#ദിനസരികള് 588


പശുക്കളെയടിച്ചെന്നാലുടമസ്ഥന്തടുത്തിടും
പുലയരെയിടിച്ചെന്നാലൊരുവനില്ല
റോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട്
തോട്ടിലേക്കൊന്നിറങ്ങിയാല്കല്ലേറുകൊള്ളും

എന്ന വരികള്തീണ്ടലും തൊടീലുമായി മനുഷ്യരെ പരസ്പരം വേര്തിരിച്ചിരിക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്നു.മൃഗങ്ങള്ക്കു കിട്ടുന്ന പരിഗണനപോലും മനുഷ്യനു കിട്ടാത്ത അക്കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതിയത് കറുപ്പന്മാസ്റ്ററാണ്. പണ്ഡിറ്റ് കെ പി കറുപ്പന്‍.അധസ്ഥിത വര്ഗ്ഗത്തോടു ചേര്ന്നു നിന്നുകൊണ്ട് അവരെ ഉദ്ധരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി നിരവധി സംഘങ്ങള്മാസ്റ്റര്മുന്‌കൈയ്യെടുത്ത് ഉണ്ടാക്കിയിട്ടുണ്ട്.വാലസമുദായ സഭ, കല്യാണ ദായിനി സഭ,അരയവംശോദ്ധാരിണി മുതലായ പേരുകളില്രൂപീകരിച്ച അത്തരം സംഘങ്ങള്ജാതീയതക്കും തീണ്ടലിനുമെതിരെ അത്യൂജ്ജ്വലമായ പ്രവര്ത്തനങ്ങള്സംഘടിപ്പിച്ചു.

കൊച്ചി രാജ്യത്ത് സംഘടിപ്പിക്കപ്പെ വിവിധയിനം നെല്ലുകളുടെ ഒരു പ്രദര്ശനത്തില്വെച്ച് മാസ്റ്റര്അന്നത്തെ ദിവാനോട് ചോദിച്ചത് ഇങ്ങനെയാണ് ഇവിടെ നെല്ലിന് പ്രവേശനം അനുവദിച്ചിരിക്കേ , അതുണ്ടാക്കുന്നതിനു വേണ്ടി രാപ്പകല്കഠിനാധ്വാനം ചെയ്ത പുലയര്ക്കും ചെറുമര്ക്കും മറ്റും അതു പ്രദര്ശന ശാലയില്ചെന്നുകാണാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നത് അനീതിയല്ലേ ? “ എന്ന ആ ചോദ്യമുണ്ടാക്കിയ മുഴക്കം പൊടുന്നനെ അവസാനിക്കുന്ന ഒന്നായിരുന്നില്ല.കൊച്ചി രാജ്യത്തെ വിവിധ പ്രദേശങ്ങളില്പുലയര്ക്കും മറ്റു അധസ്ഥിത ജാതിക്കാര്ക്കുമുണ്ടായിരുന്ന വിലക്കുകളെ നീക്കിക്കൊണ്ട് ദിവാന്ജോസഫ് ഭോര്കല്പന പുറപ്പെടുവിക്കുന്നതിന് ആ ചോദ്യം കാരണമായി.
അവര്ണജാതിയില്ജനിച്ചു പോയി എന്നതു മാത്രമായിരുന്നു കറുപ്പനു നേരിടേണ്ടിവന്ന നിരവധിയായ അപമാനങ്ങള്ക്കു കാരണമായിരുന്നത്.എന്നാല്എത്ര അപമാനിക്കപ്പെട്ടാലും പിന്തിരിയുകയെന്നത് മാസ്റ്ററൂടെ ശീലമല്ലായിരുന്നു. അനീതികളെ തനിക്ക് കഴിയാവുന്ന പ്രതിരോധിക്കാന്ആ മനുഷ്യസ്നേഹി സദാ സജ്ജനായിരുന്നു. അത്തരമൊരു പ്രതികരണത്തിന്റെ ഫലമായിട്ടാണ് അദ്ദേഹം ഉദ്യാന വിരുന്ന് കവിത എഴുതിയത്. എറണാകുളത്ത് വെച്ച് സര്ക്കാര്നടത്തുന്ന ഒരു പരിപാടിയിലേക്ക് മുഴുവന്‍‌ എം എല്സി മാരേയും ക്ഷണിച്ചിരുന്നുവെങ്കിലും കെ പി കറുപ്പനെ മാത്രം ക്ഷണിച്ചിരുന്നില്ല.കെ പി കറുപ്പന്എന്ന ഒരു വ്യക്തിയെ അപമാനിച്ചുവെന്നതിനെക്കാള്അധസ്ഥിതരായ മുഴുവന്ജനതയേയും അപമാനിച്ചതായിട്ടാണ് ആ സംഭവത്തെ മാസ്റ്റര്വിലയിരുത്തിയത്.ആ വേദനയില്നിന്നും രൂപപ്പെട്ടു വന്ന കവിതയില്‍‌ മാസ്റ്റര്‍ ചോദിക്കുന്നു.

