#ദിനസരികള്‍ 395
ഇന്ത്യയുടെ പ്രധാനമന്ത്രിയെ നുണയനെന്നു വിളിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.ഒരിന്ത്യന്‍ പൌരനും അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.പക്ഷേ തുടര്‍ച്ചയായി പെരുംനുണകളെ കെട്ടഴിച്ചു വിടുന്ന ഒരാളെ നുണയനെന്നല്ലെങ്കില്‍ വേറെയന്താണ് വിളിക്കുക ? തുടര്‍ച്ചയായി ഒരു ജനതയെയാകമാനം പറഞ്ഞു പറ്റിക്കുന്ന ഒരാളെ നുണയനെന്നല്ലെങ്കില്‍ മറ്റെന്താണ് വിളിക്കുക ? എത്രയെത്ര നുണകളാണ് ഇദ്ദേഹം നാടിന്റെ മേല്‍ക്കൂരക്കു മുകളില്‍ കയറി നിന്നുകൊണ്ട് വിളിച്ചു പറയുന്നത് ? എത്രയെത്ര ചരിത്ര സത്യങ്ങളെയാണ് തെറ്റായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും പ്രചരിപ്പിക്കുന്നത് ? എത്രയെത്ര വ്യാജ വാഗ്ദാനങ്ങളാണ് ഈ നാടിന് മുന്നില്‍ ഇദ്ദേഹം നിരത്തിവെച്ചത് ? എത്രയെത്ര അവകാശവാദങ്ങള്‍ ? എത്രയെത്ര പൊള്ളയായ വികസനസങ്കല്പങ്ങള്‍ ? എത്രയോ വര്‍ഷങ്ങളായി അദ്ദേഹം നമ്മെ പറ്റിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് ആ പദത്തിലിരിക്കുന്ന വ്യക്തി എന്ന നിലയില്‍ നരേന്ദ്രമോഡിക്ക് ഒരിക്കലും കാത്തുസംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ഈ ജനതക്ക് ബോധ്യമാകുന്നു. ഒരു നുണയനാണ് നമ്മുടെ രാജ്യം ഭരിക്കുന്നത് എന്ന ക...