്റില്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി നിലനില്ക്കുന്ന തൊഴില്‍പ്രശ്നം , കേവലമായ ഒരു പ്രാദേശികവിഷയം എന്നതിലുപരി , പ്രസ്തുത മേഖലയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി സംഘടനകള്‍ ജനാധിപത്യപരവും ധാര്‍മികവുമായി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. താല്ക്കാലികമായ ലാഭത്തിനും മുതലെടുപ്പിനും വേണ്ടി സി ഐ ടി യു ഒഴിച്ചുള്ള ഇതര തൊഴില്‍ സംഘടനകളെല്ലാം പതിവുപോലെ ഒരു കുടക്കീഴില്‍ അണിനിരന്നിരിക്കുന്നു.ബഹുഭൂരിപക്ഷം വരുന്ന സി ഐ ടി യുവിന്റെ പ്രവര്‍ത്തകരുടെ ആത്മബലം ഇല്ലാതാക്കാനും പൊതുസമൂഹത്തിനുമുന്നില്‍ അവരെ കരിപൂശിക്കാണിക്കാനും വേണ്ടി ‘യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് നെറ്റിയില്‍ സ്റ്റിക്കറൊട്ടിച്ചു നടക്കുന്ന വിപ്ലവ പാര്‍ട്ടി’യടക്കമുള്ള സംഘടനകള്‍ ബി എം എസ് എസ് ഡി ടി യു മുതലായ വര്‍ഗ്ഗീയ സംഘടനകളുമായി കൈകോര്‍ത്തു പിടിച്ചിരിക്കുന്നു. കാര്യത്തിലേക്ക് കടക്കുന്നതിന് ഒരല്പം കണക്കു പറയുന്നത് എന്താണ് സംഭവിക്കുന്നതെന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കും. മത്സ്യമാര്‍ക്കറ്റിലെ വിവിധ ട്രേഡ് യൂണിയനുകളുടെ അംഗബലം കാണുക :- SDTU -3 , STU - 17, CITU – ...