#ദിനസരികള്‍ 391
(പരീക്ഷണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണല്ലോ.ഒരു പരീക്ഷണം
എന്റെ വകയും .ആവര്‍ത്തിക്കാതെ ശ്രമിക്കാം. ഇത്തവണ സദയം ക്ഷമിക്കുക )
||തിരിച്ചുവരവ്||
വിട നിനക്കെന്നു മൌനം പറഞ്ഞു നീ
പടിയിറങ്ങവേ
വിട നിനക്കെന്നു മൌനം മൊഴിഞ്ഞു ഞാന്‍
മിഴി തുടക്കവേ
അഴിഞ്ഞടിഞ്ഞഹമലിഞ്ഞുരുകിയീ
മഹാപ്രപഞ്ചത്തിലലിഞ്ഞു ചേരവേ
പതറിപ്പോകൊല്ലൊട്ടും മഹിതേ
സ്വയം ഹതനവനെന്നെച്ചൂണ്ടി
ക്ലേശമാര്‍ന്നിടൊല്ല നീ !
ഹതിയാം ,
മെന്നാല്‍
വെറുപ്പാലല്ല , പ്രണയത്താല്‍ !
ഹതിയാം, മെന്നാല്‍
നിന്നില്‍ ലയിക്കാനൊരു യാത്ര!
നീ നടക്കുന്ന മണ്ണായിമാറിയും
നീ ശ്വസിക്കുന്ന വായുവായ് പാറിയും
നിന്റെ ദാഹത്തിനമൃതായി , കാഴ്ചകള്‍
ക്കംബരമായ് ,രതിയായിത്തീര്‍ന്നും ഞാന്‍
നിന്നിലേക്കായൊഴുകുന്നു , വേറിടാ
തെന്നുമെന്നപോല്‍ ! സൌഖ്യദം സൌഖ്യദം.
Comments