#ദിനസരികള്‍ 416
സിഥാര് ത്ഥന്‍.ശുദ്ധോദനന്റെ പുത്രന്‍.നേരുതടി ഇരുപത്തിയൊമ്പതാമത്തെ വയസ്സില് തനിക്ക് പ്രിയപ്പെട്ടവയെയൊക്കെ ത്യജിച്ചു. ആ ത്യജിക്കലില് തന്റെ ഭാര്യയും പുത്രനുമുണ്ടായിരുന്നു.മറ്റു പ്രിയപ്പെട്ടവരുണ്ടായിരുന്നു. കൊട്ടാരമുണ്ടായിരുന്നു. അതിന്റെ സുഖഭോഗങ്ങളുണ്ടായിരുന്നു. എന്നാലും നേരെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇക്കാണായ സുഖസൌകര്യങ്ങളെയല്ലാം അതിലംഘിക്കുന്നതായിരുന്നു. അതുകൊണ്ട് സത്യത്തെ തേടി , സത്യത്തിനു വേണ്ടി അദ്ദേഹം നഗ്നപാദനായി തന്റെ അരമന വിട്ടിറങ്ങി. ദീര് ഘമായ യാത്ര ലുംബിനിയെ ഒരു പാട് പിന്നിലാക്കി.കൊട്ടാരത്തിലെ വിശിഷ്ടഭോജ്യങ്ങളും അന്തപ്പുരങ്ങളിലെ ഇക്കിളികളും വിദൂരഭൂതകാലത്തിലെ അസ്പഷ്ടമായ സ്മരണകളായി. അവയുടെയൊക്കെ മുകളില് സത്യം തേടുന്നവന്റെ തീക്ഷ്ണപ്രകാശം നിറഞ്ഞു നിന്നു. എഴുപത്തിയൊമ്പതാമത്തെ വയസ്സില് സിഥാര് ത്ഥന്‍ , ബുദ്ധനായി ഇഹലോകത്തോടു വിടപറയുമ്പോള് എന്തായിരുന്നു നേടിയത് ? സത്യമെന്തെന്ന് അദ്ദേഹത്തിന് മനസ്സിലായിക്കഴിഞ്ഞിരുന്നുവോ ? പ്രപഞ്ചത്തിന്റെ രഹസ്യമെന്തെന്ന് അദ്ദേഹം കണ്ടെത്തിയോ ? പരലോകങ്ങളെക്കുറിച്ചുള്ളതായിരുന്നില്...