#ദിനസരികള്‍ 901 - ഭരണഘടനാ പഠനങ്ങള്‍ - 3
2. മൌലികാവകാശങ്ങള്‍ - നീതി , തുല്യത , സ്വാതന്ത്ര്യം എന്നിവയാണ് മൌലികാവശ സങ്കല്പനങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. നിലവിലുള്ളതോ ഇനി വരാനുള്ളതോ ആയ നിയമങ്ങളെല്ലാം തന്നെ ഈ മൂന്നു ഗുണത്തേയും ഉള്‍ക്കൊണ്ടുള്ളതാകണം.അതായത് ഒരു കാരണവശാലും ഇവ മുന്നിനെതിരേയുമോ ഒരെണ്ണത്തിനു മാത്രമായോ നിലകൊള്ളുന്ന ഒരു നിയമവും ഭാരതത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പാടുള്ളതല്ല. ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിച്ച് ഭരണഘടന തന്നെ പൌരന്മാര്‍ക്ക് ഉറപ്പു നല്കുന്നവയെ നാം മൌലികാവകാശങ്ങളായി കണക്കാക്കിപ്പോരുന്നു.മതംജാതി ,വര്‍ഗ്ഗം, വര്‍ണം, തൊഴില്‍ ,ഭാഷ, വേഷം എന്നിത്യാദി വിവിധ തലത്തിലുള്ള പരിവേശഷങ്ങള്‍ക്കുമപ്പുറം പൌരനെ ഏറ്റക്കുറച്ചിലുകളില്ലാതെ തുല്യരായിട്ടാണ് ഭരണഘടന കണക്കാക്കിപ്പോരുന്നത്.തുല്യതയ്ക്കുള്ള അവകാശത്തെ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കി 14- 28 , 22-24, 25-28, 30,32-35 എന്നീ അനുച്ഛേദങ്ങളില്‍ വ്യവഹരിക്കുന്നു. സഞ്ചാരസ്വാതന്ത്ര്യം, സംഘംചേരുന്നതിനുള്ള സ്വാതന്ത്ര്യം , ആശയങ്ങള്‍ പ്രകാശിപ്പിക്കുവാനുള്ള സ...