Posts

Showing posts from January 17, 2021

#ദിനസരികള്‍ 1286 - ഒ വി വിജയന്റെ ദേശസ്നേഹം എന്ന കഥ

  ദേശസ്നേഹം എന്ന പേരില്‍  ഒ വി വിജയന്‍ ഒരു കഥയെഴുതിയിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ കഥയിലാകമാനം തിളച്ചു നില്ക്കുന്നത് ദേശസ്നേഹത്തെക്കുറിച്ചുള്ള പെരുംപ്രഘോഷണങ്ങളാണ്. അതുകൊണ്ടുതന്നെ നമ്മുടെ കാലത്തിനും എന്നല്ല ഏതുകാലത്തിനും ഈക്കഥ അനുയോജ്യമാകുന്നു. ദേശസ്നേഹത്തിനും ദേശാഭിമാനങ്ങള്‍ക്കും അസാധാരണമായ മുഴക്കങ്ങളുള്ള വര്‍ത്തമാനകാല രാഷ്ട്രീയസന്ധികളില്‍ ഏതൊരു ദേശസ്നേഹിയും ഈ കഥ വായിച്ചിരിക്കേണ്ടതാണെന്നതിനാല്‍ മുഴുവനായിത്തന്നെ ഇവിടെ പകര്‍ത്തുന്നു. വായനക്കുശേഷം നിങ്ങളുടെ ദേശാഭിമാനത്തെ പ്രോജ്വലിപ്പിക്കാന്‍ ഒ വി വിജയന് എത്രമാത്രം കഴിഞ്ഞു എന്ന ചോദ്യത്തിന് അഞ്ഞൂറുവാക്കുകളില്‍ കവിയാതെ ഉത്തരമെഴുതണം. അങ്ങനെ അരപ്പേജ് ഉത്തരമെഴുതാത്ത ആരേയും ദേശസ്നേഹത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് നിഷ്കരുണം തള്ളിക്കളയുമെന്നുകൂടി അറിയിക്കട്ടെ.അപ്പോള്‍ ശരി. കഥ വായിക്കുക :-          ദേശസ്നേഹം     വീരബാഹു എന്നു പേരുള്ള ഒരു ഭടന്‍ ഉണ്ടായിരുന്നു.ശത്രുക്കളുടെ ആക്രമണമത്തെ തടാന്‍ വീരബാഹു ഒരു നാള്‍ പടക്കളത്തിലേക്ക് പോയി.തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ വീരബാഹുവിന്റെ ലിംഗം മുറിഞ്ഞു പോയി.           ലിംഗം എന്നാല്‍ എന്തെന്

#ദിനസരികള്‍ 1285 വീരേന്ദ്രകുമാര്‍ ഓര്‍മ്മകളിലൂടെ

  എം പി വീരേന്ദ്രകുമാറുമായി എനിക്ക് വ്യക്തിപരമായ അടുപ്പമൊന്നുമില്ല. അദ്ദേഹത്തെ ധാരാളം കാണുകയും പ്രഭാഷണങ്ങള്‍ കേള്‍ക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അത്തരത്തില്‍ ഒരടുപ്പമുണ്ടാക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിന് വേണ്ടി ഒരു തവണ മാതൃഭൂമിയിലെ ടി വി രവീന്ദ്രന്‍ വഴി അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. അന്ന് പ്രൊജക്ട് വെച്ചുകൊള്ളൂ നമുക്ക് വേണ്ടത് ചെയ്യാം എന്ന അനുകൂല മറുപടിയാണ് രവിയേട്ടന്‍ വഴി ലഭിച്ചതെങ്കിലും മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ചില കാരണങ്ങളാല്‍ അതു നടക്കാതെ പോയി. അങ്ങനെ വ്യക്തിപരമായി ഒട്ടും തന്നെ അടുപ്പമില്ലെങ്കിലും ഞാന്‍ പുസ്തകങ്ങളുമായി പരിചയപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ എം പി വീരേന്ദ്രകുമാര്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍മാത്രമല്ല പ്രചോദനവുമാകുന്നു. അതിനൊരു പ്രധാന കാരണം ഒരു കുറഞ്ഞ കാലയളവൊഴിച്ച് തന്റെ ജീവിതകാലം മുഴുവനും തന്നെ അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു എന്നതുമാണ്.             ഇപ്പോള്

