------------------------------------------------ ||ഏംഗല് സിന്റെ കവിതകളിലൂടെ || ------------------------------------------------ ഏംഗല്‍സ് : കവിതയും പ്രത്യയശാസ്ത്രവും എന്ന പേരില്‍ പി ഗോവിന്ദപ്പിള്ള ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഏംഗല്‍സിന്റേയും കാള്‍ മാര്‍ക്സിന്റേയും കാവ്യജീവിതത്തെക്കുറിച്ചുള്ള ഒരു ക്ഷിപ്രാവലോകനമാണ് ഈ ലേഖനം . മാര്‍ക്സും ഏംഗല്‍സും ചെറുപ്പത്തില്‍ തന്നെ കവിതകള്‍ എഴുതാറുണ്ടായിരുന്നുവെങ്കിലും ഏംഗല്‍സ് തന്റെ കവിതകള്‍ വിവിധ പത്രമാസികകളില്‍ പ്രസിദ്ധീകരിക്കുവാനും താല്പര്യം കാട്ടി. മാര്‍ക്സാകട്ടെ എഴുതിയെങ്കിലും തന്റെ ജീവിത കാലത്ത് ഒരു കവിത പോലും പ്രസിദ്ധീകരിച്ചിട്ടില്ല. ഒരിക്കല്‍ കവിതകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹം സ്വന്തം പിതാവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ രസകരമായ മറുപടി പി ജി ഉദ്ധരിക്കുന്നുന്നുണ്ട് “ കവിതയൊക്കെ എഴുതിക്കോളൂ.എഴുതി ഇരുത്തം വരട്ടെ. എന്തെങ്കിലും എഴുതിത്തീര്‍ന്നാല്‍ അതപ്പോള്‍ തന്നെ അച്ചടിശാലയിലേക്ക് അയക്കുകയല്ല വേണ്ടത്.പക്വതയും പൂര്‍ണതയും കവിത്വത്തിന് കൈവന്നുവെന്ന് ബോധ്യമായ ശേഷം മാത്രമേ അച്ചിലാക്കാന്‍ ഓടിപ്പോകാവൂ “ ആ ഉപദേശം ശിരസ്സാ വഹ...
Posts
Showing posts from July 6, 2025
- Get link
- X
- Other Apps
------------------------------------------------ || ജമാ അത്തെ ഇസ്ലാമിയുടെ സാംസ്കാരിക ജിഹാദ് || ------------------------------------------------ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ , ഒരു സാംസ്കാരിക ജിഹാദ് നടത്തുവാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുകയാണല്ലോ ! ഇടതുവിമര്‍ശനമെന്ന പേരില്‍ വളരെ സമര്‍ത്ഥമായി മതേതര മനസ്സുകളില്‍ വെറുപ്പും വിദ്വേഷവും ജനിപ്പിച്ചുകൊണ്ട് വിഘടിതവും വിഭജിതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി മുഴുകിയിരിക്കുന്നത്. അത്തരത്തില്‍ പരസ്പരം വിശ്വാസമില്ലാത്ത , ഉള്ളില്‍ പക പേറുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാന്‍ കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. മൌദൂദിയന്‍ അജണ്ടകള്‍ എങ്ങനെയാണ് ഒരു മതേതര ജനാധിപത്യ സമൂഹത്തില്‍ നടപ്പിലാക്കേണ്ടത് എന്നതിന്റെ പരീക്ഷണം കൂടിയാണ് ഇപ്പോള്‍ നാം കാണുന്ന ഈ വിവാദകോലാഹലങ്ങള്‍ എന്ന കാര്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യക്ഷത്തില്‍ സി പി ഐ എം എന്ന രാഷ്ട്രീയ സംഘടനയുമായിട്ടാണ്...
