#ദിനസരികള് 611
ഫിക്ഷന്റെ അവതാരലീലകള് എന്നൊരു പുസ്തകം കെ പി അപ്പന് എഴുതിയിട്ടുണ്ട്.ലോകസാഹിത്യത്തിലെ മഹത്തായ നൂറുനോവലുകളെ പരിചയപ്പെടുത്തിക്കൊണ്ട് നൂറു പഠനങ്ങള് തയ്യാറാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കിലും ഇരുപത്തിയഞ്ചു ലേഖനങ്ങള് മാത്രമേ പൂര് ത്തീകരിക്കുവാന് കഴിഞ്ഞുള്ളു. ആ ലേഖനങ്ങളെ സമാഹരിച്ചുകൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.കെ പി അപ്പനെപ്പോലെയുള്ള ഒരു മനീഷിയില് നിന്നും അത്തരമൊരു പഠനം ലഭിക്കാതെപോയത് മലയാളസാഹിത്യ ലോകത്തിന് തീര് ത്താല് തീരാത്ത നഷ്ടമാണെന്ന് ഈ പഠനങ്ങളിലൂടെ കടന്നുപോകുന്ന ആരും ചിന്തിച്ചുപോകും. “പേന എനിക്കു പടവാളല്ല. കാരണം എഴുത്തുകാരന് കുതിരപ്പട്ടാളമല്ലമല്ലെന്ന് എനിക്കറിയാം.പേന എനിക്കു വസ്തുവല്ല. ബാഹ്യമായ ഒരുപകരണമല്ല.പേന എനിക്കു രചനാപരമായ ബോധമാണ്.അത് നിറയൊഴിക്കലിന്റെ കരുത്തിലേക്ക് എന്നെ സ്നേഹപൂര് വ്വം നാടുകടത്തുന്നു.അത് എന്നെ വ്യഥിത സന്ദേഹിയാക്കുന്നു.വിരസമായ യാന്ത്രികരചനയില് നിന്നും അതെന്നെ മോചിപ്പിക്കുന്നു” എന്ന് പുസ്തകത്തിലെ എന്റെ പേനയും പഠനമുറിയും എന്ന ആമുഖലേഖനത്തില് പറയുന്നതിനോട് നമുക്ക് പ്രതിപത്തി തോന്നുന്നത്...