#ദിനസരികള് 589


സി രവിചന്ദ്രന് ശബരിമലയിലെ യുവതിപ്രവേശനത്തെ മുന്നിറുത്തി എഴുതുന്നു: “ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പൂര്ണ്ണമായും പിന്തുണയ്ക്കുന്നു. പക്ഷെ അത് നടപ്പിലാകുന്നത് പുരോഗമനമായോ നവോത്ഥാനമായോ കാണുന്നില്ല. കേരളസമൂഹത്തിന്, വിശേഷിച്ച് സ്ത്രീകള്ക്ക് പത്തുപൈസയുടെ ഗുണമില്ലാത്ത സംഘര്ഷമാണ് ഇപ്പോള് ഇതു സംബന്ധിച്ച് കേരളത്തില് നടക്കുന്നത്. ഇതില് ഏത് ഭാഗം വിജയിച്ചാലും കൂടുതല് ഇരുണ്ട കേരളമായിരിക്കും ഫലം. ഇവിടെ 'നവോത്ഥാനം' എന്ന് പറഞ്ഞുവെച്ചു നീട്ടുന്നത് കള്ളനോട്ടാണ്.” യാന്ത്രികയുക്തിവാദത്തിന്റെ പരിമിതികളെ വ്യക്തമാക്കുന്ന ഒരു നിലപാടാണിതെന്നു മാത്രവുമല്ല , ആധുനികമായ ജനാധിപത്യബോധ്യങ്ങളെ സമൂഹത്തില് നടപ്പിലാക്കിയെടുക്കാനുള്ള യുക്തിവാദികളുടെ ഇടപെടല്‍‍ശേഷിയെ വെട്ടിക്കുറക്കുക കൂടി ചെയ്യുന്നു.

തുല്യത, ലിംഗനീതി മുതലായ ആധുനിക മൂല്യങ്ങളെ നടപ്പിലാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവുകളെ അദ്ദേഹം അംഗീകരിക്കുന്നത് കേവലമായ പൌരബോധത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്, അല്ലാതെ ആ വിധിയുടെ സാമൂഹ്യപ്രസക്തിയെ മുന്നിറുത്തിയല്ല എന്നാണ് ആ പ്രസ്താവനയുടെ ആദ്യഭാഗം പറയുന്നത്.എന്നാല് യുവതിപ്രവേശനത്തിലൂടെ വെച്ചു നീട്ടുന്നത് കള്ളനാണയമാണ് എന്നു വാദിക്കുക വഴി, സുപ്രിംകോടതി തന്നെ ഇത്തരമൊരു കള്ളനാണയത്തെ ജനങ്ങള്ക്കിടയില് വിനിമയം ചെയ്യാനുള്ള ശ്രമം നടത്തുന്നുവെന്ന പരോക്ഷമായ ആരോപണം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇങ്ങനെ പരസ്പരം നിഷേധിക്കുന്ന രണ്ട് ആശയങ്ങളെ കൂട്ടിക്കെട്ടി അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്ന ഈ നിലപാടിലെ യാന്ത്രികത കൂടുതല് വ്യക്തമാക്കേണ്ടതുണ്ട്.



മതം ഇന്ത്യന് സാഹചര്യത്തില് നിലനില്ക്കുന്ന ഒരു വസ്തുതയാണെന്ന് സുപ്രിംകോടതി അംഗീകരിക്കുന്നു. എന്നാല് അങ്ങനെ നിലനില്ക്കുന്ന മതത്തെ ഒരുത്തരവിലൂടെ അസാധുവാക്കുവാന് കഴിയില്ല എന്ന ബോധ്യവും കോടതിയ്ക്കുണ്ട്.ഈ യാഥാര്ത്ഥ്യത്തിനുള്ളില് നിന്നുകൊണ്ട് എങ്ങനെയാണ് ജനങ്ങള്ക്കിടയില് കൂടുതല് തുല്യത വിതരണം ചെയ്യാനാകുക എന്നാണ് കോടതി ചിന്തിച്ചത്.അങ്ങനെ തുല്യതപ്പെടുത്തുവാന്‌ കിട്ടുന്ന അവസരങ്ങളെ സമര്ത്ഥമായി വിനിയോഗിക്കണമെന്നുതന്നെയാണ് നവോത്ഥാനമെന്നു പലരും വിളിക്കുന്ന സാമൂഹ്യപരിഷ്കരണങ്ങളുടെ ഇന്നലകളെ മുന്നിര്ത്തി ഇന്നിനോട് സംവദിക്കുന്നവരും ആവശ്യപ്പെടുന്നത്.ഇതിന്റെ അര്ത്ഥം മതത്തെ സ്ഥാപിച്ചെടുക്കുവാനുള്ള ശ്രമമാണ് കോടതിയും നവോത്ഥാനവാദികളും നടത്തുന്നതെന്നല്ല.എന്നു മാത്രവുമല്ല ശബരിമലയിലേക്ക് എല്ലാവരും പോകണമെന്ന് കോടതിയോ മാറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടില്ല. പോകണമെങ്കില് തുല്യതയോടെ ആണുംപെണ്ണും പോകുക എന്നേയുള്ളു.നമ്മുടെ പൊതുഇടങ്ങളില് ലഭ്യമായ സാഹചര്യങ്ങളെ മുതലെടുത്തു മതങ്ങളുടെ പേക്കൂത്തുകളെ അവസാനിപ്പിക്കുവാന് കിട്ടുന്ന നനുത്ത നിമിഷങ്ങളെ ഫലപ്രദമായി വിനിയോഗിക്കുക എന്ന അര്ത്ഥവത്തായ പ്രവര്ത്തനത്തിനു പകരം യാന്ത്രികമായ വാദങ്ങളുന്നയിക്കപ്പെടുന്നത് ഭൂഷണമല്ലെന്നും വീണുകിട്ടുന്ന ഇത്തരം സാഹചര്യങ്ങളെ ഉപയോഗിച്ചുകൊണ്ടുവേണം അല്പാല്പമായി മതങ്ങളുടെ കോയ്മകളേയും പോകെപ്പോകെ മതങ്ങളെത്തന്നെയും ഇല്ലാതാക്കാനെന്നും നമ്മുടെ യുക്തിവാദികള് മനസ്സിലാക്കിയേ തീ

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1