- Get link
- X
- Other Apps
കേരളത്തിലെ ഇടതുയുവത അഭിമാനമാകുകയാണ്. ചരിത്രപ്രാധാന്യമുള്ള മുദ്രാവാക്യവുമായി ആര്‍ജ്ജവമുള്ള ഒരു പ്രതിരോധസമരത്തിന്റെ മുന്നണിപ്പോരാളികളായി മാറിക്കൊണ്ട് ഇന്ത്യയൊട്ടാകെ കാവിവത്കരിക്കുവാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസിന്റെ , സംഘപരിവാരത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ കനത്ത പ്രഹരമേല്പിച്ചുകൊണ്ട് , ഈ സമരം മനുഷ്യനെ മനുഷ്യനായി കാണാതെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഭജിച്ച് അകറ്റി നിറുത്തുന്ന എല്ലാ മനുഷ്യവിരുദ്ധ പ്രവണതകളേയും റദ്ദുചെയ്യുകയാണ്. അതെ , ഈ യുവത ഇന്ത്യയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളാകുകയാണ്. ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നത് , അല്ലെങ്കില്‍ ഏതൊരു ഫാസിസ്റ്റ് ശക്തികളും പ്രവര്‍ത്തിക്കുന്നത് , അസാമാന്യമായ മെയ് വഴക്കത്തോടെയാണ്. ജനങ്ങളുടെയിടയിലേക്ക് എങ്ങനെയാണ് അവര്‍ കടന്നു വരുന്നതെന്നും തങ്ങളുടെ കൌടില്യങ്ങളെ നടപ്പാക്കിയെടുക്കുന്നതെന്നും മനസ്സിലാക്കണമെങ്കില്‍ അതിസൂക്ഷ്മമായ സാമൂഹ്യനിരീക്ഷണ പാടവം വേണം. നമ്മുടെ വലതുപക്ഷ രാഷ്ട്രീയ ഭാവനകളുടെ ഓരം ചേര്‍ന്ന് , ചിലപ്പോഴെങ്ക...
- Get link
- X
- Other Apps
------------------------------------------------ || ജീവിതം – ഒന്നാം ക്ലാസ് സ്മരണകള്‍ - 2 || ------------------------------------------------ ഒരു തരം ചുവന്ന മണ്ണായിരുന്നു ഒന്നാം ക്ലാസിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ ഇട്ടിരുന്നത്. തറയോടുകള്‍ ഉണ്ടായിരുന്നില്ല. വേനല്‍ക്കാലത്ത് മണ്ണ് ഉണങ്ങി നല്ല ഉറപ്പോടെ കിടക്കും.എന്നാല്‍ മഴക്കാലത്ത് ഒരല്പം നനഞ്ഞാല്‍ മതി ആ ഉറപ്പെല്ലാം ചളിപിളിയാകും. അതുമാത്രമല്ല ,മറ്റൊരപകടം കൂടിയുണ്ട്. ഇത്തിരി നനഞ്ഞു കഴിഞ്ഞാല്‍ ആ മണ്ണില്‍ ചവിട്ടിയാല്‍ ഉറയ്ക്കില്ല, തെന്നിപ്പോകും ! അങ്ങനെ ഒട്ടുമിക്ക ദിവസങ്ങളിലും വീഴും. വീണു കഴിഞ്ഞാല്‍പ്പിന്നെ ആ മണ്ണ് പെയിന്റുപോലെ കുപ്പായത്തിലും ദേഹത്തുമൊക്കെ ഒട്ടിപ്പിടിക്കും. ശരീരത്തുനിന്നും പോയാലും കുപ്പായത്തില്‍ നിന്നും അതു പെട്ടെന്നൊന്നും പോകില്ല. ഈ മണ്ണും വെള്ളവും ചെളിയും തോട്ടപ്പുഴുവും ഒക്കെ ആവശ്യത്തിലേറെ കഴപ്പങ്ങളുണ്ടാക്കിയിരുന്നതിന്റെ ഇടയിലേക്കാണ് അവന്റെ വരവ് : ആയിരം കാലുകളുമായി സാക്ഷാല്‍ തേരട്ട ! എന്റെ വീടിനു സമീപത്തൊന്നും ഇത്രമാത്രം അട്ടകളില്ല. എനി...
