#ദിനസരികള്‍ 546




ബുദ്ധചരിതം || അംബേദ്കര്


4. § അസിതന്റെ സന്ദര്ശനം


1. കുഞ്ഞിന്റെ പിറവി സമയത്ത് ഹിമാലയത്തില്അസിതനെന്നു പേരുള്ള മഹാനായ ഒരു സന്യാസി ജീവിച്ചിരുന്നു


2.ദേവകള്ഉപരിലോകങ്ങളില്നിന്ന് ബുദ്ധ ബുദ്ധ എന്നു വിളിച്ചു പറയുന്നതും അതു ദിഗന്തങ്ങളില്മുഴങ്ങിനില്ക്കുന്നതും അദ്ദേഹം കേട്ടു.അവര്സന്തോഷത്തോടെ അങ്ങുമിങ്ങും നടക്കുന്നതും അദ്ദേഹം കണ്ടു.ബുദ്ധന്ജനിച്ചു വീണ നാടേതെന്ന് അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.


3. അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മുഴുവന്ജംബുദ്വീപവും തിരഞ്ഞു.ശുദ്ധോധനന്റെ വീട്ടില്എല്ലാവിധ ജ്ഞാനവൈശിഷ്ട്യങ്ങളോടെയും പിറന്ന കുഞ്ഞിനെ കണ്ടിട്ടാണ് ദേവകള്ഉന്മത്തരായതെന്നതു അദ്ദേഹം മനസ്സിലാക്കി.


4.തന്റെ ഭാഗിനേയനായ നരദത്തനോടൊപ്പം അസിതമുനി ശുദ്ധോധന രാജാവിന്റെ കൊട്ടാരത്തിന്റെ വാതില്ക്കലെത്തി.


5.അവിടെ ആയിരക്കണക്കിനു ആളുകള്തടിച്ചു കൂടിയിരിക്കുന്നത് കണ്ട അദ്ദേഹം ദ്വാരപാലകനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു – “ഒരു സന്യാസി കൊട്ടാരവാതില്ക്കലില്കാത്തുനില്ക്കുന്നുവെന്ന് രാജാവിനോട് പറയുക


6.ദ്വാരപാലകന്ശുദ്ധോദനനെ സമീപിച്ച് വണങ്ങിക്കൊണ്ട് പറഞ്ഞു –“ രാജന്അങ്ങയെ മുഖം കാണിക്കണമെന്ന ആവശ്യവുമായി വൃദ്ധനായ ഒരു സന്യാസി വര്യന്കൊട്ടാരവാതില്ക്കല്നില്ക്കുന്നു


7. മുനിയെ സ്വീകരിച്ചിരുത്താന്ആവശ്യമായ ഇരിപ്പിടമൊരുക്കിയതിനു ശേഷം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്രാജാവ് ഭടനോടു കല്പിച്ചു.പുറത്തെത്തി അസിതമുനിയെ ദ്വാരപാലകന്അകത്തേക്ക് ആനയിച്ചു.


8.ശുദ്ധോധന രാജാവിന്റെ മുമ്പിലെത്തിയ അസിതന്അദ്ദേഹത്തെ ആശീര്വദിച്ചു രാജാവു വിജയിക്കട്ടെ.രാജ്യം ശരിയായ രീതിയില്ഭരിക്കപ്പെടാനിടവരട്ടെ !.


9.മുനിയുടെ പാദനമസ്കാരം ചെയ്തുകൊണ്ട് രാജാവ് അദ്ദേഹത്തെ ആസനസ്ഥനാകാന്ക്ഷണിച്ചു.അതിനുശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു മഹാനുഭാവാ, അങ്ങയെ ഇതിനുമുമ്പേ ഞാന്പരിചയിച്ചതായി ഓര്മയില്ല.അങ്ങയുടെ ആഗമനത്തിന്റെ ലക്ഷ്യമെന്താണ്?


10. അസിതമുനി പ്രതിവചിച്ചു രാജാവേ അങ്ങേക്കു പിറന്ന കുഞ്ഞിനെ ദര്ശിക്കുന്നതിനായിട്ടാണ് ഞാന്വന്നത്.


11. ”കുഞ്ഞുറങ്ങുകയാണ്” – രാജാവു പറഞ്ഞു. അങ്ങ് ഒരല്പനേരം കാത്തിരിക്കുവാന്തയ്യാറാകണം.അതുകേട്ട മുനി പറഞ്ഞു-പ്രകൃത്യാ തന്നെ ഉണര്ന്നിരിക്കുന്ന ഇത്തരക്കാര്അധികനേരം ഉറങ്ങാറില്ല


12.അസിതമുനിയോടുള്ള അനുകമ്പ എന്നവണ്ണം സമയത്ത് കുഞ്ഞുണരാന്തുടങ്ങി.


13.കുഞ്ഞ് ഉണര്ന്നുവെന്ന് കണ്ട രാജാവ് അവനെ രണ്ടുകൈകളിലുമായി ചേര്ത്തു പിടിച്ചുകൊണ്ട് സന്യാസിയുടെ സന്നിധിയിലേക്ക് കൊണ്ടുവന്നു.

14.കുഞ്ഞില്മഹത്വത്തിന്റെ ചെറുതും വലുതുമായ ചിഹ്നങ്ങള്അദ്ദേഹം കണ്ടു.ശക്രനേയും ബ്രഹ്മനേയും അതിശയിപ്പിക്കുന്ന ശരീരസൌന്ദര്യവും ദിവ്യത്വവും കുഞ്ഞില്അസിതമുനി കണ്ടു.തീര്ച്ചയായും കുഞ്ഞ് സര്വ്വഗുണ സമ്പന്നന്റെ അവതാരം തന്നെ.അദ്ദേഹം കൈകള്കൂപ്പിക്കൊണ്ട് കുഞ്ഞിനെ വലം വെച്ചതിനു ശേഷം അവനെ എടുത്ത് ധ്യാനനിരതനായി നിന്നു.


