Posts

Showing posts from November 26, 2017

#ദിനസരികള്‍ 234

മയില്‍പ്പീലി, പുസ്തകത്തില്‍ ആകാശം കാണാതെ ഒളിപ്പിച്ചു വെച്ചാല്‍ പെറ്റു പെരുകും എന്ന സങ്കല്പം എത്ര മനോഹരമാണ് ! അങ്ങനെ എത്രയെത്ര പീലികള്‍ നമ്മുടെ ബാല്യകുതൂഹലങ്ങളുടെ പുസ്തകത്താളുകളില്‍ നാം ഒളിപ്പിച്ചു വെച്ചിരിക്കുന്നു ? ആരും കാണാതെ , അറിയാതെ എല്ലാവരും ഉറങ്ങിയ ശേഷം പേജുകള്‍ തുറന്നു നോക്കി പീലി പെറ്റിട്ടുണ്ടോ എന്ന് എത്ര പ്രാവശ്യം നോക്കിയിരിക്കുന്നു ? ഇല്ല എന്നു കാണുമ്പോള്‍ ഒരല്പം സങ്കടമൊക്കെ തോന്നുമെങ്കിലും നാളെ ഉറപ്പായും പെരുകും എന്ന പ്രതീക്ഷയോടെ ശാന്തമായി ഉറക്കത്തിലേക്ക് വഴുതിപ്പോകുന്ന ആ നിമിഷങ്ങളെ , ഇത്രയും കാലത്തിനു ശേഷം ഓര്‍‌ത്തെടുക്കുന്നതുതന്നെ ഒരു ഒരു അനുഭൂതിയാണ്. ഇപ്പോഴും ഏതൊക്കെയോ പുസ്തകത്താളുകള്‍ക്കിടയില്‍ അന്നു നിക്ഷേപിച്ച പീലികള്‍ ഒറ്റയായി ഇരിക്കുന്നുണ്ടാകും.ഇപ്പോഴും കുഞ്ഞുങ്ങള്‍ കണക്കു പുസ്തകത്തിലും സാമൂഹ്യപാഠത്തിലും പീലികള്‍ ഒളിപ്പിച്ചു വെക്കുന്നുണ്ടാകണം. കളങ്കമറ്റ കണ്ണുകള്‍ , പിറ്റേന്നും പിറ്റേന്നും പീലി പെറ്റുവോ എന്ന് തുറന്നു നോക്കുന്നുണ്ടാകണം. ഇല്ല എന്നു കാണുമ്പോള്‍ പ്രതീക്ഷയുടെ പൂത്തിരികള്‍ക്കു വേണ്ടി നാളെയെ കാത്തിരിക്കുന്നുണ്ടാകണം.             അതൊരു കാത്തിരിപ്പാണ്. പന

#ദിനസരികള്‍ 233

വിഷാദം എന്ന വാക്ക് നമ്മള്‍ ഏറെക്കുറെ എല്ലാ ദിവസവും കേള്‍ക്കുകയും പറയുകയും ചെയ്യുന്ന ഒന്നാണ്. പ്രിയപ്പെട്ടവരെ കാണുമ്പോള്‍ നാം പ്രതീക്ഷിക്കുന്ന പ്രസരിപ്പ് അവനില്‍ / അവളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടനെ ചോദിക്കുന്ന ചോദ്യമാണ് ‘ എന്താണ് നിനക്കൊരു വിഷാദ ’ മെന്ന് . ഒരല്പം താടി നീട്ടി വളര്‍ത്തിയാലും , കുറച്ച് മുഷിഞ്ഞ വസ്ത്രം ധരിച്ചാലുമൊക്കെ നാം ഈ ചോദ്യം കേള്‍ക്കാറുമുണ്ട് ; പലപ്പോഴും ചോദിക്കാറുമുണ്ട്. നീയങ്ങു മെലിഞ്ഞു പോയല്ലോടാ എന്ന് അനുതപിക്കുന്ന അതേ സ്നേഹവായ്പോടെ തന്നെയാണ് നാം ഈ ചോദ്യവും ഉന്നയിക്കാറുള്ളത്.എന്നാല്‍ കേവലമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന താല്ക്കാലികമായ വിഷാദമല്ല , വിഷാദരോഗം എന്ന് അറിയപ്പെടുന്ന ഡിപ്രസീവ് ഡിസോര്‍ഡര്‍ ലോകാരോഗ്യസംഘടന പറയുന്നു. വരുന്ന വര്‍ഷങ്ങളില്‍ നമുക്കിടയില്‍ ഈ രോഗത്തിന്റെ വന്‍വര്‍ദ്ധനവുണ്ടാകുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുമുണ്ട്.             കോഴിക്കോട്ട് ഇന് ‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിന്റെ ഡയറക്ടറായിരുന്ന ഡോ. പി എന്‍ സുരേഷ് കുമാര്‍ പറയുന്നു :- “ വിഷാദം എന്നു കേള്‍ക്കുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളില്‍ തോന്നുന്ന ദുഖം എന

