Posts

Showing posts from September 2, 2018

#ദിനസരികള് 514- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിനാലാം ദിവസം.‌

Image
|| ബോണ്‍സായ് – പി ജെ ജോസഫ്, മേരിക്കുട്ടി എബ്രഹാം ||             ചെറുപ്പത്തില്‍ എന്നെ കുറച്ചുകാലത്തേക്ക് പിടികൂടിയിരുന്ന ഒരു ‘ സൂക്കേടാ ’ യിരുന്നു ടാക്സിഡെര്‍മി. ആ അസുഖത്തിന്റെ ചികിത്സക്കുവേണ്ടി വളരെ കുറച്ച് ഓന്തുകളേയും തവളകളേയും ഞാനുപയോഗിച്ചിട്ടുണ്ട് എന്ന കാര്യം സമ്മതിക്കുന്നു. ബാലരമയില്‍ നിന്നോ പൂമ്പാറ്റയില്‍ നിന്നോ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണങ്ങള്‍ സോത്സാഹം ആരംഭിച്ചത്.വളരെ പെട്ടെന്നുതന്നെ എന്റെ സൂക്കേട് ഭേദമാകുകയും കത്തിയും ബ്ലേഡും സൂചിയും നൂലുമൊക്കെ എവിടെയൊക്കെയോ ഉപേക്ഷിപ്പക്കപ്പെടുകയും ചെയ്തു.പിന്നീടൊരിക്കലും എനിക്ക് ആ അസുഖം തിരിച്ചു വന്നിട്ടില്ല, ഇനിയൊട്ടു വരാനും സാധ്യതയില്ല.എന്നുവെച്ച് ടാക്സിഡെര്‍മി മോശമാണെന്ന് എനിക്ക് അഭിപ്രായമുണ്ടെന്ന് തെറ്റിദ്ധരിക്കണ്ട. വേണ്ടത്ര പരിശീലനവും വൈദഗ്ദ്യമുള്ളവരുടെ മേല്‍‌നോട്ടവുമുണ്ടായാല്‍   വളരെ എളുപ്പം ഈ കലയില്‍ പ്രാവിണ്യം നേടാവുന്നതാണ്.             ബോണ്‍സായ് മരങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ വായന എന്റെ മനസ്സിലേക്കെത്തിച്ചതു ടാക്സിഡെര്‍മിയെപ്പറ്റിയുള്ള ഓര്‍മകളാണ്.ധനത്തിനും ആനന്ദത്തിനും ബോണ്‍സായ് എങ്ങനെയൊക്കെ ഉപകാരപ

#ദിനസരികള് 513- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിമൂന്നാം ദിവസം.‌

Image
|| മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം   – പ്രൊഫസര്‍ വി സുകുമാരന്‍‌ ||             ബ്രഹ്റ്റ്, ഗ്രാംഷി, സിമോണ്‍ ദെ ബോവെ, ഫ്രെഡ്റിക്ക് ജയിംസണ്‍, റെയ്മണ്‍ണ്ട് വില്യംസ്, ലൂയി അല്‍ത്തൂസര്‍ ,ടെറി ഈഗിള്‍ടണ്‍ തുടങ്ങിയ വിശ്വപ്രസിദ്ധരായ സൈദ്ധാന്തികരെക്കുറിച്ചും മാര്‍ക്സിസം, പോസ്റ്റ് മാര്‍ക്സിസം , പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തിലെ മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെക്കുറിച്ചും പ്രൊഫസര്‍ വി സുകുമാരന്‍ എഴുതിയ ചെറു ലേഖനങ്ങളും സമാഹാരമാണ് മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം   - നവസിദ്ധാന്തങ്ങള്‍ എന്ന ഈ പുസ്തകം.ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രൊഫസര്‍ വി സുകുമാരന്‍ ഓരോ ചിന്തകരേയും വളരെ ലളിതമായി , എന്നാല്‍ നാം മനസ്സിലാക്കണമെന്ന് കരുതുന്ന സുപ്രധാനമായ ആശയങ്ങളെ വിട്ടുപോകാതെ അവതരിപ്പിക്കുന്നതില്‍ അസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്.             എപ്പോഴും ചരിത്രവത്കരിക്കുക എന്ന മുദ്രാവാക്യസദൃശമായ ഉദ്‌‍ബോധനത്തെ ഉയര്‍ത്തിപ്പിടിച്ച ജയിംസണ്‍1934 ലാണ് ജനിച്ചത്.വിഖ്യാതമായ യേല്‍ സര്‍വ്വകലാശാലയില്‍ പഠിച്ച ജയിംസണ്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയില്‍ ഇന്നു ജീവിച്ചിരിക്കുന്ന പ്രഗല്ഭരായ മറ്റേതൊരാളോടൊപ്പവും തലയുയര്

