#ദിനസരികള്‍ 1202 എം സ്വരാജിന്റെ ചര്‍ച്ചകള്‍
എം സ്വരാജിന്റെ ചര്‍ച്ചകള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് വിഷ്ണു ഭാരതീയനെയാണ്. 1892 സെപ്തംബര്‍ ആറിനാണ് വയക്കോത്ത് മൂലക്കല്‍ മഠത്തില്‍ വിഷ്ണു നമ്പീശന്‍ ജനിക്കുന്നത്. അന്നത്തെ രീതീയനുസരിച്ച് സംസ്കൃത വിദ്യാഭ്യസം എത്രവരെ നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസം നിശ്ചയിച്ചിരുന്നത്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും അദ്ദേഹത്തിനില്ലാതിരുന്നതിനാല്‍ കോടതി രേഖകളില്‍ വിദ്യാശൂന്യന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിമകളെങ്ങനെ ഉടമകളായി എന്ന ആത്മകഥയിലൂടെ തന്റെ സമരോത്സുകമായ ജീവിതത്തെ അദ്ദേഹം നമുക്കു വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്നു. വിഷ്ണു നമ്പീശന്‍ വിഷ്ണുഭാരതീയനായതിനു പിന്നില്‍ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്. വട്ടമേശ സമ്മേളനത്തിനായി ഗാന്ധി ഇംഗ്ലണ്ടിലേക്ക് പോയി നിരാശനായി മടങ്ങിയ കാലം. കുബുദ്ധികളായ ഇംഗ്ലീഷുകാ...