#ദിനസരികള് 549
പറയനും പാണനും ഉള്ളാടനും നായരും തീയനും നമ്പൂതിരിയും തോളോടുതോള് ചേര് ന്നു നില്ക്കുന്ന കാഴ്ച കാണുമ്പോള് കേരളത്തിന്റെ ജാതി ചരിത്രം അറിയുന്ന ഏതൊരാളും ഒരല്പം അഭിമാനത്തോടെ തലയുയര് ത്തിപ്പിടിച്ചുപോകുമെന്ന കാര്യത്തില് സംശയമില്ല. അത്രമാത്രം നികൃഷ്ടവും നിഷ്ഠൂരവുമായിട്ടായിരുന്നു കീഴാളജാതിക്കാരോട് മേലാളന്മാര് ഇടപെട്ടിരുന്നത്.അവര് ക്ക് വഴി നടക്കുവാനോ ക്ഷേത്രത്തില് പ്രവേശിക്കുവാനോ വിദ്യ അഭ്യസിക്കുവാനോ വസ്ത്രം ധരിക്കുവാനോ പൊതുഇടങ്ങള് ഉപയോഗിക്കാനോ കേരളത്തില് സാധ്യമായിരുന്നില്ല. സവര് ണന്റെ പറമ്പിലെ മണ്ണില് കുഴികുത്തി അതില് കഞ്ഞിയൊഴിച്ച് കുടിച്ചിരുന്ന ഒരു വിഭാഗത്തിലെ ജനങ്ങള് ഇന്ന് അതേ സവര് ണനൊപ്പം സവര് ണസങ്കല്പങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രതയില് നാമജപസമരങ്ങളിലേര് പ്പെട്ടിരിക്കുന്നതു കാണുമ്പോള് എന്റെ ശിരസ്സ് അഭിമാനത്തിനു പകരം അപമാനം കൊണ്ട് നിലംതൊടുന്നു. വിശ്വാസത്തിന്റെ പേരിലാണ് എല്ലാം നടന്നതും നടക്കുന്നതുമെന്ന വസ്തുത നമ്മുടെ നാട്ടിലെ ദളിത ജനവിഭാഗം മറന്നുപോകരുത്.ഈശ്വര വിശ്വാസമെന്ന ആയുധത്തെ സമര് ത്ഥമായി വിനിയോഗിച്ചുകൊണ്ടാണ് കീഴാള വര് ഗ്ഗത...