#ദിനസരികള് 512- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിരണ്ടാം ദിവസം.‌

Image
|| ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു   – എം എന്‍ കാരശ്ശേരി ‌ ||             ജമാ അത്തെ ഇസ്ലാമി ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമികരാഷ്ട്രീയത്തിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് മുന്നറിയിപ്പു നല്കിക്കൊണ്ട് എം എന്‍ കാരശ്ശേരി എഴുതുന്നു “ ഇസ്ലാമിക രാഷ്ട്രീയം ജനാധിപത്യവ്യവസ്ഥയെ നിരാകരിക്കുന്നു.അതിന്റെ സംഘടനാരൂപങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജമാ അത്തെ ഇസ്ലാമി. മതമൌലികത , മതഭീകരത തുടങ്ങിയ ജീര്‍ണതകളില്‍ വേരുറപ്പിച്ച് രാഷ്ട്രീയമായിക്കൂടി ഒളിഞ്ഞും തെളിഞ്ഞും വളരാന്‍ നോക്കുന്ന ഇവിടുത്തെ മറ്റു ചില മുസ്ലിം സംഘടനകള്‍ക്കും വെള്ളവും വളവും നല്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ് ”. സയ്യിദ് അബുല്‍ആലാ മൌദൂദിയുടെ ജമ അത്തെ ഇസ്ലാമി കേവലമൊരു മതസംഘടനയല്ല , മറിച്ച് രാഷ്ട്രീയ പ്രസ്ഥാനമാണ്.ഇസ്ലാമിക രാഷ്ട്രീയത്തിലൂടെ ഹുക്കുമത്തെ ഇലാഹി സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലുമൊക്കെ ഈ സംഘടന പ്രവര്‍ത്തിക്കുന്നു.ഇന്ത്യയില്‍ കാശ്മീരില്‍ത്തന്നെ 1953 മുതല്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.മുസ്ലിംരാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി ജമായത്തെ ഇസ്ലാമി മതത്തെത്തന്നെയാണ

#ദിനസരികള് 511- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തൊന്നാം ദിവസം.‌

