#ദിനസരികള്‍ 590
പശുവിനെ കൊല്ലരുതെന്നു പ്രഖ്യാപിച്ചുകൊണ്ടു സംഘപരിവാരം നടത്തിയ രക്തച്ചൊരിച്ചിലുകള് രാഷ്ട്രീയമായി അധികാരത്തിലെത്തുന്നതിനുവേണ്ടി വിശ്വാസത്തെ മുന് നിറുത്തി നടത്തിയ കുടില നീക്കങ്ങളുടെ ഭാഗമായിരുന്നുവെങ്കില് ഇങ്ങ് കേരളത്തില് പൊയ്കയില് അപ്പച്ചന് എന്ന നവോത്ഥാന നായകന് കാളയെ കൊല്ലുകയോ അതിന്റെ മാംസം ഭക്ഷിക്കുകയോ ചെയ്യരുത് എന്ന് ആവശ്യപ്പെട്ടത് തികച്ചും വേദനാഭരിതമായ മറ്റൊരു പരിതസ്ഥിതിയെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു. രാജേഷ് ചിറപ്പാട് എഴുതിയ പൊയ്കയില് അപ്പച്ചന് എന്ന പുസ്തകത്തില് വായിക്കുക :” കാളകള് അടിമജനതയുടെ കൂട്ടുകാരനാണ്.അതിന്റെ മാംസം ഭക്ഷിക്കരുതെന്ന് ഇതിനുമുമ്പേ അപ്പച്ചന് ഉദ്ബോധിപ്പിച്ചുണ്ട്.പി ആര് ഡി എസിന്റെ പ്രവര് ത്തകരും അനുയായികളും ഇത് അനുസരിച്ചിരുന്നു.അടിമജനതയുടെ കണ്ണീരിന്റേയും വിശപ്പിന്റേയും കഥകള് അറിയാവുന്ന മൃഗങ്ങളാണ് കാളകളെന്ന് അപ്പച്ചന് തിരിച്ചറിഞ്ഞു.അത്തരം ബോധ്യത്തിലേക്ക് അദ്ദേഹത്തെ എത്തിച്ച ഒരു സംഭവം തന്റെ ചെറുപ്പകാലത്ത് ഉണ്ടായി.ഒരു ദിവസം കാളപൂട്ടിക്കൊണ്ടിരുന്നപ്പോള് കുമാരന് ഉഴവുനിറുത്തി കലപ്പച്ചാലില് നിന്നും എന്തോ പൊക്കിയെടു...