#ദിനസരികള്‍ 232

കൊട്ടിപ്പാടുന്നു മഴ നടവരമ്പത്തൊരു കുട്ടിയുണ്ടതിന്‍ കൈയ്യില്‍ പുസ്തകം , പൊതിച്ചോറും കുടയായൊരു തൂശ- നിലയും അതുകൊത്തി ക്കുടയുന്നുവോ മഴ ക്കാറ്റിന്റെ കാക്കക്കൂട്ടം ? ഒ.എന്‍.വിയാണ്.കവിത മഴ. ഒരു മഴ പെയ്തു ഭൂമി കുളിര്‍ത്തു ഒരു കതിര്‍ നീണ്ടു ഭൂമി പൊലിച്ചു ഒരുമയോടായിരമമരമനസ്സുകള്‍ ഒരു പുതുനീയുണര്‍ത്തി അതു ചിലയുയിര്‍കളുണര്‍ത്തി അവ പലയുറവയിലെത്തി ഒരു മഴ പെയ്തു ഭൂമി കുളിര്‍ത്തു ഒരു കതിര്‍ നീണ്ടു ഭൂമി പൊലിച്ചു. – അയ്യപ്പപ്പണിക്കരുടെ ഒരു മഴ പെയ്തു മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു മഴ പെയ്യുന്നു പാന്റ് മുറ്റത്ത് സാരി മുറ്റത്ത് ഷര്‍ട്ട് മുറ്റത്ത് മഴ പെയ്യുന്നു മഴ പെയ്യുന്നു പെയ്യുന്നു പെയ്യുന്നു മുത്തച്ഛന്‍ മുറ്റത്ത് കണ്ണട മുറ്റത്ത് ഭാരതം മുറ്റത്ത് കോണകം മുറ്റത്ത് മഴ പെയ്യുന്നു മഴ പെയ്യുന്നു പെയ്യുന്നു പെയ്യുന്നു ഞാനും മുറ്റത്ത് വീടും മുറ്റത്ത് നാടും മുറ്റത്ത് മഴ പെയ്യുന്നു മഴ മഴ മഴ മഴ മഴ ഴ ഴ ഴ ഴ ഴ ഴ ഴ – നമ്മുടെ സങ്കല്പങ്ങള്‍‌‌ക്കൊക്കെ അപ്പുറം പെയ്തിറങ്ങുന്ന ഈ മഴ കെ ജി എസ്സിന്റേതാണ്. മലയാളത്തിലെ മഴക്കവിതകളെ സമാഹരിച്ചുക

