#ദിനസരികള്‍ 1292
“ നമ്പര്‍ 38. കല്പകശേരി അഷ്ടമൂര്‍ത്തി നമ്പൂരി – ഈ പുരുഷന്‍ സാധനത്തിന്റെ അച്ഛനാണ്.രാഗദ്വേഷത്തിന് ഒരു സമയം വഴിയായിരിക്കാമെന്ന് തോന്നുന്നതായി അദ്ദേഹം പറയുന്നു.എത്രയോ അല്പമായ കാരണത്തിന്മേല്‍ സ്വന്തം അച്ഛനെ പറ്റി അടിസ്ഥാനമില്ലാതെ ഈ സാധനം ദോഷാരോപണം പറയുമെന്ന് വിചാരിക്കുവാന്‍ അശേഷം ധൈര്യം വരുന്നില്ല.ഓരോരുത്തരായിട്ട് ആദ്യസംസര്‍ഗ്ഗത്തിന് സംഗതി വന്നതിന്റെ ക്രമം സാധനം പറഞ്ഞിരിക്കുന്നത് കേവലം അസംഭവമാണെന്ന് പറയാവുന്ന വിധത്തിലാണെന്ന് തോന്നീട്ടില്ല.ഈ അച്ഛന്റെ വിഷയത്തില്‍ പറഞ്ഞിരിക്കുന്ന ക്രമവും സംഭവ്യമായിട്ടുതന്നെയാണ് തോന്നുന്നത്. നമ്പര്‍ 54 കല്പകശ്ശേരി നാരായണന്‍ നമ്പൂതിരി – ഈ പുരുഷന്‍ സാധനത്തിന്റെ അനുജനാണ്. തന്റെ ഉറ്റ ബന്ധുവെപ്പറ്റി സാധനം സംഭവിക്കാത്തതു പറയാന്‍ തക്ക ഒരു ഹേതുവും പുരുഷന്‍ പറകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല. സാധനത്തിന്റെ മൊഴി നേരല്ലെന്ന് വെച്ച് തള്ളിക്കളയാന്‍ പാടുള്ളതായി തോന്നുന്നില്ല. ” മനസ്സിലായില്ലേ ? കുറിയേടത്ത് സാവിത്രി അന്തര്‍ജ്ജനം അഥവാ കു...