#ദിനസരികള്‍ 1284 - സി എ ജിക്കെതിരെ ചരിത്രപരമായ മുന്നറിയിപ്പ്

Image
  സി എ ജിയുടെ കിഫ്ബി റിപ്പോര്‍ട്ടിനെ മുന്‍നിറുത്തി നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുക എന്നത് പ്രതിപക്ഷനേതൃനിരയിലെ ആരുടെ ബുദ്ധിയായിരുന്നു ? എന്തായാലും അങ്ങനെ ചിന്തിക്കാന്‍ തോന്നിയ സമയത്തെ പഴിച്ചുകൊണ്ട് ആ പ്രതിപക്ഷാംഗം സ്വന്തം തലതല്ലിയിരിക്കുന്നുണ്ടാകുമെന്നുറപ്പാണ്. സി എ ജിയുടെ വക കിഫ്ബിയിലേക്ക് നടന്ന ' രാഷ്ട്രീയ കൈയേറ്റത്തെ ' തുറന്നു കാണിക്കാനും ഭരണഘടനാവിരുദ്ധയ അത്തരംനീക്കങ്ങള്‍‌ക്കെതിരെ ഭരണപക്ഷത്തിന് ശക്തമായി പ്രതിഷേധിക്കാനും ആ പ്രമേയം വഴിയൊരുക്കി. അതുകൊണ്ടാകണം ദേശാഭിമാനി ഇന്നത്തെ മുഖപ്രസംഗം , ആ ബുദ്ധിക്കു നന്ദി പറഞ്ഞുകൊണ്ടുതന്നെ ആരംഭിച്ചത്. ദേശാഭിമാനി എഴുതുന്നു - " യഥാർഥത്തിൽ പ്രതിപക്ഷത്തിന് കേരളം നന്ദി പറയണം. കിഫ്ബി എന്ന സംവിധാനത്തെപ്പറ്റി പലരീതിയിൽ ഏറെക്കാലമായി അവർതന്നെ പരത്തിയ പുകമറ   നീക്കാൻ സ്വയം അവസരമൊരുക്കിയതിന്. കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ മുൻനിർത്തി നിയമസഭയിൽ ബുധനാഴ്ച നടന്ന അടിയന്തരപ്രമേയ ചർച്ചാ വിഷയത്തിലെ എല്ലാ അവ്യക്തതയും നീക്കാൻ സർക്കാരിനും ഭരണമുന്നണിക്കും അവസരം നൽകി. ഒപ്പം ,   ബിജെപിയുടെ സഹായത്തോടെ   സംസ്ഥാനത്തിന്റെ മികവാർ