#ദിനസരികള്‍ 231

ഓഷോ.ആത്മീയ വഴികളുടെ യാഥാസ്ഥിതികപാതകളെ അതിലംഘിക്കുകയും സ്വന്തം ധൈഷണികതകൊണ്ട് സമാന്തരമായ രാജവീഥി സൃഷ്ടിച്ചെടുക്കുകയും ചെയ്ത കലാപകാരിയായ ഗുരു.ദാര്‍ശനികന്‍. ജനകോടികള്‍ക്ക് ഭഗവാന്‍.1931 ഡിസംബര്‍ പതിനൊന്നിന് മധ്യപ്രദേശിലെ കുച്ച്‌വാഡയില്‍ ജനിച്ച രജനീഷ് ചന്ദ്രമോഹൻ ജെയിൻ തത്ത്വശാസ്ത്രത്തില്‍ പ്രൊഫസറായി കുറച്ചു കാലം പ്രവര്‍ത്തിച്ചതിനുശേഷമാണ് തന്റേതായ ഒരു ദര്‍ശനത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമവുമായി ലോകത്തിന്റെ നടമുറ്റത്തേക്ക് ശൂന്യമായ കൈകളുമായി വന്നു നിന്നത്.അവിടെനിന്നും അദ്ദേഹം പണിതുയര്‍ത്തിയ ദാര്‍ശനിക പ്രപഞ്ചം , എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മാമൂലുകളുടെ കടയ്ക്കല്‍ കത്തിവെക്കുന്നതായിരുന്നു. അതുവരെ കേട്ടു പഴകിയ ചതഞ്ഞ വാക്കുകളുടെ ആത്മീയോപന്യാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവിതത്തിന്റെ വര്‍ണശബളിമയോടൊപ്പം  അതിന്റെ മുഴുവന്‍ അഭംഗികളേയും ആവിഷ്കരിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടും മുന്നോട്ടു പോകേണ്ട മനുഷ്യജീവിതം കേവലമായ   ‘ അരുതു ’ കളില്‍ പെട്ടുകിടക്കേണ്ടതല്ലെന്നും എല്ലാ തലത്തിലും തരത്തിലുമുള്ള വിലക്കുകളെ നടുവേ മുറിച്ചു കടന്നുകൊണ്ടുവേണം ജീവിതത്തെ അതിന്റെ സമഗ്രതയില്‍ അറിഞ്ഞു പുലരാനെ

#ദിനസരികള്‍ 230

അപരങ്ങളെ നിര്‍മിക്കാനും ശത്രുപക്ഷത്തു നിറുത്തുവാനുമുള്ള ആയുധമായി ദേശീയത എന്ന സങ്കല്പനം ഉപയോഗിക്കപ്പെടുമ്പോള്‍ , നോബല്‍ സമ്മാനിതനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ 18915 16 കാലത്ത് എഴുതിയ ദേശീയത എന്ന പുസ്തകത്തില്‍ നിന്ന് ശ്രീ കെ അരവിന്ദാക്ഷന്‍ ഉദ്ധരിക്കുന്നത് നോക്കുക. “ ദേശീയതയെപ്പറ്റി ഇന്ത്യക്ക് ശരിയായ ഒരു ബോധം ഉണ്ടായിരുന്നിട്ടില്ല.എന്റെ കുട്ടിക്കാലത്ത് എന്നെ പഠിപ്പിച്ചിരുന്നത് ദൈവത്തെക്കാളും മാനവ സമുദായത്തേക്കാളും ആദരിക്കേണ്ടത് രാഷ്ട്രത്തെയാണെന്നാണ്.എന്നാല്‍ ഞാനാ ബോധത്തിനപ്പുറത്തേക്ക് വളര്‍ന്നതായി വിശ്വസിക്കുന്നു.മാനവിക മൂല്യങ്ങളെക്കാള്‍ മഹത്തരമാണ് രാഷ്ട്രം എന്ന വിദ്യാഭ്യാസസങ്കല്പനത്തെ എതിര്‍ത്തു തോല്പിച്ചാല്‍‌ എന്റെ ജനങ്ങള്‍ക്ക് പലതും നേടാനുണ്ടെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ” ( India has never had a real sense of nationalism. Even though from childhood I had been taught that the idolatry of Nation is almost better than reverence for God and humanity, I believe I have outgrown that teaching, and it is my conviction that my countrymen will gain truly their India by fighting against tha