Image
|| നവോത്ഥാന മൂല്യങ്ങളും കേരള സമൂഹവും   – വി കാര്‍ത്തികേയന്‍ നായര്‍ ‌ ||             ബഹിരാകാശപര്യവേക്ഷണത്തിനുള്ള സാമഗ്രികളെ വിക്ഷേപിക്കുമ്പോള്‍  വിഘ്നങ്ങളൊന്നുമുണ്ടാകാതെ സംരക്ഷിക്കുവാന്‍ വിഘ്നേശ്വര പൂജ, പാപപരിഹാരത്തിനു വേണ്ടി കവിളുകളിലൂടെ ശൂലം തുളച്ചു കയറ്റല്‍, പുറത്തെ മാംസളമായ ഇറച്ചിയില്‍ ചൂണ്ട കൊരുത്തുകയറ്റി ഗരുഢന്‍ തൂക്കം, വാസ്തുബലി, ശത്രുസംഹാരപൂജ, ലാഭമുണ്ടാകാന്‍ പൂജ, പരീക്ഷ ജയിക്കാന്‍ പൂജ, അസുഖം മാറ്റാന്‍ പൂജ, ഇലക്ഷന്‍ ജയിക്കാന്‍ പൂജ, മരിച്ചാല്‍ പൂജ, ജനിച്ചാല്‍ പൂജ – കേരളത്തിന്റെ സമകാലിക അവസ്ഥ പരിശോധിക്കുമ്പോള്‍ കാണുന്ന ഇത്തരം പ്രതിലോമകരങ്ങളായ അനാശാസ്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സമകാലിക കേരളം എന്ന ലേഖനത്തില്‍ ശ്രീ കാര്‍ത്തികേയന്‍ നായര്‍ ഇങ്ങനെ ചോദിക്കുന്നു -“ ഏറ്റവും ആധുനികമായ ജീവിതരീതിയും ശൈലിയും പാലിച്ചു പോരുന്ന ശരാശരി കേരളീയന്റെ നിത്യജീവിതത്തിലെ ചില ആചാരങ്ങളെപ്പറ്റിയാണ് ഇതേവരെ പ്രതിപാദിച്ചത്.ഏകദേശം ഒരു നൂറ്റാണ്ടു കാലത്തോളം നീണ്ടു നിന്ന സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങളിലൂടെ ഇത്തരം ആചാരങ്ങള്‍ അനാചാരങ്ങളാണെന്നു പ്രഖ്യാപിച്ച് അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തതിനു ശേഷവും

#ദിനസരികള് 510- നൂറു ദിവസം നൂറു പുസ്തകം – എണ്‍പതാം ദിവസം.‌

Image
|| സാഹിത്യമഞ്ജരി   – വള്ളത്തോള്‍‌ ||             ഒരു കൌതുകത്തിനു വേണ്ടി ചോദിക്കട്ടെ. മലയാളത്തില്‍ അധികമാളുകളും ഏറ്റുപാടിയ വരികളേതായിരിക്കും ? ഉത്തരത്തിനായി മനസ്സില്‍ പരതുമ്പോള്‍ കുഞ്ചനും തുഞ്ചനും ചെറുശ്ശേരിയും ഉള്ളൂരും വള്ളത്തോളും ആശാനും ചങ്ങമ്പുഴയും ഇടപ്പള്ളിയും വൈലോപ്പിള്ളിയുമൊക്കെയടങ്ങുന്ന കുലപതികളും അവരുടെ എത്രയോയധികം വരികളും മനസ്സിലേക്കു പാഞ്ഞുകയറി വരുന്നില്ല ? ഏതുത്തരം പറഞ്ഞാലും ‘ അതു ശരിയല്ല. എന്നാല്‍ ഇതാകാന്‍ വഴിയില്ലേ ?’ എന്ന ചോദ്യമുയരുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്.അതുകൊണ്ട് ഇന്ന വരിയാണ് മലയാളികള്‍ ഏറ്റവുമധികം ഏറ്റുപാടിയതെന്ന് തിട്ടമായി പറയാന്‍ കഴിയുകയില്ലെങ്കിലും വള്ളത്തോളിന്റെ             ഭാരതമെന്ന പേര്‍ കേട്ടാലഭിമാന             പൂരിതമാകണമന്തരംഗം             കേരളമെന്ന പേര്‍ കേട്ടാലോ തിളയ്ക്കണം             ചോര നമുക്കു ഞരുമ്പുകളില്‍ - എന്ന ഉണര്‍ത്തലിനുള്ള പിന്തുണ തീരെ കുറവാകാന്‍ തരമില്ലെന്നുറപ്പാണ്.വള്ളത്തോള്‍ മലയാളികളെ അത്രയേറെ സ്വാധീനിച്ച കവിയാണ്.             വള്ളത്തോളിന്റെ കാവ്യജീവിതത്തിലെ സുപ്രധാനമായ ചുവടുവെപ്പായ സാഹിത്യമഞ്ജരിയുടെ ആദ്യഭാഗം 1917 ലാണ്