#ദിനസരികള്‍ 1283 - ഇടശേരിയുടെ കവിത

  ചിലപ്പോള്‍ കവിക്കു തോന്നും മരിക്കാന്‍ പോകുകയാണെന്ന്. അപ്പോള്‍ പേന കയ്യിലെടുക്കും. വേര്‍പിരിഞ്ഞു പോകുന്നവന്റെ യാത്രാമൊഴി പോലെ ഒരു കവിത വിരിഞ്ഞു വരും. അങ്ങനെ തീമൊഴികളായി പുറപ്പെട്ടുപോന്ന കവിതകളില്‍ കക്കാടിന്റെ സഫലമീയാത്രയും സുഗതകുമാരിയുടെ നന്ദിയും സച്ചിദാനന്ദന്റെ സമയമായച്ഛായും പോലെയുള്ള കവിതകളുമൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു പക്ഷേ പിരിഞ്ഞു പോകുക അല്ലെങ്കില്‍ ഇങ്ങിനി തിരിച്ചുവരാത്തവണ്ണം ഒടുങ്ങിപ്പോകുക എന്ന ഖേദത്തോട് എനിക്കുള്ള പൊരുത്തമാകണം ഇത്തരം കവിതകളിലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നത്. കവിതകള്‍ മാത്രമല്ല മൈഥിലീ യാത്ര , കാമുകാ ശാന്തി എന്ന വിജയന്‍ പ്രയോഗം വായിച്ച് എത്ര നാള്‍ ഞാന്‍ കരഞ്ഞു നടന്നിട്ടുണ്ടെന്നോ . നോവലിലും കഥകളിലും നാടകങ്ങളിലുമൊക്കെയുള്ള ഇത്തരം സന്ദര്‍ഭങ്ങളുടെ ഭംഗി ആ കൃതികളെ ആവര്‍ത്തിച്ചു വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതുമാണ്.           ഏറെ പ്രിയപ്പെട്ട കവി ഇടശ്ശേരിയും അത്തരത്തിലൊരു കവിതയെഴുതിയിട്ടുണ്ട്. ഉറങ്ങണം എന്നാണ് കവിതയുടെ പേര്. വായിക്കുക           കഥകള്‍ പറഞ്ഞു പറഞ്ഞു തീര്‍ന്നു           കവിതകള്‍ പാടിയും ഞാന്‍ തളര്‍ന്നു           വിരുതരേ നിങ്ങള

#ദിനസരികള്‍ 1282 തിരിച്ചെത്തുന്ന ഉമ്മന്‍ ചാണ്ടി

  അങ്ങനെ ചക്രം വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ കൈകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ ഇലക്ഷനിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് ഒഴിഞ്ഞു മാറി നിന്ന മഹാനുഭാവനാണ് അഞ്ചുവര്‍ഷത്തിനു ശേഷം മറ്റൊരു തിരഞ്ഞെടുപ്പ് മുന്നിലെത്തിയിരിക്കുന്ന സന്ദര്‍ഭത്തില്‍ വീണ്ടും ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.തിരഞ്ഞെടുപ്പ് മേല്‍ നോട്ടത്തിനെന്ന പേരില്‍ ഒരു കഷായ സമതിയുണ്ടാക്കി അതിന്റെ ചെയര്‍മാനായിട്ടാണ് ഉമ്മന്‍ ചാണ്ടി തിരിച്ചെത്തുന്നത്. ഫലത്തില്‍ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിനെ കേരളത്തിലെ ജനതയ്ക്ക് വിശ്വാസമില്ലെന്നും യു ഡി എഫിനെ രക്ഷിക്കാന്‍‌ ഉമ്മന്‍ ചാണ്ടിക്കു മാത്രമേ കഴിയൂവെന്നുമാണ് ഹൈക്കമാന്റ് മുന്‍‌‌കൈയ്യെടുത്ത് നടത്തിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന സമിതിയുടെ രൂപീകരണത്തിന് പിന്നിലുള്ളത്. രമേശ് ചെന്നിത്തലയ്ക്ക് ജനങ്ങളുടെ ഇടയില്‍ സ്ഥാനമില്ലെന്ന വാദം ശരിയായിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയാണ് പകരക്കാരന്‍ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് ചിന്തിക്കുന്നുവെങ്കില്‍ കേരളത്തെക്കുറിച്ച് അക്കൂട്ടര്‍ക്ക് എത്ര ദയനീയമായ ധാരണകളാണ് നിലവിലുള്ളതെന്ന് ഒന്നാലോചിച്ചു നോക്കു