#ദിനസരികള്‍ 229

ജയിലില്‍ എന്റെ സഹതടവുപുള്ളിയായിരുന്നു ബാലേട്ടന്‍. പണിയ വിഭാഗത്തില്‍‌പ്പെടുന്ന അദ്ദേഹം, ജയിലില്‍ വന്നിട്ട് ഏകദേശം ആറുമാസത്തോളമായി.മദ്യവില്പന നടത്തി എന്നതാണ് കേസ്. പക്ഷേ ബാലേട്ടന്‍ പറയുന്നത് , കുടിക്കാന്‍ വേണ്ടി വാങ്ങിയതാണെന്നാണ്. അത് എക്സൈസുകാരു പിടിച്ചു.അവര്‍ അബ്കാരി നിയമമനുസരിച്ച് കേസെടുത്ത് ജയിലിലെത്തിച്ചു. ഇതുവരെ ജാമ്യത്തില്‍ പോയിട്ടില്ല. താല്പര്യമില്ലാത്തതുകൊണ്ടല്ല , ജാമ്യമെടുക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്.             മറ്റൊരു കേസിലെ പ്രതിയായ പൊക്കന്‍ എന്നൊരാളും ഇവിടെയുണ്ട്. അടിയുണ്ടാക്കി എന്നതാണ് കേസ്. കൊല്ലങ്ങള്‍ക്കുമുമ്പാണ് സംഭവം. അന്ന് കുറച്ചുനാള്‍ ജയിലില്‍ കിടന്നതാണ്.പിന്നീട് പുറത്തിറങ്ങി കുടകിലേക്ക് പണിക്കുപോയി.മൂന്നു നാലു കൊല്ലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കേസ് വാറണ്ടായിക്കിടക്കുന്നു. പോലീസ് തപ്പിപ്പിടിച്ച് വീണ്ടും ജയിലിലെത്തിച്ചു. ജാമ്യമെടുക്കാന്‍ ആളില്ലാത്തതുകൊണ്ട് ജയിലില്‍ കിടക്കുന്നു.ബാലന്‍ എന്നു പേരുള്ള മറ്റൊരാളുണ്ട്.പണിയനാണ്.അദ്ദേഹം പറയുന്നത് താന്‍ പുറത്തിറങ്ങുന്നില്ല എന്നാണ്. കാരണം , പുറത്തിറങ്ങിയാല്‍ ജോലിക്കു പോകണം. സ്വഭാവികമായും കുടകിലേക്കാണ് പോകേണ്ടത്. അവിടെച്ചെ

#ദിനസരികള്‍ 228

ചോദ്യം :- ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിതന്നെയാണ് വര്‍ഗ്ഗം എന്ന വാദത്തെ എങ്ങനെ കാണുന്നു ? ഉത്തരം :- അസംബന്ധമാണത്. മാര്‍ക്സിയന്‍ സങ്കല്പനങ്ങളില്‍ വര്‍ഗ്ഗമെന്താണെന്ന അടിസ്ഥാന ധാരണയുള്ള ഒരാള്‍ തമാശക്കുപോലും അങ്ങനെ പറയുമെന്ന് കരുതുന്നില്ല. ചോദ്യം :- അത് അറിയാത്ത ആളായിരിക്കില്ലല്ലോ ഇങ്ങനെയൊരു വാദമുന്ന യിച്ചിട്ടുണ്ടാകുക ? അതുകൊണ്ട് ആ നിലപാടിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതല്ലേ ? ഉത്തരം :- ഒരിക്കലും യോജിക്കാത്ത രണ്ടു വിരുദ്ധകോടികളെ ബന്ധിപ്പിക്കണം എന്ന ആവശ്യം എത്രമാത്രം സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടാലും അസംബന്ധം തന്നെയാണ്. ചോദ്യം :- നിങ്ങള്‍ പിടിവാശി കാണിക്കുകയാണ്. പുതിയ തരം ചിന്തകളെ അംഗീകരിക്കില്ല എന്നത് ശരിയല്ല.കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങളെ സ്വാംശീകരിക്കണമെന്ന് മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും നിങ്ങളെപ്പോലുള്ളവര്‍ അതിനു തയ്യാറാകുന്നില്ല. ഉത്തരം :- ഒന്നാമത് ഇതൊരു പുതിയ ചിന്തയല്ല എന്ന് മനസ്സിലാക്കുക.രണ്ടാമത് , വര്‍ഗ്ഗമെന്ന പരികല്പന രൂപം കൊള്ളുന്നത് ഉല്‍പാദനോപാദികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടാണ്.അധ്വാനശേഷിയെ വില്ക്കുന്നവരെയാണ് തൊഴിലാളി വര്‍ഗ്ഗമെന്ന