#ദിനസരികള്‍ 544


ബുദ്ധചരിതം || അംബേദ്കര്

1.ബി സി ആറാം നൂറ്റാണ്ടില് ഉത്തരേന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി മാറിയിരുന്നില്ല.

2.രാജഭരണത്തിലുള്ളതും അല്ലാത്തതുമായ വലുതും ചെറുതുമായ നിരവധി നാട്ടുരാജ്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്.

3.അവയില് അംഗം, മഗധം, കാശി, കോശല,വൃജി,മല്ല,ചേദി,വത്സ,കുരു,പാഞ്ചാലം, മാത്സ്യം,ശൌരസേനം, അശ്മകം, അവന്തി, ഗാന്ധാരം, കാമ്പോജം എന്നീ പതിനാറു പ്രദേശങ്ങള് രാജഭരണത്തിന് കീഴിലായിരുന്നു.

4. ശാക്യരുടെ കപിലവസ്തു, കുശിനരയിലേയും പാവയിലേയും മല്ലകള്, വൈശാലിയിലെ ലിച്ചവികള്, മിഥിലയിലെ വിദേഹര്, രാമഗമിലെ കോലിയന്മാര് അലകാപയിലെ ബുലികള്, രസപുട്ടയിലെ കലിംഗര് , പിപ്പല്വനയിലെ മൌര്യന്മാര്, സുംസുമാരക്കുന്നുകള് ആസ്ഥാനമാക്കിയിരുന്ന ബഗ്ഗകള് എന്നിവ രാജഭരണ സമ്പ്രദായമല്ല അനുവര്ത്തിച്ചിരുന്നത്.

5. രാജഭരണപ്രദേശങ്ങള് ജനപഥങ്ങളെന്നും അല്ലാത്തവ സംഘം അഥവാ ഗണമെന്നും അറിയപ്പെട്ടിരുന്നു.

6. പ്രഭുഭരണമാണോ ജനായത്തമാണോ കപിലവസ്തുവില് നിലനിന്നിരുന്നതെന്ന കാര്യത്തില് വ്യക്തതയില്ല.

7. ഒരു കാര്യം സുവ്യക്തമാണ്.കാലാകാലങ്ങളായി മാറി മാറി ഭരിച്ചുകൊണ്ടിരുന്ന നിരവധി കുടുംബങ്ങള് നിലനിന്നിരുന്നു.

8. ഭരണത്തിലിരിക്കുന്ന അത്തരം കുടുംബങ്ങളുടെ തലവനെ രാജാവ് എന്നു വിളിച്ചിരുന്നു.

9.സിദ്ധാര്‌ത്ഥ ഗൌതമന് ജനിക്കുമ്പോള് ശുദ്ധോധനനായിരുന്നു കപിലവസ്തുവിലെ രാജാവ്.

10. ഒരു സ്വതന്ത്ര രാജ്യമായിരുന്ന ശാക്യം ഇന്ത്യയുടെ വടക്കുകിഴക്കെ മൂലക്കായിരുന്നു.എന്നാല്‌ പില്ക്കാലത്ത് കോസലാധീശന്റെ കീഴിലായി.

11.അക്കാരണത്താല് ചില പരമാധികാരങ്ങള് കോസല രാജാവിന്റെ അനുമതിയില്ലാതെ ശാക്യരാജ്യത്തിന് നടപ്പിലാക്കുവാനാകുമായിരുന്നില്ല.



12.കോസലവും മഗധയും അക്കാലത്തു നിലനിന്നിരുന്ന രാജഭരണപ്രദേശങ്ങളില് വെച്ച് ശക്തരായിരുന്നു.കോസലരാജാവായ പസനേദിയും മഗധത്തിലെ ബിംബിസാരനും സിദ്ധാര്ത്ഥ ഗൌതമന്റെ സമകാലികരായിരുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം