#ദിനസരികള്‍ 810
കലി തുള്ളുന്ന ന്യായാസനങ്ങളും കരിപുരളുന്ന ജനാധിപത്യവും മരട് മുന്‍സിപ്പാലിറ്റിയില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ചു ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നിയമപരിപാലന വ്യഗ്രത അഭിനന്ദനീയം തന്നെയാണ്.നമ്മുടെ നാട്ടിലാകെത്തന്നെ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചു കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കു കുത്തികളാക്കിക്കൊണ്ടും ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ കാലങ്ങളായി നടക്കുന്നു.അങ്ങനെ നിര്‍മ്മിക്കപ്പെടുന്നവയ്ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാതെ അവസാന നിമിഷം ഒരു തുക പിഴയായി സ്വീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അംഗീകരിച്ചു പോകുകയാണ് പതിവ്.എന്നാല്‍ നിലനില്ക്കുന്ന എല്ലാ വ്യവസ്ഥയേയും അട്ടിമറിച്ചുകൊണ്ട് നിര്‍മാണ മാഫിയ നടത്തുന്നവര്‍ക്ക് കനത്ത താക്കീതാണ് കോടതിയുടെ നടപടി എന്ന കാര്യത്തില്‍ സംശയമില്ല. പൊളിച്ചു കളയുക തന്നെ വേണം എന്ന് ഉത്തരവു പ്രകടിപ്പിച്ച ആ ആര്‍ജ്ജവത്തിന് അതുകൊണ്ടുതന്നെ നാം കൈയ്യടിക്കുക. എന്നാല്‍ രാജ്യത...