ചൊല്ലാളുന്നെറണാകുളത്തു മരുവും എമ്മെല്സിമാര്‌ക്കൊക്കെയും
ചെല്ലാവുന്ന വിരുന്നിലടിയനെക്കൂടി ക്ഷണിച്ചീടുകില്
കല്ലോലങ്ങളിലാഴുമോ ധരണി? ആര്ചെയ്തീവിധം ദുര്വിധം?
കാറില്ലാത്തതുമൂലമോ പുകളെഴുന്നൌദ്യോഗികാദായമ
ഞ്ഞൂറില്ലാത്തതുമൂലമോ പഴയതാം പേരേടിലില്ലായ്കയോ
വേറില്ലാളുകള്‍ കൂറ്റിലെന്ന ധൃതിയോ മൂലം മനപൂര്‍വ്വമായ്
കൂറില്ലാതെ വെടിഞ്ഞു പോലടിയനെക്കാരുണ്യ വാരാന്നിധേ !  ആചാര ഭാഷയുടെ ചില പാരമ്പര്യങ്ങളെ പിന്‍പറ്റുന്നുവെങ്കിലും കറുപ്പന്‍ ഉന്നയിച്ച ആക്ഷേപത്തിന്റെ തീവ്രത അധികാരികള്‍ മനസ്സിലാക്കാതെ പോയില്ല എന്നതാണ് ഈ കവിതയുടെ ബാക്കിപത്രം.പിന്നീടു വരുന്ന എല്ലാ പരിപാടികളിലും കറുപ്പനെ വിളിക്കേണ്ടതാണ് എന്ന രാജകല്പന അതോടെ പുറത്തിറങ്ങി.
            മാസ്റ്ററെക്കുറിച്ച് എഴുതാനാണെങ്കില്‍ ധാരാളമുണ്ട്. ബാലാകലേശം പോലെയുള്ള കൃതികളില്‍ തിളങ്ങി നില്ക്കുന്ന പുരോഗമനോന്മുഖമായ രാഷ്ട്രീയദര്‍ശനം അധികാരകേന്ദ്രങ്ങള്‍‌ക്കെതിരേയും അനാചാരങ്ങള്‍‌ക്കെതിരേയുമുള്ള ശക്തമായ പ്രതിഷേധങ്ങളായിരുന്നു. എഴുതിയ ജാതിക്കുമ്മി ആ അര്‍ത്ഥത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.നമ്മുടെ സമൂഹം പിന്നോട്ടോടി ജാതീയതയിലും മറ്റു അനാചാരങ്ങളിലെ ചെന്നെത്തി നില്കക്കുന്ന ഇക്കാലത്ത് ജാതിക്കുമ്മിയില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് വിരമിക്കട്ടെ.
            തീണ്ടിക്കുളിയിനി വേണ്ടായെന്നും
തീണ്ടാട്ടരുതിനി മേലിലെന്നും
ഉണ്ടാക്കണം ചട്ടമന്നേരമാശ്വാസ
മുണ്ടാകുമുണ്ടാകും യോഗപ്പെണ്ണേ മതം
കൊണ്ടാടി വര്‍ദ്ധിക്കും യോഗപ്പെണ്ണേ.
           
           



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1