#ദിനസരികള്‍ 415
പി
കെ ബാലകൃഷ്ണന്റെ നാരായണഗുരു എന്ന പുസ്തകത്തില്‍ ശ്രീനാരായണനെ ക്രിസ്തുമതത്തില്‍
ചേര്‍ക്കാന്‍ ചെന്ന ഒരു പാതിരിയുമായി ഗുരു സംവദിക്കുന്നത് ചേര്‍ത്തിട്ടുണ്ട്.
പാതിരി “സ്വാമി ക്രിസ്തുമതത്തില്‍ ചേരണം “
സ്വാമി
“നിങ്ങള്‍ക്ക് ഇപ്പോള്‍ എത്ര വയസ്സായി ?”
പാതിരി “മുപ്പത്”
സ്വാമി“നിങ്ങള്‍
ജനിക്കുന്നതിന് മുമ്പേ നാം ക്രിസ്തുമതത്തില്‍ ഉള്ളതാണ്.എന്താണ് നിങ്ങള്‍
വിശ്വസിക്കേണമെന്ന് പറയുന്നത്?”
പാതിരി “യേശു
മനുഷ്യരുടെ പാപമോചനത്തിനായി ജനിച്ചു എന്ന് വിശ്വസിക്കണം.”
സ്വാമി “അപ്പോള്‍
യേശു ജനിച്ചതോടുകൂടി ജനങ്ങളുടെ പാപമെല്ലാം പോയിരിക്കണമല്ലോ.അതുകൊണ്ട്
എല്ലാവരുടേയും പാപവിമോചനം അന്നുകൊണ്ടേ കഴിഞ്ഞു”
പാതിരി “അതെ “
സ്വാമി “ഇനി
വിശ്വസിച്ചാലും ഇല്ലെങ്കിലും കൃസ്ത്യാനിയായാലും ഇല്ലെങ്കിലും അപ്പോള്‍ മോക്ഷം
കിട്ടിക്കഴിഞ്ഞു”
പാതിരി “അങ്ങനെയല്ല
. ക്രിസ്തുവിന്റെ പേരില്‍ ജ്ഞാനസ്നാനം ചെയ്യാത്തവരുടെ പാപം നീങ്ങിയിട്ടില്ല “
സ്വാമി “അപ്പോള്‍
നിങ്ങള്‍ പറയുന്നത് യേശു ജനിച്ചതുകൊണ്ട് കുറച്ചുപേര്‍ക്കുമാത്രം മോക്ഷം കിട്ടി
എന്നാണോ?”
പാതിരി “അങ്ങനെയല്ല
ക്രിസ്തു ജനിച്ചതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു.അത് മൂലതത്ത്വമാണ്.”
സ്വാമി “ബാക്കി
ഒരുത്തരും ഇല്ലായോ?”
പാതിരി “ഇല്ല”
സ്വാമി “എന്നാല്‍
എല്ലാവരും പണ്ടുതന്നെ രക്ഷപ്പെട്ടുവല്ലോ.ഇനി വിശ്വസിച്ചിട്ട് വേണ്ടല്ലോ
രക്ഷപ്പെടാന്‍?”
പാതിരി “അങ്ങനയല്ല.
വിശ്വസിച്ചാലേ രക്ഷയുള്ളു”
സ്വാമി “എന്നാല്‍
യേശുവിന്റെ ജനനം കൊണ്ട് ഇപ്പോള്‍ വിശ്വസിക്കാനുള്ളവര്‍ ഒഴിച്ച് ബാക്കിയുള്ളവരാണ്
രക്ഷപ്പെട്ടത്.എല്ലാവരും രക്ഷിക്കപ്പെട്ടില്ല”
പാതിരി വീണ്ടും “യേശുവിന്റെ
ജനനം കൊണ്ട് എല്ലാവരും രക്ഷിക്കപ്പെട്ടു.”
(സ്വാമികള്‍ സാവധാനത്തില്‍
പാതിരിയുടെ സംഭാഷണത്തിലുള്ള പരസ്പരവിരുദ്ധമായ ഭാഗത്തെ വിശദമാക്കുവാന്‍
ശ്രമിച്ചു.പാതിരി അതൊന്നും സമ്മതിക്കാതെ ഇരിക്കുന്നതുകണ്ടപ്പോള്‍ അടുത്തു
നില്ക്കുന്ന ശിഷ്യനോട് ഇങ്ങനെ പറഞ്ഞു.
കണ്ടോ നല്ല വിശ്വാസം
.ഇങ്ങനെയുള്ള വിശ്വാസം വേണം.നല്ല വിശ്വാസികള്‍.. നമ്മുടെ ഇടയില്‍ ഇങ്ങനെയുള്ള
വിശ്വാസികള്‍ ഇല്ല. നല്ല വിശ്വാസികള്‍..
Comments