#ദിനസരികള്‍ 907 - രമണന്മാരുണ്ടാകട്ടെ , ചന്ദ്രികമാര്‍ ജീവിച്ചു പോകട്ടെ !
മണിമുഴക്കം - മരണം വരുന്നൊരാ- മണിമുഴക്കം - മുഴങ്ങുന്നു മേൽക്കുമേൽ! ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ- ണുയരുവതനുമാത്രമെൻ ചുറ്റുമായ്! മരണമേ, നീശമിപ്പിക്കുകൊന്നുനിൻ- മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ അരുതരുതെ,നിക്കീവിഷവായുവേ- റ്റരനിമിഷമിവിടെക്കഴിയുവാൻ! ധരയിതിൽ, കഷ്ട,മെന്തെന്‍ കളേബരം വെറുമൊരു ശുഷ്കപാഷാണ പഞ്ജരം! പരസഹസ്രം കൃമികീടരാശിതൻ- വെറുമൊരാഹാരകേദാര ശേഖരം! വെറുതെയെന്തിനതും ചുമന്നിങ്ങനെ പൊരിവെയിലത്തലഞ്ഞു നടപ്പുഞാൻ? അതു മണലിലടിയട്ടെ; ശാന്തിതൻ- മൃദുലശയ്യയിൽ വിശ്രമിക്കട്ടെ ഞാൻ! വിലപെടുമിപ്രപഞ്ചത്തിനില്ലൊരു ഫലവുമെന്നെപ്പുലർത്തിയകൊണ്ടിനി! മറവിൽ ഞാനടിയട്ടെ!-മജ്ജടം മണലിലാണ്ടു ലയിക്കട്ടെ നിഷ്ഫലം. ...... മണിമുഴക്കം!...സമയമായ്...മാരണ- മണിമുഴക്കം!...വരുന്നു...വരുന്നു ഞാൻ പ്രിയകരമാം...പ്രപഞ്ചമേ...ഹാ!... പ്രിയ...വെ...ള്ളി...ന...ക്ഷ..ത്ര..മേ! മലയാളം മറക്കാത്ത ഒരു യാത്രാമൊഴിയാണ് ഇത്. ഉള്ളു പൊള്ളിക്കുന്ന ഒന്ന്. താന്‍ വിശ്വസിച്ച് പ്രണയിച്ചു പോന്നവള്‍ ത...