#ദിനസരികള് 1281 - രണ്ടാമത്തെ നോവല്‍

  രണ്ടു നോവലുകളാണ് ഞാന് ‍ എഴുതാന് ‍ ശ്രമിച്ചത്. ച്ഛേദങ്ങള് ‍ അഥവാ സഖാവ് വര് ‍ ഗ്ഗീസ് പെരുമനായ കഥ എന്ന നോവലിന്റെ മൂന്നു അധ്യായങ്ങള് ‍ നിങ്ങളില് ‍ പലരും വായിച്ചിട്ടുണ്ടാകും. രണ്ടാമതൊരു നോവല് ‍ കൂടി ഞാന് ‍ എഴുതിത്തുടങ്ങിയിരുന്നു. രണ്ടും എവിടെയൊക്കെയോ വെച്ച് എന്നോട് തെററിപ്പിരിഞ്ഞു പോയി. ഞാനാകട്ടെ അവയെ പിന്നീടൊരിക്കലും തിരിച്ചു വിളിക്കാനോ ഞാന് ‍ നിശ്ചയിക്കുന്ന ചട്ടക്കൂടുകളിലേക്ക് ഒതുക്കി വെയ്ക്കാനോ ശ്രമിച്ചില്ല. ഇനിയൊരിക്കലും കണ്ടാലറിയാനാകാത്ത വിധത്തില് ‍ ആ നോവലുകള് ‍ എനിക്കും ഞാന് ‍ അവര് ‍ ക്കും അപരിചിതരായിരിക്കുന്നു. ഈ ഖണ്ഡം ഞാനെഴുതിയ രണ്ടാമത്തെ നോവലില് ‍ നിന്നാണ്. ഇന്ന് ശൂന്യമായ മനസ്സോടെ കമ്പ്യൂട്ടര് ‍ പരതുമ്പോള് ‍ വന്നു കയറി. എങ്കില് ‍ ഇന്നത്തെ ദിനസരികള് ‍ ഇതാകട്ടെ എന്ന് ഞാനും ഉറപ്പിച്ചു. സദയം വായിക്കുക ****************************************************** “അസ്വാഭാവിക കാരണങ്ങള് ‍ കൊണ്ടായിരിക്കും ഇനി നാം ഓരോരുത്തരും മരിച്ചു തീരുക.അല്ലെങ്കില് ‍ അസ്വാഭാവിക കാരണങ്ങള് ‍ സ്വാഭാവികമായി തീരുന്ന ഒരു ദശാസന്ധിയിലേക്ക് നാം പരിണമിച്ചെത്തുകയുമാകാം. ഉദാഹരണമായി... ബലാല് ‍ സംഗം

#ദിനസരികള്‍ 1280 - ബാര്‍ബറിസത്തിലേക്കുള്ള വഴികള്‍

  ജി.മധുസൂദനന്റെ ചിന്തയുടെ നവലോകങ്ങള്‍  എന്ന പുസ്തകത്തില്‍ വളരുന്ന തീവ്രവലതുപക്ഷം എന്നൊരു ലേഖനമുണ്ട്.ലോകത്താകമാനവും പ്രത്യേകിച്ച് ഇന്ത്യയിലും തീവ്രവലതുസ്വഭാവം വ്യാപകമാകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പ്രസ്തുതലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ് “ അന്ത്യശ്വാസം വലിക്കുമ്പോഴും നിലനില്പിനായി അതിന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്ത് മുതലാളിത്തം പൊരുതും.പലപ്പോഴും പ്രതിലോമരാഷ്ട്രീയത്തിന്റേയും ഏകാധിപത്യത്തിന്റേയും ഫാസിസത്തിന്റേയും രൂപത്തില്‍ അത് വീണ്ടും പ്രത്യക്ഷപ്പെടും.നിലവിലുള്ള സൈനിക ശക്തിയും അവര്‍ക്ക് തുണയാകുന്നതാണ് ചരിത്രം.വിഭവസാമ്പത്തിക പ്രതിസന്ധികളുടേയും തൊഴിലവസരങ്ങളുടെ കുറവിന്റേയും കാലത്ത് ഒരു വിഭാഗം ജനങ്ങളെ സങ്കുചിത ദേശീയത സ്വാധീനിക്കും.അത് സാമ്പത്തിക ദേശീയത, സാമൂഹ്യ രാഷട്രീയ ദേശീയത, വിഭവ ദേശീയത എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാം.ദൌര്‍ലഭ്യത്തിന്റേയും അവസരദൌര്‍ലഭ്യത്തിന്റേയും കാലത്ത് വരത്തരും കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും അധസ്ഥിതരും ശത്രുക്കളായി മാറും ”               വര്‍ത്തമാനകാല ഇന്ത്യയുടെ മുഖം ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വരച്ചിട്ടതാണ് നാം മുകളില്‍ കണ്ടത്.അവസരങ്ങളില