15. ലക്ഷണങ്ങളോടു കൂടിയവന്മഹാനായ ഒരാളായിത്തീരുമെന്ന പഴയ പ്രവചനം അസിതന് അറിയാമായിരുന്നു. ഒന്നുകില്ഒരു ഗൃഹസ്ഥനായാല്ലോകത്തെ ഭരിക്കുന്നവന്വീടുപേക്ഷിക്കുന്നുവെങ്കില്ലോകാരാധ്യനായ ബുദ്ധന്‍. കുഞ്ഞ് രണ്ടിലൊന്ന് ആയിരിക്കും.


16. കേവലമൊരു ഗൃഹസ്ഥനായി മാത്രം കുഞ്ഞ് മാറുകയില്ലെന്ന് അസിതന് ഉറപ്പായിരുന്നു.


17.അദ്ദേഹം കുഞ്ഞിനെ നോക്കി കരയുകയും നെടുവീര്പ്പിടുകയും ചെയ്തു.


18.അസിതന്റെ ഭാവമാറ്റങ്ങള്രാജാവിന്റെ ശ്രദ്ധയില്‍‌ പെട്ടു


19.മുനിയുടെ അവസ്ഥ കണ്ട ശുദ്ധോധന്പരിഭ്രാന്തനായി അദ്ദേഹത്തോടു ചോദിച്ചു-മുനേ അങ്ങെന്തിനാണ് കരയുകയും നെടൂവീര്പ്പിടുകയും ചെയ്യുന്നത്? കുഞ്ഞിന് എന്തെങ്കിലും ദുര്യോഗങ്ങളുണ്ടാകാനിടയുള്ള സാഹചര്യങ്ങളില്ലെന്ന് എനിക്കുറപ്പാണ്.


20. അസിതന്രാജാവിനോട് മറുപടിയായി പറഞ്ഞു –“ കുഞ്ഞിനെക്കുറിച്ചോര്ത്തല്ല ഞാന്‍‌ കരയുന്നത്. അവനെ സംബന്ധിച്ച് അശുഭങ്ങളൊന്നുമില്ല.ഞാന്എന്നെക്കുറിച്ചുതന്നെയാണ് ആകുലനാകുന്നത്.


21.”അതെന്തിന്?” – രാജാവ് ചോദിച്ചു. പല കാലം കണ്ട എനിക്ക് വയസ്സായിരിക്കുന്നു. ഈ കുഞ്ഞ് ബുദ്ധനായിത്തീരുകയും പരമമായ ബോധോദയമുണ്ടാവുകയും ചെയ്യും.അവനു മുന്നേ മറ്റാരും ചെയ്യാത്ത തരത്തില്അദ്ദേഹം ധര്മ്മ ചക്രം തിരിക്കും.സന്തോഷവും സുഖവും എന്താണെന്ന് ലോകം അവന്റെ ധര്മ്മത്തില്നിന്ന് പഠിക്കും.


22.ബൌദ്ധസിദ്ധാന്തങ്ങള്ആദിമധ്യാന്തം നല്ലതായിരിക്കും.അത് സ്വയം സമ്പൂര്ണവും പരിശുദ്ധവുമായിരിക്കും.


23. ചില പ്രത്യേക കാലങ്ങളില്ഉദുംബരപ്പൂക്കളുണ്ടാകുന്നതുപോലെ ജനനമരണങ്ങളുടെ ചക്രംതിരികള്ക്കിടയിലെ സവിശേഷമായ ചില സുമൂഹൂര്ത്തങ്ങളില് ലോകത്ത് ബുദ്ധന്മാര്അവതരിക്കുന്നു.അതുപോലെ ഹേ രാജാവേ , കുഞ്ഞും മഹോന്നതമായ ബോധോദയത്തിന്റെ വിശുദ്ധി നേടും. സംസാരദുഖത്തിന്റെ അവധിയില്ലാത്തെ സാഗരങ്ങളെ മുറിച്ചു കടന്ന് സന്തോഷം കണ്ടെത്താന്എണ്ണമില്ലാത്തത്ര ജനകോടികള്ക്ക് മാര്ഗ്ഗദര്ശിയായിത്തീരും.


24.എന്നാല്അതു കാണാന്ഞാനുണ്ടാവില്ല എന്നത്, രാജാവേ എന്നെ ശോകാകുലനാക്കുന്നു


25. അപ്പോള്അസിത , നരദത്തനോടു ഇങ്ങനെ പറഞ്ഞു – “ കേട്ടാലും നരദത്താ, കുട്ടി ബുദ്ധനായിത്തീരുമ്പോള്നീ പോയി അദ്ദേഹത്തില്അഭയം പ്രാപിക്കണം.അതു നിനക്ക് സുഖവും ക്ഷേമവും പകരും.രാജാവിനോട് അനുവാദം ചോദിച്ചുകൊണ്ട് അവര്സ്വന്തം ആശ്രമത്തിലേക്ക് മടങ്ങി.


26. ഭക്ഷണ പാനീയങ്ങളാല്സംതൃപ്തരാക്കി മറ്റു സമ്മാനങ്ങളും നല്കി രാജാവ് അവരെ യാത്രയാക്കി.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം