#ദിനസരികള്‍ 999 ചരിത്രത്തിലെ ഇന്ത്യ
ഡോ എം ആര്‍ രാഘവവാരിയരുടെ ചരിത്രത്തിലെ ഇന്ത്യ എന്ന പുസ്തകത്തിന്റെ സവിശേഷത ചെറിയ ചെറിയ ലേഖനങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വലിയ വൈദഗ്ദ്യത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ്. അതിനൊരു കാരണം മത്സരപരീക്ഷകള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്തയിലാണ് ഈ ലേഖനങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് എന്നതാണ്.അതുകൊണ്ട് സ്വാഭാവികമായും അടിസ്ഥാന വിവരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. ” വിദ്യാര്‍ത്ഥികളെ അതിലും വിശേഷിച്ച് ബിരുദതലത്തിലുള്ളവരേയും മത്സരപരീക്ഷകളിലും മറ്റും പങ്കെടുക്കുന്നവരേയും ഉള്ളില്‍ കണ്ടുകൊണ്ടാണ് ആഖ്യാനം കരുപ്പിടിപ്പിച്ചത്.ഒപ്പം അധ്യാപകര്‍ക്കും ചരിത്രകുതുകികളായ സാമാന്യവായനക്കാര്‍ക്കും പ്രയോജനപ്പെടണമെന്നുണ്ട്.അതിനു പാകത്തിലാണ് ആഖ്യാനത്തിന് വിഷയം സ്വീകരിച്ചത് “ എന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. നാം പല ഘട്ടങ്ങളായി വിഭജിക്കാറുണ്ടെങ്കിലും അത്തരത്തിലുള്ള യാതൊരു വിഭജനങ്ങളിലും ഒതുങ്ങി...