- Get link
- X
- Other Apps
------------------------------------------------ || ജീവിതം – ഒന്നാം ക്ലാസ് സ്മരണകള്‍ || ------------------------------------------------ || # ദിനസരികള് - 94 -2025 ജൂലൈ 08 , മനോജ് പട്ടേട്ട് || ------------------------------------------------ വാളാട് ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഞാന്‍ ഒന്നാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ പഠിച്ചത്. എന്നാല്‍ അതിനിടയില്‍ ഒരു കൊല്ലം - ആറാംക്ലാസില്‍ മാത്രം - ഏച്ചോം സര്‍വ്വോദയ ഹൈസ്കൂളിലേക്ക് പോകേണ്ടിവന്നു. ഒന്നാം ക്ലാസില്‍ ചേര്‍ന്ന ദിവസം എനിക്ക് ഇന്നും വ്യക്തമാണ്. സ്വഭാവികമായും മഴക്കാലമാണ്. യു പി – എച്ച് എസ് ക്ലാസുകള്‍ കുറച്ചു ദൂരെയാണ്. എല്‍ പി മാത്രം ഒറ്റക്കൊരു കെട്ടിടത്തില്‍ ഇരുമനത്തൂര്‍ - വാളാട് റോഡിന്റെ വശങ്ങളോട് ചേര്‍ന്ന് ഓടിട്ട നാലുമുറികളിലായിരുന്നു. തൊട്ടുമുന്നില്‍ ഒരു ചെറിയ ഗ്രൌണ്ട് അന്നുണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. ഞാന്‍ ആ വഴിക്ക് പോയിട്ട് ഏറെക്കാലമായി. ഇതെഴുതുമ്പോള്‍ എന്റെ സ്കൂളിലേക്ക് ഒന്ന് പോയി വരണമെന്ന് മനസ്സ് കൊടുമ്പിരിക്കൊള്ളുന്നു. പോകണം, പോകും ! ഈ കെട്ടിടത്...
- Get link
- X
- Other Apps
------------------------------------------------ || കോണ്‍ഗ്രസ് – അസ്തമിക്കുന്നതിന് മുമ്പൊരു സ്തുതിഗീതം || ------------------------------------------------ || # ദിനസരികള് - 93 -2025 ജൂലൈ 07 , മനോജ് പട്ടേട്ട് || ------------------------------------------------ വിശ്വാസ്യത എന്നത് സംഘടനകളായാലും വ്യക്തികളായാലും ഒരു പ്രധാന ഗുണമാണ്. നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ തിരിച്ചു പിടിക്കുക എന്നത് " ഇമ്മിണി " വിഷമം പിടിച്ച ഒന്നാണ് ആ പറയുന്ന വിശ്വാസ്യത എന്ന കാര്യത്തില്‍ തര്‍ക്കമില്ല . വ്യക്തികളെ സംബന്ധിച്ച് ഉദാഹരണം വേണമെങ്കില്‍ പി സി ജോര്‍ജ്ജും പി വി അന്‍വറുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നവരാണ്. പൊതുസമൂഹത്തില്‍ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇവരുടെ ചെയ്തികള്‍ തന്നെയാണ് അഗണ്യകോടിയിലേക്ക് തള്ളിമാറ്റിയത്. നിരന്തരം കളവുപറയുകയും നിലപാടുകള്‍ മാറ്റുകയും ചെയ്യുക എന്നതായിരുന്നു ഇക്കൂട്ടരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം ! അങ്ങനെ പറഞ്ഞും ചെയ്തും ജനത്തിന് കാല്‍ക്കാശിന് വിലയില്ലാത്തവരായി രണ്ടുപേരും നമുക്കിടയിലുണ്ട് ; രണ്ടുകോമാളികളായി. ...