#ദിനസരികള് 509- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയൊമ്പത് ദിവസം.‌

Image
||പെണ്ണു കൊത്തിയ വാക്കുകള്‍ – എസ് ശാരദക്കുട്ടി|| കേരളത്തിന് ഒരിടതുപക്ഷ മനസ്സുണ്ട് എന്ന് നാം അഭിമാനിക്കാറുണ്ട്. എത്ര വലതുപക്ഷത്തിലും അത്തരമൊരിടതുപക്ഷം പ്രതിപ്രവര്‍ത്തനവുമായി കൂടുകെട്ടിയിരിക്കുന്നതിനാല്‍ ഒരു പരിധിക്കപ്പുറം വലതു പക്ഷത്തിന് വലതുപക്ഷമാകാന്‍ കഴിയില്ലെന്നും നാം ധരിച്ചുവെക്കുന്നു.അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്ന് ആരംഭിച്ച് ചിലപ്പോഴൊക്കെ പതുക്കെയും മറ്റുചിലപ്പോള്‍ ഗതിവേഗമാര്‍ജ്ജിച്ചും കേരളമാകെ പരന്നൊഴുകിയ നവോത്ഥാനത്തിന്റെ കൈവഴികളാണ് ഇത്തരമൊരു അവബോധം സൃഷ്ടിച്ചെടുത്തതെന്നും നമുക്കറിയാം.ഈ അറിവിന്റെ അര്‍ത്ഥപരിസരങ്ങളില്‍ ചവിട്ടിനിന്നുകൊണ്ട് എസ് ശാരദക്കുട്ടി ഇങ്ങനെ ചോദിക്കുന്നു –“ യുക്തിമൂര്‍ച്ചയുള്ള സംശയങ്ങളുമായി വിശ്വാസത്തിന്റെ ഇടങ്ങളെ കീറിമുറിച്ചിരുന്നവരുടെ ഇടങ്ങള്‍ ഭയാനകമാംവിധം ഒഴിഞ്ഞുകിടക്കുകയാണ്.നിര്‍ത്താത്ത വേഗത്തില്‍ ദൈവമേ ... ദൈവമേ എന്നു നിലവിളിക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ പരിഭ്രാന്തിയോടെ നില്ക്കുകയാണ്.വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിലുള്ള നേര്‍ത്ത ഇഴയുടെ ദുര്‍ബ്ബലത അനുഭവിച്ചറിയാന്‍ കഴിയുന്നു. അവിശ്വാസിയായി ഇനി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഒരാള്‍

#ദിനസരികള് 508- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയെട്ടാം ദിവസം.‌

Image
|| പഞ്ചമഹാനിഘണ്ടു – നീലകണ്ഠനുണ്ണി || എന്റെ അമ്മാവന്‍ വലിയ പുസ്തകസ്നേഹിയായിരുന്നു. അളവുതൂക്കം ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം , ധാരാളം പുസ്തകങ്ങള്‍ വാങ്ങിക്കുമായിരുന്നു. പിന്നീട് അദ്ദേഹം മറ്റു സ്ഥലങ്ങളിലേക്ക് ഔദ്യോഗികമായി മാറിപ്പോയെങ്കിലും പുസ്തകങ്ങള്‍ ഒട്ടൊക്കെ വീട്ടിലവശേഷിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെ എന്റെ കുട്ടിക്കാലത്ത് പുസ്തകങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. പുല്ലുമേഞ്ഞ വീടിനുള്ളില്‍ ശേഖരിച്ചിരുന്നവയില്‍ പലതും അക്കാലത്തു നനഞ്ഞു പോയിട്ടുണ്ടെങ്കിലും   അമ്മാവന്റെ ഒപ്പോടും എഴുത്തോടും കൂടിയ അവയില്‍ ചിലതൊക്കെ ഇന്നും എന്റെ കൈവശമുണ്ട്. എഴുത്ത് എന്നു പറഞ്ഞത് പുതിയൊരു പുസ്തകം വാങ്ങിച്ചാല്‍ ആദ്യപേജില്‍ത്തന്നെ ഇങ്ങനെ എഴുതും ” ഞാനെന്റെ ജീവനെക്കാളേറെ സ്നേഹിക്കുന്ന ഇവ മാത്രമാണ് എന്റെ സമ്പാദ്യങ്ങള്‍. നശിപ്പിച്ചു കളയരുതേ “ കൂടെ അനനുകരണീയമായ അദ്ദേഹത്തിന്റെ ഒപ്പും. ചങ്ങമ്പുഴയുടെ സമ്പൂര്‍ണകൃതികള്‍, വള്ളത്തോളിന്റെ കൃതികള്‍ , ആയിരത്തൊന്നു രാവുകള്‍, കുഞ്ചന്‍‌ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ എന്നിവയൊക്കെ ഇന്നും വളരെ സുഖമായി എന്റെ അലമാരയില്‍ ഇരിക്കുന്നു.പലതിനും എന്നെക്കാള്‍ പ്രായമുള്ളതുകൊ

#ദിനസരികള് 507- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയേഴാം ദിവസം.‌

Image
|| നോവല്‍ പ്രശ്നങ്ങളു ം പഠനങ്ങളും – പ്രൊഫ. എം അച്യുതന്‍ ||             നോവല്‍സാഹിത്യത്തെക്കുറിച്ച് മലയാളത്തില്‍ നാളിതുവരെ വന്നിരിക്കുന്ന പഠനങ്ങളില്‍ നിന്നും പ്രധാനപ്പെട്ട പുസ്തകങ്ങളെ വ്യത്യസ്തരായ പത്താളുകള്‍ തിരഞ്ഞെടുക്കുന്നുവെങ്കില്‍ ആ പത്തിലും പെടുമെന്ന് ഉറപ്പുള്ള രണ്ടെണ്ണമുണ്ട്. ഒന്ന് പി കെ ബാലകൃഷ്ണന്‍ എഴുതിയ നോവല്‍ - സിദ്ധിയും സാധനയും , മറ്റൊന്ന് എം അച്യുതന്റെ നോവല്‍ - പ്രശ്നങ്ങളും പഠനങ്ങളും.എന്നല്ല നോവലുകളെക്കുറിച്ചുള്ള പഠനം എന്നതിനപ്പുറം, നോവല്‍ സാഹിത്യത്തെക്കുറിച്ചുള്ള സമഗ്ര പഠനങ്ങള്‍ നമ്മുടെ ഭാഷയില്‍ തുലോം കുറവാണെന്നു തന്നെ പറയാം. ഒരു പട്ടിക തയ്യാറാക്കുകയാണെങ്കില്‍ എം പി പോളിന്റെ നോവല്‍ സാഹിത്യം , പി കെ രാജശേഖരന്റെ ഏകാന്തനഗരങ്ങള്‍, ഷാജി ജേക്കബിന്റെ മലയാള നോവല്‍ ഭാവനയുടെ രാഷ്ട്രീയം, വി രാജകൃഷ്ണന്റെ മറുതിര കാത്തുനിന്നപ്പോള്‍, ഇവി രാമകൃഷ്ണന്റെ മലയാള നോവലിന്റെ ദേശകാലങ്ങള്‍, എം ലീലാകുമാരിയുടെ നോവല്‍ വിചിന്തനങ്ങള്‍, ഇ ബാനര്‍ജിയുടെ മിത്തും മലയാളഭാവനയും, എസ് രാജശേഖരന്റെ നവോത്ഥാനന്തരനോവല്‍ , കെ പി അപ്പന്റെ ഫിക്ഷന്റെ അവതാരലീലകള്‍ മുതലായവയൊക്കെ പെട്ടുവെന്നു വരാം. നമുക്കു അഭിമാ